1399

ചൂടാത്ത പുള്ളിക്കുട

ചൂടാത്ത പുള്ളിക്കുട

മാനം കാര്‍മേഘാവൃതമായിരുന്നു. മഴ പെയ്യുന്നതിനു മുമ്പ് വീടെത്തണം. അവള്‍ ആഞ്ഞുനടന്നു. പെട്ടെന്ന് ചറപറേന്ന് മഴ വന്നുവീണു. കയറിനില്‍ക്കാന്‍ ഒരിടവും കണ്ടില്ല. പുസ്തകസഞ്ചി നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവളോടി. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ പുസ്തകസഞ്ചി തട്ടം കൊണ്ടു മറച്ചുപിടിച്ചു. നടവഴിയിലാകെ വെള്ളം കലങ്ങി ഒഴുകി. അവളാകെ നനഞ്ഞുകുതിര്‍ന്നിരുന്നു. നനഞ്ഞൊട്ടിയ പാവാട അവളുടെ കാലുകളില്‍ വലിഞ്ഞുമുറുകി. ചളിവെള്ളത്തിലേക്ക് അവള്‍ കമഴ്ന്നടിച്ചുവീണു. സഞ്ചിയും അതിലെ പുസ്തകങ്ങളും തെറിച്ചുവീണു. നിലത്തുരഞ്ഞ് കാല്‍മുട്ടിന്റെ തോലു നീങ്ങി. അവള്‍ക്കതെല്ലാം സഹിക്കാമായിരുന്നു. പക്ഷേ, ആളുകളുടെ പരിഹാസച്ചിരി അവളെ മുറിപ്പെടുത്തി. അവള്‍ […]