Articles

കുംഭശിരോമണികളറിയാന്‍

കുംഭശിരോമണികളറിയാന്‍

ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് ക്ഷീണിച്ച് വശംകെടുക മാത്രമല്ല, അങ്ങേയറ്റം വൈകിപ്പോയിരുന്നു. ഒരു പാര്‍ട്ടി സമ്മേളനം റോഡിലൊരുക്കിയ ജാഥ – ബാന്റു മേളങ്ങള്‍ സൃഷ്ടിച്ച വഴിതടസ്സത്തില്‍ പെട്ട് ഒരൊന്നര മണിക്കൂറോളം ഞങ്ങളുടെ വണ്ടി മുക്കിമുരണ്ടു. ഞാന്‍ വെച്ചുനീട്ടിയ നാടന്‍ നെല്ലിക്ക ജ്യൂസ് അവന്‍ ചുണ്ടില്‍ തൊടുവിച്ച് മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ ആറാമത്തെ അരിപ്പത്തിരിയും മുറിച്ചിട്ട് മീന്‍കറി പുരട്ടിയടിക്കുന്നതാണ് ഞാന്‍ കാണുന്നത്. മൂന്നര കയില്‍ നെയ്‌ച്ചോര്‍ അടിച്ചതിന് ശേഷമാണെന്നത് മറക്കരുത്. അന്തിപ്പാതിരയോടടുത്ത സമയത്ത് അവന്‍ ഇങ്ങനെ വാരിവലിച്ച് തിന്നുന്നതിലുള്ള അസഹിഷ്ണുത […]

വെളിച്ചം തെളിയിച്ചവര്‍

വെളിച്ചം തെളിയിച്ചവര്‍

          അകം പള്ളിയിലെ പ്രകാശം അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം ഹൃദയത്തിലുറച്ചവരുടെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്‍പര്യങ്ങള്‍ ഒരര്‍ത്ഥത്തിലും അവരെ സ്വാധീനിക്കുകയില്ല. നാഥനെക്കുറിച്ചും നാളത്തെ ജീവിതത്തെക്കുറിച്ചുമുള്ള പരന്ന ചിന്തയില്‍ അവര്‍ സ്വജീവിതത്തെ ക്രമീകരിക്കും. ഈയൊരാമുഖം താജുല്‍ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ ജീവിതത്തിലേക്ക് കയറിപ്പോവാന്‍ നിര്‍മിച്ച പൂമുഖമാണ്. മേല്‍പറഞ്ഞ ജീവിതവിശേഷങ്ങളുടെ സമഗ്രമായ സംഘാതമാണ് താജുല്‍ഉലമയുടെ ജീവിതം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ജീവിതം ക്രമപ്പെടുത്താന്‍ […]

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദത. മൂന്നാമത്തെയാള്‍ എന്നോട്: ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?’ എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കുകയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്‍മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഉറച്ച ശബ്ദത്തില്‍ ‘സര്‍, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു […]

സോഷ്യല്‍ മീഡിയയും ജനാധിപത്യവും തമ്മിലെന്ത്?

സോഷ്യല്‍ മീഡിയയും ജനാധിപത്യവും തമ്മിലെന്ത്?

ലോകത്തെ പല രാജ്യങ്ങളിലും സമഗ്രാധിപത്യ സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുമ്പോഴും ഒരു ഭരണസംവിധാനമെന്ന നിലയില്‍ ജനാധിപത്യത്തെക്കുറിച്ച് കാര്യമായ സംശയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ നരേന്ദ്രമോഡിയും അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപും അധികാരത്തില്‍ വരികയും ജനാധിപത്യരീതിയില്‍ നോക്കുമ്പോള്‍ അസ്വാഭാവികമെന്ന് കരുതുന്ന രീതികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും ജനാധിപത്യം ഒരു സംവിധാനമെന്ന നിലയില്‍ അജയ്യമായി തന്നെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. സമഗ്രാധിപത്യ ആശയങ്ങള്‍ക്ക് പോലും ജനാധിപത്യസംവിധാനത്തില്‍ ഇടപെടാനും മേല്‍ക്കൈ നേടാനും സാധിക്കുമെന്നത് ആ സംവിധാനത്തിന്റെ ഒരു നേട്ടമായി പറയുകയും ചെയ്യുന്നു. അതുകൊണ്ടെക്കെ കൂടിയായിരിക്കാം, […]

ജേര്‍ണലിസ്റ്റുകളോട് ശശികുമാര്‍, നിങ്ങള്‍ വാര്‍ത്തയാവരുത്

ജേര്‍ണലിസ്റ്റുകളോട് ശശികുമാര്‍, നിങ്ങള്‍ വാര്‍ത്തയാവരുത്

കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ കാല്‍നൂറ്റാണ്ടിനെ ഒരു ഓഡിറ്റിന് വിധേയമാക്കാന്‍ ആഗ്രഹിച്ചാല്‍ അത് തുടങ്ങേണ്ടത് ശശികുമാറില്‍ നിന്നാണ്. ഏഷ്യാനെറ്റില്‍ നിന്നാണ്. കാല്‍നൂറ്റാണ്ട് കൊണ്ട് നമ്മള്‍ എവിടെയെത്തി? ഏഷ്യാനെറ്റ് തുടങ്ങി, അതിന്റെ ഒരു സ്ഥാപകന്‍ എന്ന നിലയില്‍, അടുത്തകാലം വരെയും പലരും ആഘോഷങ്ങള്‍ക്ക് ഒക്കെ വിളിക്കുമ്പോള്‍ ‘ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ്’ എന്നൊക്കെ പറയുമ്പോള്‍ ഒരഭിമാനം തോന്നാറുണ്ട്. ഇപ്പോള്‍ അതൊരു ആരോപണമായി മാറിയോ എന്നൊരു ചെറിയ സംശയമുണ്ട്. അത് പൊതുവെ വിഷ്വല്‍ മീഡിയയുടെ ഒരു റോള്‍… ആളുകള്‍ എങ്ങനെ ദൃശ്യമാധ്യമങ്ങളെ സമീപിക്കുന്നു, ടെലിവിഷന്‍ […]