Articles

ഉര്‍ദുഗാന്‍: തുര്‍ക്കിയുടെ പിതാവ്

ഉര്‍ദുഗാന്‍: തുര്‍ക്കിയുടെ പിതാവ്

തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വിജയം ഒട്ടും അപ്രതീക്ഷിതമല്ല. ഒന്നാം ഘട്ടത്തില്‍ തന്നെ അതുണ്ടാകുമോ അതോ ആര്‍ക്കും അമ്പത് ശതമാനത്തിലധികം വോട്ട് ലഭിക്കാതെ, മുമ്പിലെത്തിയ രണ്ട് പേര്‍ തമ്മില്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുമോ എന്നത് മാത്രമായിരുന്നു ചോദ്യം. മൂന്ന് സാധ്യതകളാണ് പ്രവചിക്കപ്പെട്ടത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ വിജയമാണ് ഒന്നാമത്തേത്. ആദ്യഘട്ടത്തില്‍ തന്നെയോ രണ്ടാം ഘട്ടത്തിലൂടെയോ പ്രസിഡന്റായി ഉര്‍ദുഗാന്‍ വരിക. അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യത്തിന് പാര്‍ലിമെന്റിലും ഭൂരിപക്ഷമുണ്ടാകുക. രാജ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഒരു ഇടപെടലുമില്ലാതെ ഭരണം കൊണ്ടുപോകാനും തനിക്ക് […]

മുസ്‌ലിം പ്രയോഗങ്ങളും ക്രിസ്ത്യന്‍ മൗലികവാതവും

മുസ്‌ലിം പ്രയോഗങ്ങളും ക്രിസ്ത്യന്‍ മൗലികവാതവും

ശക്തിയാര്‍ജിക്കുന്ന ക്രിസ്ത്ര്യന്‍ താലിബാനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മെഹ്ദി റാസ ഹസന്‍ നല്‍കുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. മെഹ്ദി പുറത്തിറക്കിയ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന ഖലീഫയുടെ നേതൃത്വത്തില്‍ ബൈബിളിനെ അടിസ്ഥാനമാക്കുന്ന മൗലികവാദികളെന്നോ ക്രിസ്ത്യന്‍ താലിബാന്‍ എന്നോ വിശേഷിപ്പിക്കാവുന്നവര്‍ അമേരിക്കന്‍ ഭരണകൂടത്തെ മതവത്കരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ നയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാന്‍ ഇസ്‌ലാമിക പ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മുസ്‌ലിം വ്യക്തി നിയമമായ ശരീഅത്തിന്റെ ബൈബിള്‍ പതിപ്പ് അവര്‍ ആവശ്യപ്പെടുന്നുവെന്ന് മെഹ്ദി പറയുന്നു. ട്രംപ് […]

‘എന്റെ കുട്ടിക്ക് നീതി കിട്ടുമോ?’ ജുനൈദ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം

‘എന്റെ കുട്ടിക്ക് നീതി കിട്ടുമോ?’ ജുനൈദ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം

പെരുന്നാള്‍ ആഘോഷിക്കാനുള്ള പുതുവസ്ത്രങ്ങളും വാങ്ങി ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലെ വീട്ടിലേക്ക് ട്രെയിനില്‍ പുറപ്പെട്ട പതിനാറുകാരന്‍ ജുനൈദ്, വര്‍ഗീയവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ നിന്ന്, ഗോ സംരക്ഷണവാദികളെന്ന പേരില്‍ രംഗത്തിറങ്ങുന്ന അക്രമിക്കൂട്ടം കാസിമെന്ന 45കാരനെ വധിച്ചതിന്റെയും അതിന് സംസ്ഥാനത്തെ പോലീസ് അരുനിന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ അക്രമം ചെറുക്കാന്‍ ശ്രമിച്ച 65 വയസ്സുള്ള സമിയുദ്ദിന്‍ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. കാസിമിനെയും സമിയുദ്ദിനെയും വര്‍ഗീയവാദികള്‍ ആക്രമിക്കുക മാത്രമല്ല ചെയ്തത്, ഈ രണ്ട് […]

ഫലസ്തീന്‍ നരഹത്യകള്‍ വിശുദ്ധ യുദ്ധങ്ങളാകുന്നതെങ്ങനെ?

ഫലസ്തീന്‍ നരഹത്യകള്‍ വിശുദ്ധ യുദ്ധങ്ങളാകുന്നതെങ്ങനെ?

ഇസ്രയേല്‍ പട്ടാളം തൊടുത്തുവിട്ട കണ്ണീര്‍വാതക ഷെല്ല് വായില്‍ തറച്ച് ദയനീയമായി ആര്‍ത്തുപായുന്ന ഫലസ്തീന്‍ യുവാവിന്റെ തീ നൊമ്പരം നാം കണ്ടു. മുറിവേറ്റുവീണ സഹോദരങ്ങളെ ശുശ്രൂഷിക്കാന്‍ ഓടുന്നതിനിടയില്‍ വെടിയേറ്റുവീണ ആരോഗ്യ പ്രവര്‍ത്തകയുടെ ചേതനയറ്റ ശരീരവും ലോകം കണ്ടു. ഒരു മതം മനുഷ്യനെ പച്ചയില്‍ കൊല്ലുന്നതിന്റെ ചിത്രങ്ങളാണിതൊക്കെ. ഈ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഇങ്ങനെ 120 പേര്‍ കൊലക്കിരയായെന്നാണ് ഔദ്യോഗിക കണക്കുകള്‍. മുപ്പത്തെട്ടായിരത്തിലധികം പേര്‍ക്ക് മുറിവേറ്റിട്ടുമുണ്ട്. അര നൂറ്റാണ്ടിലേറെക്കാലമായി ഈ അരുംകൊലകള്‍. അതിര്‍ത്തികള്‍ വെട്ടിപ്പിടിച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും അത്യാധുനിക […]

കപടഭാഷകരുടെ മൃദുലഭാവനകള്‍

കപടഭാഷകരുടെ മൃദുലഭാവനകള്‍

ദാദ്രിയില്‍ നിന്നും ഹാപ്പറിലേക്കെത്തുമ്പോള്‍, ‘തിരക്കഥ’യില്‍ ഒരു മാറ്റവുമില്ല, നടപ്പിലാക്കുന്നതില്‍ അല്‍പം വ്യത്യാസമുണ്ടെന്ന് മാത്രം! ഇന്ത്യയുടെ തലസ്ഥാനമായ ‘ഡല്‍ഹി’, മനുഷ്യത്വത്തിന്റെ തല വെട്ടുന്നത് ഒരുള്‍ക്കിടിലത്തോടെ കാണുന്നതിന്നു പകരം, അനല്‍പമായ പുളകത്തോടെ അതാസ്വദിക്കുന്നുവോ എന്ന് തോന്നിപ്പിക്കുംവിധമാണ്, ഭരണനിര്‍വഹണം മുന്നോട്ടുപോകുന്നത്. രണ്ടായിരത്തി പതിനഞ്ചില്‍ മുഹമ്മദ് അഖ്‌ലാക്കിനെ ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നാരോപിച്ചായിരുന്നു അടിച്ചുകൊന്നത്. അന്ന് ഇന്ത്യയാകെ ഇളകിമറിഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നാല്‍ പാട്ടും ആട്ടവും മാത്രമല്ല, ആത്മാഭിമാനത്തോടെ സ്വന്തം ഭക്ഷണം ആര്‍ക്കും കഴിക്കാനുള്ള അവകാശം കൂടിയാണെന്ന്, നിസ്സംശയം ജനാധിപത്യവാദികളായ പ്രതിഭാശാലികള്‍ പ്രഖ്യാപിച്ചു. ‘അധികാരം’ നല്‍കിയ പുരസ്‌കാരങ്ങള്‍ […]