1395

പ്രേക്ഷകരുടെ ആവശ്യം തീരുമാനിക്കേണ്ടത് മാധ്യമങ്ങളോ?

പ്രേക്ഷകരുടെ ആവശ്യം തീരുമാനിക്കേണ്ടത് മാധ്യമങ്ങളോ?

അമേരിക്കന്‍ റേഡിയോ പ്രക്ഷേപണ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്തതും ലോകമെമ്പാടുമുള്ള ബഹുജന മാധ്യമവിദ്യാര്‍ഥികള്‍ കേട്ടുപരിചയിച്ചതുമായ ഒരു സംഭവമാണ് ഓര്‍സോണ്‍ വെല്‍സിന്റെ വിഖ്യാതമായ റേഡിയോ നാടക പരിപാടി. പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ ഓര്‍സണ്‍ വെല്‍സ് 19-ാം നൂറ്റാണ്ടില്‍ എച്ച് ജി വെല്‍സ് എഴുതിയ സയന്‍സ് ഫിക്ഷന്‍ നോവലായ വാര്‍ ഓഫ് ദി വേള്‍ഡ്‌സിനെ അമേരിക്കന്‍ ദേശീയ റേഡിയോയില്‍ നാടക രൂപത്തില്‍ അവതരിപ്പിച്ച സംഭവമാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ ഇടംപിടിക്കത്തക്ക വിധം സംഭവബഹുലമായി മാറിയത്. 1938 ഒക്ടോബര്‍ 30ന് രാത്രി എട്ട് മണിക്ക് […]

കുഞ്ഞുങ്ങളുടെ കണ്ണീരില്‍ സര്‍ക്കാര്‍ മുങ്ങിച്ചാവരുത്

കുഞ്ഞുങ്ങളുടെ കണ്ണീരില്‍ സര്‍ക്കാര്‍ മുങ്ങിച്ചാവരുത്

പാലത്തായിയിലെ ലൈംഗികാക്രമണക്കേസില്‍ സംഭവിച്ചതെന്ത് എന്ന് എഴുതാനിരിക്കുമ്പോള്‍, അതും ചിരപരിചിതരായ നിങ്ങളോട് അക്കാര്യങ്ങള്‍ പറയാനിരിക്കുമ്പോള്‍ ഒന്‍പതുവയസ്സുകാരനായ എന്റെ മകന്‍ അപ്പുറത്തുണ്ട്. പ്രസവിക്കപ്പെട്ട കുഞ്ഞുങ്ങള്‍ പിറന്നയുടന്‍ മാതാപിതാക്കളെ ഗര്‍ഭം ധരിക്കും എന്ന് പറയാറുണ്ട്. കുഞ്ഞുങ്ങളോടൊപ്പം നമ്മളും വളരുകയാണെന്ന് അര്‍ഥം. അവര്‍ക്കുള്ളിലാണ് നമ്മള്‍ പിന്നീട് ജീവിക്കുന്നത് എന്നുമര്‍ഥം. അവരുടെ കുഞ്ഞുമുഖത്തെ വെട്ടം ഇത്തിരി മങ്ങിയാല്‍ നമ്മളൊന്ന് പിടച്ചുപോവാറില്ലേ? പൊതുജീവിതത്തില്‍ പൊതുവിടത്തില്‍ നാം ജീവിക്കുന്ന മുഴുവന്‍ ജീവിതത്തെയും മറികടക്കുന്ന പിടച്ചില്‍. ലൈംഗികകുറ്റകൃത്യം എന്നൊക്കെ വിരല്‍ ചലിപ്പിച്ച് എഴുതുക എളുപ്പമാണ്. ഒറ്റനിമിഷത്തില്‍ ദൈവമേ എന്ന […]