Articles

ദേശീയത ബലപ്രയോഗമല്ല

ദേശീയത ബലപ്രയോഗമല്ല

രചനകളിലെ വൈവിധ്യവും നിലപാടിലെ ദൃഢതയുമാണ് പി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ സവിശേഷത. നോവല്‍, ചെറുകഥ, യാത്രാവിവരണം, ലേഖനസമാഹാരം, ചിത്രനിരൂപണം തുടങ്ങി എഴുത്തിന്റെ മേഖലകള്‍ വ്യാപിച്ച് കിടക്കുന്നതുപോലെ തന്നെ അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ വൈപുല്യവും ശ്രദ്ധേയമാണ്. അടിമുടി മണ്ണിന്റെ മണമുള്ള, പച്ചയുടെ നിറമുള്ള, മനുഷ്യനെപ്പോലെ തന്നെ ഇതര ജീവസസ്യജാലങ്ങളുടെ നോവറിയുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്. എഴുത്തില്‍ പരിസ്ഥിതിയുടെ രാഷ്ട്രീയവും ദര്‍ശനവും ഇത്രയേറെ പ്രകടിപ്പിക്കുന്ന മറ്റൊരാള്‍ മലയാള സാഹിത്യത്തില്‍ ഇന്ന് ഇല്ലതന്നെ. യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം എന്ന് പറയുന്നതില്‍ തെറ്റില്ല. മലയാളത്തിലെ […]

ഇടയന്റെ വഴി

ഇടയന്റെ വഴി

ത്വാഇഫിലെ മലനിരകളില്‍ എന്നെങ്കിലുമൊരിക്കല്‍ കാലുകുത്തുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഓരോ യാത്രക്കും ഓരോ നിമിത്തമുണ്ടാവും എന്നതുകൊണ്ട് വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ത്വാഇഫിന്ന് അത്രക്ക് പ്രാധാന്യമുണ്ട്. ഇസ്‌ലാമിന്റെ പൂര്‍വ കാലത്തിലേക്കും ആഴത്തില്‍ വേരോടിയതാണ് ത്വാഇഫിന്റെ സംസ്‌കൃതി. ജിദ്ദയില്‍ ഞാനും മാലിക് മഖ്ബൂലും താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രഭാതത്തില്‍ തന്നെ ലത്തീഫ് കണ്ണമംഗലം വന്നു. അയാളാണ് ഞങ്ങളെ ത്വാഇഫിലേക്ക് കൊണ്ടുപോകേണ്ടത്. വിറ്റാമിന്‍ പാലസ് എന്ന ജൂസ് കടയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ലത്തീഫ് ജോലി ചെയ്യുന്നത്. പല ശാഖകളുണ്ട് […]

ജാഗരൂകരാവുക; ഇന്ത്യന്‍ ഫാഷിസം വേഷം മാറുകയാണ്

ജാഗരൂകരാവുക; ഇന്ത്യന്‍ ഫാഷിസം വേഷം മാറുകയാണ്

ഏകാന്തനും പരാജയബോധത്താല്‍ പരിഭ്രാന്തനുമായ കുലപതിയോട് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് പറഞ്ഞ, അല്ലയോ പരമാധികാരി, തെരുവുകളിലേക്ക് പോകൂ, തെരുവിലെ മുഖങ്ങളില്‍ നിന്ന് സത്യം കാണൂ, നമ്മള്‍ അന്ത്യത്തിലാണ് എന്ന വാചകത്തോടെയാണ് പോയ വര്‍ഷം നമ്മള്‍ ഈ താളുകളിലൂടെ സംസാരിച്ചുതുടങ്ങിയത്. ഉദ്ധരണികള്‍ മാറ്റാനാവാത്തവിധം ലോകം നിശ്ചലമാവുന്നു എന്നതിനെക്കാള്‍ ഭയാനകമായി മറ്റെന്തുണ്ട്? എല്ലാ ചലനങ്ങളും പുറപ്പെട്ടിടത്തേക്ക് ആസകലം മുറിവുകളോടെ, പലപ്പോഴും ചലനമില്ലാതെ തിരിച്ചെത്തുന്നതിനോളം നിര്‍ഭാഗ്യം മറ്റെന്തുണ്ട്? ഒരു ജനാധിപത്യ രാജ്യത്തിന്റെ, ഒരു ബഹുസ്വര മതേതര രാജ്യത്തിന്റെ ഒരു രാഷ്ട്രീയവര്‍ഷം എന്തായിരുന്നു എന്ന് […]

മുത്തലാഖ്:ഫാഷിസത്തിന്റെ തീകാഞ്ഞ് തണുപ്പ് മാറ്റുമ്പോള്‍

മുത്തലാഖ്:ഫാഷിസത്തിന്റെ തീകാഞ്ഞ് തണുപ്പ് മാറ്റുമ്പോള്‍

മുത്തലാഖ് നിരോധന ബില്ലിനെ രണ്ടു തലങ്ങളില്‍ നിന്നുകൊണ്ട് വായിക്കാം. ഒന്ന്, അതിന്റെ രാഷ്ട്രീയ വായനയാണ്. ബില്ല് കൊണ്ടുവന്നത് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ആര്‍ എസ് എസ് സര്‍ക്കാരാണ്. അതിനെന്താ, ‘നല്ലത്’ ആര് ചെയ്താലും അംഗീകരിച്ചു കൂടെ എന്ന് ചില നിഷ്‌കളങ്കര്‍ ചോദിക്കുന്നു. ഇടതുപക്ഷ പുരോഗമന വാദികളും അക്കൂട്ടത്തിലുണ്ട് എന്നത് വലിയ തമാശ. നരേന്ദ്രമോഡിയോ ആര്‍ എസ് എസോ മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു സമീപനം സ്വീകരിക്കുമെന്ന് കരുതാന്‍ അത്രമേല്‍ ‘നിഷ്‌കളങ്കനായ’ ഒരാള്‍ക്ക് മാത്രമേ കഴിയൂ. ഗുജറാത്തിലെ […]

ജി എസ് ടി

ജി എസ് ടി

GST ; Goods and service tax(GST) is an indirect tax levied in India on the sale of goods and services. 2017 ജൂണ്‍ 30 അര്‍ധരാത്രി ഇന്ത്യന്‍ പാര്‍ലമമെന്റിന്റെ ഇരുസഭകളും അസാധാരണമാം വിധം സമ്മേളിച്ചു. വളരെ അടിയന്തരമായ ഘട്ടങ്ങളിലാണ് സഭ അര്‍ധ രാത്രിയില്‍ വിളിച്ചുകൂട്ടുക. സഭാംഗങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ ഉന്നതരും രത്തന്‍ ടാറ്റയെപ്പോലുള്ള ബിസിനസ് ടൈക്കൂണുകളും ഈ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും […]