കാണാപ്പുറം

സിഎച്ചിനെ പിരിച്ചയക്കുമ്പോള്‍ മുസ്ലിംലീഗില്‍ സംഭവിക്കുന്നത്

സിഎച്ചിനെ പിരിച്ചയക്കുമ്പോള്‍ മുസ്ലിംലീഗില്‍ സംഭവിക്കുന്നത്

സി.എച്ച് മുഹമ്മദ് കോയ മൂന്നുപതിറ്റാണ്ടുകള്‍ക്ക് ശേഷവും ഓര്‍മകളില്‍ ജ്വലിച്ചുനില്‍ക്കുന്നത് പല കാരണങ്ങളാലാണ്. താന്‍ ഏറ്റെടുത്ത ദൗത്യം സത്യസന്ധമായും ഭംഗിയായും നിര്‍വഹിക്കാന്‍ അദ്ദേഹം കാട്ടിയ ആത്മാര്‍ഥത ഏറെ ശ്രദ്ധേയമായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍െറ ഉന്നമനം സി.എച്ചിന്‍െറ ജീവിതലക്ഷ്യമായിരുന്നു. കൈപുണ്യമുള്ള ഒരു ഭിഷഗ്വരനെ പോലെ തന്‍െറ സമുദായത്തിന്‍െറ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രോഗം കണ്ടെത്തുകയും ചികില്‍സ നിര്‍ദേശിക്കുകയും ചെയ്ത ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. ഒരു നേതാവിനു വേണ്ട സകല ഗുണങ്ങളും അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു. തള്ളക്കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ പരുന്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ കാട്ടുന്ന ജാഗ്രതയാണ് […]

കേരളം കാവിയില്‍ കുളിരുമാറ്റുന്നുണ്ടെങ്കില്‍

കേരളം കാവിയില്‍  കുളിരുമാറ്റുന്നുണ്ടെങ്കില്‍

നാല്‍പത് വര്‍ഷമായി സിപിഎമ്മില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റിയിലെ ഏതാനും അംഗങ്ങളും ഈയിടെ ബി.ജെ.പിയില്‍ ചേരുകയുണ്ടായി. എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്ന് ചോദിച്ചപ്പോള്‍ സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് ഏരിയകമ്മിറ്റി സെക്രട്ടറിയടക്കമുള്ള മുസ്ലിം നേതാക്കള്‍ നായന്മാര്‍ക്കെതിരെ നടപടി എടുക്കുന്നുവെന്നാണ്. ഇതുവരെ ഇടതുചിന്താഗതിയുമായി നടന്ന താങ്കള്‍ക്ക് എങ്ങനെ വര്‍ഗീയ കക്ഷിയായ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ മനസ്സ് വന്നു എന്ന തുടര്‍ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി, സിപിഎമ്മുകാരുടെ ഭീഷണിയുണ്ടെങ്കില്‍ ബി.ജെ.പിക്കല്ലാതെ തന്നെ രക്ഷിക്കാന്‍ കഴിയില്ല എന്നാണ്.  സമീപകാലം […]

കുഞ്ഞുഗസ്സയുടെ ചോര വെറുതെയായില്ല

കുഞ്ഞുഗസ്സയുടെ  ചോര വെറുതെയായില്ല

ഈ കുറിപ്പ് എഴുതാനിരുന്നപ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ബ്രൈക്കിങ് ന്യൂസ് ആയി റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്രിട്ടനിലെ ഏക മുസ്ലിം മന്ത്രി സഈദ വാര്‍സിയുടെ രാജിവാര്‍ത്തയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നല്‍കിയ കത്തില്‍ രാജിയുടെ കാരണം സമര്‍പ്പിക്കുന്നത് ഇങ്ങനെ: മധ്യപൗരസ്ത്യ ദേശത്തെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് പൊതുവായും ഗസ്സയിലെ അടുത്ത കാലത്തെ പ്രതിസന്ധിയോടുള്ള നമ്മുടെ സമീപനവും ഭാഷയും സവിശേഷമായും ധാര്‍മികമായി ഒരിക്കലും നീതീകരിക്കാന്‍ പറ്റാത്തതും ബ്രിട്ടന്‍റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും രാഷ്ട്രാന്തരീയഅഭ്യന്തര തലങ്ങളില്‍ നമ്മുടെ യശസ്സ് […]

സമുദായത്തില്‍ ക്രിമിനലുകള്‍ രൂപപ്പെടുന്നത്

സമുദായത്തില്‍ ക്രിമിനലുകള്‍ രൂപപ്പെടുന്നത്

എല്ലാ രംഗങ്ങളിലും പിന്തള്ളപ്പെടുന്ന മുസ്ലിംകള്‍ രണ്ട് മേഖലകളില്‍ മികവ് കാട്ടുന്നതായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. കള്ളക്കടത്തിന്‍റെയും കുരുതിവരെയെത്തുന്ന അക്രമങ്ങളുടെയും അധോലോകത്തും, തിന്മകളുടെ വിളനിലമായ സിനിമാലോകത്തും. ജീര്‍ണതയുടെ ഈ നിലവറകളില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ തങ്ങളുടെ ആധിപത്യം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തിട്ടില്ലത്രെ. ഈ നിരീക്ഷണം മുസ്ലിംവിരുദ്ധരുടേതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ലോകത്തിന്‍റെ, രാജ്യത്തിന്‍റെ, നമ്മുടെ കൊച്ചുകേരളത്തിന്‍റെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആരും തലയാട്ടി അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണിത്. ഒരുഭാഗത്ത് ആത്മീയതയിലേക്കും മതനിഷ്ഠയിലേക്കും യുവാക്കളടക്കം കൂട്ടമായി ഓടിയടുക്കുന്പോള്‍ മറുഭാഗത്ത് എല്ലാത്തരം തെമ്മാടിത്തരങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാവലാളുകളായി […]

ബോകോ ഹറാമും ലോകമറിയാത്ത ആഫ്രിക്കന്‍ കഥകളും

ബോകോ ഹറാമും ലോകമറിയാത്ത  ആഫ്രിക്കന്‍ കഥകളും

ഹജ്ജ്വേളയില്‍ പരിചയപ്പെട്ട ഉഗാണ്ടയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഉമറിനോട് (പേര് പൂര്‍ണമായി ഓര്‍ക്കുന്നില്ല) അവരുടെ നരഭോജി എന്നുവിളിക്കപ്പെട്ട പ്രസിഡന്‍റ് ഈദി അമീനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ നീഗ്രോ യുവാവിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. എവിടുന്ന് കിട്ടി ഇമ്മാതിരി കൗതുക വിവരങ്ങള്‍ എന്നായി മറുചോദ്യം. ഒരു കാലഘട്ടത്തില്‍ ഈദി അമീനെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പേടിപ്പെടുത്തുന്ന പ്രതിച്ഛായയെക്കുറിച്ച് വിവരിക്കന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് അദ്ഭുതം കൂറി ഉഗാണ്ടക്കാരായ ഞങ്ങള്‍ പോലും കേട്ടിട്ടില്ലാത്ത കഥകളാണല്ലോ ആ പാവം മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ലഭിച്ചത്. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് […]

1 7 8 9 10 11 18