Articles

ഇസ്‌ലാം പേടി

ഇസ്‌ലാം പേടി

അമേരിക്കന്‍ മുസ്‌ലിംകള്‍ക്കെതിരെയും ഇസ്‌ലാമിനെതിരെയും വെറുപ്പ് ഉയര്‍ത്തിവിടുകയെന്നത് ദശലക്ഷങ്ങള്‍ മൂല്യമുള്ള വ്യവസായമായി മാറിയിരിക്കുന്നുവെന്ന് ഒരു വര്‍ഷം മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലീസ് സെന്റര്‍ ഫോര്‍ റേസ് ആന്റ് ജെന്ററും പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് അമേരിക്കയില്‍ ഇസ്‌ലാംപേടി ഉയര്‍ത്തിവിടുന്ന എഴുപത്തിനാലു സംഘടനകളുടെ പേര് പറയുന്നുണ്ട്. പട്ടികയില്‍ സ്ത്രീവാദസംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും സയണിസ്റ്റ് സംഘടനകളും പ്രധാനപ്പെട്ട മാധ്യമസംഘടനകളുമുണ്ട്. അതില്‍ മുപ്പത്തിമൂന്നെണ്ണത്തിന്റെയും പ്രധാന ലക്ഷ്യം ‘ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ മുന്‍വിധികളും […]

അപ്പോള്‍ സോണിയ ശരിയായിരുന്നു!

അപ്പോള്‍ സോണിയ ശരിയായിരുന്നു!

ബഹുമാന്യനായ പ്രണബ് ദാ, മുന്‍ പ്രഥമ പൗരനു നല്‍കേണ്ട എല്ലാ സ്‌നേഹാദരവുകളും ഉള്ളിന്റെയുള്ളില്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിലും പൗരന്മാരെ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ദൃഷ്ടിക്കപ്പുറത്ത് തുല്യരായി കാണുന്ന ജനാധിപത്യമതേതര ക്രമത്തിലും അഭിമാനം കൊള്ളുന്ന അന്തസ്സുള്ള ഒരു പൗരന്‍ എന്ന നിലയില്‍ താങ്കളോട് മനസുകൊണ്ടെങ്കിലും സംവദിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ദേശീയ രാഷ്ട്രീയ വിഹായസ്സില്‍ അര നൂറ്റാണ്ടുകാലം ശോഭിച്ചുനിന്ന താങ്കള്‍ കഴിഞ്ഞ വര്‍ഷമാണ് റെയ്‌സിന ഹില്ലില്‍നിന്ന് പടിയിറങ്ങി പ്രണബ് എന്ന പൗരന്റെ ഉത്തരീയം സ്വയം എടുത്തണിഞ്ഞത്. കഴിഞ്ഞ […]

ദയനീയം; മറ്റൊരു സച്ചാര്‍ ഇറങ്ങേണ്ടി വരും

ദയനീയം; മറ്റൊരു സച്ചാര്‍ ഇറങ്ങേണ്ടി വരും

‘In any country, the faith and confidence of minorities in the functioning of the State in an impartial manner is an acid test of being a Just State’ 2006 നവംബര്‍ 17ന് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ സുപ്രധാനമായ ഓര്‍മപ്പെടുത്തലാണിത്. ഒരു രാജ്യം നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസവും ഉത്തമബോധ്യവും ഉണ്ടാവുന്നതാണ് നീതീപൂര്‍വകമായ ഒരു ഭരണകൂടത്തിന്റെ ആസിഡ് പരീക്ഷണം. […]

വാര്‍ത്തകളെ സൂക്ഷിക്കുക; വിലാപങ്ങളെ മറക്കാതിരിക്കുക

വാര്‍ത്തകളെ സൂക്ഷിക്കുക; വിലാപങ്ങളെ മറക്കാതിരിക്കുക

‘There is compelling evidence of sexual violence against women. These crimes against women have been grossly undereported and the exact extent of these crimes-in rural and urban areas-demands further investigation.Among the women surviving in relief camps,are many who have suffered the most bestial forms of sexual violence-including rape, gang rape, mass rape, stripping, insertion of […]

പണച്ചാക്കില്‍ വീഴാതെ രണ്ട് ചെറു മാധ്യമങ്ങള്‍

പണച്ചാക്കില്‍ വീഴാതെ രണ്ട് ചെറു മാധ്യമങ്ങള്‍

ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളില്‍പോലു ം തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭീതിദമായ ഈ യാഥാര്‍ത്ഥ്യത്തിനിടയിലും പ്രതീക്ഷയുടെ നാളമായി രണ്ട് മാധ്യമങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്പാടെ അസാന്മാര്‍ഗികവും കുടിലവുമായ വഴികളിലേക്ക് തിരിഞ്ഞിട്ടില്ലെന്ന് അവര്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നു. കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനില്‍, […]