1410

ജിന്ന എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തില്‍ ഉവൈസിക്കുള്ള ഉത്തരമുണ്ട്

ജിന്ന എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തില്‍ ഉവൈസിക്കുള്ള ഉത്തരമുണ്ട്

1947 ഫെബ്രുവരി 20. ബ്രിട്ടീഷ് പൊതുസഭ ചേരുന്നു. ക്ലമന്റ് ആറ്റ്‌ലിയാണ് പ്രധാനമന്ത്രി. 1948 ജൂണ്‍ മാസത്തിന് മുന്‍പ് ബ്രിട്ടണ്‍ ഇന്ത്യ വിടുമെന്നും ഇന്ത്യയുടെ ചിരകാലഭിലാഷമായ സ്വതന്ത്രഭരണം സാധ്യമാകുമെന്നും ആറ്റ്‌ലി പ്രഖ്യാപിക്കുന്നു. എങ്ങനെ, എപ്പോള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. നിശ്ചിതമായ ഒരു തീയതിയും പറഞ്ഞില്ല. കാര്യങ്ങള്‍ സുഗമമാക്കാന്‍ മൗണ്ട് ബാറ്റണെ വൈസ്രോയിയായി ഇന്ത്യയിലേക്ക് അയക്കാന്‍ മാത്രം തീരുമാനമായി. മൗണ്ട് ബാറ്റണ്‍ മാര്‍ച്ച് 22-ന് ഇന്ത്യയിലെത്തി. അന്നുതന്നെ മൗണ്ട് ബാറ്റണ്‍ ഗാന്ധിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. നമുക്കുടനെ കാണാനാവുമെന്ന് […]

അവര്‍ അര്‍ണബുമാരല്ല, അതുകൊണ്ട് ജാമ്യവുമില്ല

അവര്‍ അര്‍ണബുമാരല്ല, അതുകൊണ്ട് ജാമ്യവുമില്ല

ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യയവസ്ഥയെ നയിക്കുന്ന അടിസ്ഥാന ദര്‍ശനങ്ങളിലൊന്ന്. ഏതെങ്കിലും കേസില്‍ ആരോപണവിധേയനായി അറസ്റ്റിലായതുകൊണ്ട് വ്യക്തിയുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ജാമ്യമാണ് ചട്ടമെന്ന സങ്കല്‍പ്പം നീതിന്യായ സംവിധാനം ഉയര്‍ത്തിപ്പിടിക്കുന്നത്. ആരോപണവിധേയന്‍ കുറ്റവാളിയല്ല. വിചാരണയ്ക്കൊടുവില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ ആരോപണവിധേയന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കൊക്കെ അര്‍ഹതയുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാകുന്നവര്‍, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സ്വാധീനശക്തിയുള്ളവര്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതിന്റെ ചരിത്രമുള്ളവര്‍ എന്നിവരുടെയെല്ലാം കാര്യത്തില്‍ ജാമ്യം […]

ഡിജിറ്റല്‍ വിലങ്ങുകള്‍

ഡിജിറ്റല്‍ വിലങ്ങുകള്‍

മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള രാജ്യാന്തര സംഘടനയായ ‘റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സി’ന്റെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 142ാം സ്ഥാനമാണ് നരേന്ദ്ര മോഡിയുടെ ഇന്ത്യക്കുള്ളത്. കൊവിഡിന്റെ പേരില്‍ ലോകമെങ്ങും മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കടുത്തിരിക്കേയാണ് കഴിഞ്ഞ വര്‍ഷത്തെ 140ാം സ്ഥാനത്തുനിന്ന് ഇന്ത്യ രണ്ടുപടികൂടി താഴേക്കിറങ്ങിയത്. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ മാത്രം മാര്‍ച്ച് 25നും മെയ് 31നും ഇടയില്‍ 55 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ നിയമനടപടി നേരിടേണ്ടി വന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാഴ്ച […]