Articles

തുളസിപ്പൂക്കളുടെ താഴ്‌വാരത്തുനിന്ന്

തുളസിപ്പൂക്കളുടെ താഴ്‌വാരത്തുനിന്ന്

റൈഹാന്‍ വാലി. മര്‍കസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അറിയാം. അനാഥരുടെ താഴ്‌വാരമാണത്. അനാഥത്വം മറന്ന് വളരുന്ന തുളസിപ്പൂക്കളുടെ താഴ്‌വാരം. ആരോരുമില്ലാത്ത ബാല്യങ്ങളെ അങ്ങനെ വളര്‍ത്തണമെന്നാണല്ലോ തിരുനബിയുടെ ആഗ്രഹം. അനാഥ മക്കള്‍ക്ക് വിഷമം വരുംവിധം സ്വന്തം മക്കളെ പരിധി കവിഞ്ഞ് ലാളിക്കരുതെന്ന് പറഞ്ഞു തിരുനബി. തുര്‍ക്കിയ ഓര്‍ഫനേജ് എന്നായിരുന്നു നേരത്തെയുള്ള പേര്. മര്‍കസിന് ഏറ്റവും വേണ്ടപ്പെട്ട അബ്ദുല്ലാ കുലൈബ് അല്‍ഹാമിലി എന്ന അറബ് പൗരന്‍ അദ്ദേഹത്തിന്റെ പ്രിയപത്‌നി തുര്‍കിയ്യയുടെ പരലോക ഗുണത്തിനായി കരുതിവെച്ച പണമുപയോഗിച്ച് സ്ഥാപിച്ചതാണ് തുര്‍ക്കിയ ഓര്‍ഫനേജ്. ഓര്‍ഫനേജ് […]

ഇരുട്ടിന്റെ കൂട്ട്

ഇരുട്ടിന്റെ കൂട്ട്

‘അല്ലാഹു കപടവിശ്വാസികളെ പരിഹസിക്കുന്നു'(ബഖറ 15). കപടവിശ്വാസികള്‍ സ്വയം പരിഹാസ്യരാവുകയാണ് എന്നാണ് ഇതിന്റെ സാരം. വിശ്വാസികളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരാണല്ലോ അവര്‍. അതിന് അവര്‍ക്ക് കിട്ടിയ ഫലമാണ് അല്ലാഹുവിന്റെ പരിഹാസം. ചോദിച്ചുവാങ്ങിയ നിന്ദ്യത. അല്ലാഹുവിന്റെ പരിഹാസത്തെക്കാള്‍ വലിയ നിന്ദ്യത വേറെയുണ്ടോ? പരിഹാസം സാരമായ അപരാധമാണ്. വിശ്വാസികളുടെതായാലും കപടവിശ്വാസികളുടെതായാലും. ജന്മവൈകല്യമുള്ളവരെയും അംഗപരിമിതിയുള്ളവരെയും പരിഹസിക്കുന്നതിലൂടെ അത് നിശ്ചയിച്ച പടച്ചവനെ കൂടി പരിഹസിക്കുകയാണ്. അല്ലാഹുവിന്റെ നിശ്ചയത്തെ കൊച്ചാക്കി കാണുന്നുവെന്നാണ് ഈ പരിഹാസച്ചിരിയുടെ അര്‍ത്ഥം. വാക്കുകളിലൂടെ എന്ന പോലെ നോട്ടവും ചിരിയും ഉള്ളിലിരിപ്പുമെല്ലാം പരിഹാസത്തോടെ […]

ഗുജറാത്ത് നല്‍കുന്ന രാഷ്ട്രീയ പാഠങ്ങള്‍

ഗുജറാത്ത് നല്‍കുന്ന രാഷ്ട്രീയ പാഠങ്ങള്‍

അഹമ്മദാബാദിന്റെ പ്രാന്തപ്രദേശമായ ദരിയാപൂരില്‍ അബ്ദുല്‍ ലത്തീഫ് ശൈഖ് എന്നൊരു ‘അധോലോകനായകന്‍’ ജീവിച്ചിരുന്നുവെത്ര. 1980കളില്‍ ജയിലില്‍ കിടന്ന് ദരിയാപൂര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടി രാഷ്ട്രീയത്തില്‍ പകിട കളി നടത്തിയ ലത്തീഫ് ശൈഖ് 1997ല്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെടുന്നത്. കേശുഭായ് പട്ടേല്‍ സര്‍ക്കാരാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെങ്കില്‍ ശങ്കര്‍ സിംഗ് വഗേലയുടെ ഭരണകാലത്താണ് വെടിയേറ്റു മരിക്കുന്നത്. ഇതുവരെ ആരും തിരിഞ്ഞുനോക്കാത്ത വൃത്തികെട്ട ഈ അധോലോകത്തേക്ക് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഒരു വി.വി.ഐ.പി കൊട്ടിഘോഷത്തോടെ കടന്നുവന്നത് വന്‍വാര്‍ത്താപ്രാധാന്യം […]

ജനാധിപത്യത്തിലെ കുലീനമായ ചിരിയാണ് രാഹുല്‍

ജനാധിപത്യത്തിലെ കുലീനമായ ചിരിയാണ് രാഹുല്‍

If        there is not the war, you don’t get the great general; if there is not a great occasion, you don’t get a great statesman; if Lincoln had lived in a time of peace, no one would have known his name.പറഞ്ഞത് റൂസ്‌വെല്‍റ്റാണ്.തിയോഡര്‍ റൂസ്‌വെല്‍റ്റ്. അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ‘യുദ്ധമില്ലെങ്കില്‍ മഹാനായൊരു സൈന്യാധിപനെ കിട്ടില്ല; ചരിത്രമുഹൂര്‍ത്തമില്ലെങ്കില്‍ ഒരു നല്ല […]

കോണ്‍ഗ്രസിലെ സോണിയക്കാലം

കോണ്‍ഗ്രസിലെ സോണിയക്കാലം

ജവഹര്‍ലാല്‍ നെഹ്റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്റു കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തിന് രണ്ട് കൊല്ലം മാത്രം ശേഷിക്കെയാണ് രാഹുല്‍ ഗാന്ധി ആ പദവി ഏറ്റെടുക്കുന്നത്. 1919ലാണ് മോത്തിലാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. അവിടെ നിന്ന് രാഹുലിലേക്ക് എത്തുമ്പോള്‍ ആ കുടുംബത്തില്‍നിന്ന് ആറു പേര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പിന്തുണയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയിലെത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയവും രാജ്യത്തിന്റെ ഭാഗധേയവും ചലിപ്പിച്ച ഏറ്റവും സുപ്രധാന കണ്ണിയാണ് നെഹ്റുകുടുംബം-അതിന് വ്യാഖ്യാനങ്ങളേറെയുണ്ടെങ്കിലും. ആ കണ്ണിയില്‍ മറ്റെല്ലാവരില്‍നിന്നും […]