1457

ബുർദ: അനുരാഗത്തിന്റെ ആരുറപ്പ്

ബുർദ:  അനുരാഗത്തിന്റെ  ആരുറപ്പ്

ആത്മാവിൽ വേരാഴ്ന്ന അനുരാഗത്തിന്റെ ആരാമമാണ് ഖസ്വീദതുൽ ബുർദ. ആരമ്പ നബിയോടുള്ള ഇമാം ബൂസ്വീരി (റ)യുടെ അദമ്യമായ അനുരാഗമാണത്. അതാണ് ഈ കാവ്യത്തിന്റെ കാതലും. നബിസ്നേഹത്തിന്റെ അകത്തളങ്ങളിലേക്കാണ് അനുവാചകരെ ഇമാം ബൂസ്വീരി ആനയിക്കുന്നത്. വിശുദ്ധസ്നേഹത്തിന്റെ ആവിഷ്കാരം അവിടെ ആഘോഷമാകുന്നു. നബിസ്നേഹത്തിൽ നിന്നുറവയെടുത്ത ഗീതകങ്ങൾ പ്രണയാതുരന്റെ താളത്തിലും രാഗത്തിലും അനുസ്യൂതമായൊഴുകുന്ന അനുരാഗപ്പുഴയാകുന്നു. പ്രേമത്താൽ തപിക്കുന്ന കവിമാനസത്തിലെ വിരഹവേദനയും വിലയനവിശ്വാസവും ഈ കാവ്യത്തിലലിഞ്ഞു ചേർന്നിട്ടുണ്ട്. ബുർദയിലെ പ്രണയപ്രമാണങ്ങൾ അനശ്വരതയിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇരുലോകങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണതിലെ കാവ്യദേശങ്ങൾ. പ്രവാചകാനുരാഗത്തിന്റെ ഭിന്നഭാവങ്ങളത്രേ അതിലെ ആദ്യ വരികൾ […]

ഓർമിക്കപ്പെടാതെങ്ങനെ; സ്നേഹിക്കപ്പെടാതെയും?

ഓർമിക്കപ്പെടാതെങ്ങനെ; സ്നേഹിക്കപ്പെടാതെയും?

സ്വഹാബികളായ സൈദ്ബ്നു ദസിനയുടെയും (റ) ഖുബൈബുബ്നു അദിയ്യിന്റെയും (റ) ചരിത്രം ഇസ്‌ലാമികലോകത്ത് വളരെ പ്രശസ്തമാണ്. ഖുർആൻ പഠിക്കാനെന്ന വ്യാജവിവരം നൽകി ശത്രുക്കൾ പത്തംഗ സംഘത്തെ മദീനയിൽ നിന്നും കൊണ്ടുപോവുകയും അവരിൽ എട്ടുപേരെയും വധിക്കുകയും ചെയ്തു. രണ്ടുപേർ മാത്രം ബാക്കിയായി. അവരായിരുന്നു സൈദ്ബ്നു ദസിനയും ഖുബൈബുബ്നു അദിയ്യും. ഇരുവരെയും മക്കയിലെ മുശ്‌രിക്കുകൾക്ക് അഥവാ റസൂലിന്റെ കൊടിയ ശത്രുക്കൾക്ക് വിൽക്കുകയാണ് ചെയ്തത്. ശത്രുക്കൾ ഇവരെ വാങ്ങിയത് അടിമകളായി ജോലിയെടുപ്പിക്കാനായിരുന്നില്ല. വളരെ ക്രൂരമായി കൊലപ്പെടുത്താനും അതുകണ്ട് ആസ്വദിക്കാനുമായിരുന്നു. സൈദിനോട് (റ) കൊലക്കയറിലേക്ക് […]

അക്ഷരങ്ങളിലല്ല ആത്മാന്തരങ്ങളിൽ

അക്ഷരങ്ങളിലല്ല ആത്മാന്തരങ്ങളിൽ

സാക്ഷരലോകത്തുനിന്ന് നിരക്ഷരലോകത്തേക്കാണ് സൂഫിയുടെ സഞ്ചാരം. ഉമ്മിയ്യായ പ്രവാചകരെ തിരിച്ചറിഞ്ഞപ്പോഴാണ് ആ സഞ്ചാരം ആരംഭിച്ചത്. ഉമ്മിയ്യ് എന്നതിന് നിരക്ഷരൻ എന്നാണ് പരിഭാഷ. എന്നാൽ റസൂൽ ഉമ്മിയായിരുന്നു എന്നതിന്റെ അർഥം അങ്ങനെയല്ല. ക്ഷരങ്ങളുടെ ലോകത്ത് പരിമിതപ്പെടുന്ന വിജ്ഞാനത്തിന്റെ ഉടമയല്ല. മറിച്ച് അക്ഷരങ്ങളുടെ സ്രഷ്ടാവായ അല്ലാഹു അക്ഷരങ്ങളുടെയും അപ്പുറത്തുള്ള ജ്ഞാനത്തെ സാമ്പ്രദായിക അക്ഷരജ്ഞാനത്തിലൂടെയല്ലാതെ തന്നെ റസൂലിന് നൽകിയിരിക്കുന്നു. സൂറതു നിസാഇലെ 113-ാം സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിയതിങ്ങനെയാണ്: “അറിവില്ലാത്തതെല്ലാം അങ്ങേയ്ക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു: അല്ലാഹു അവിടുത്തേക്ക് ചെയ്ത അനുഗ്രഹം എത്ര മഹത്തരമാണ്. “ഉമ്മിയായ […]

സവര്‍ക്കറിസത്തിന്റെ വിസ്ഫോടന ശേഷി

സവര്‍ക്കറിസത്തിന്റെ  വിസ്ഫോടന ശേഷി

” Even today, Savarkar remains the first, and most original, prophet of extremism in India’ – Jyothirmaya Sharma വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഇന്ന് രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇടയ്ക്കിടെ കടന്നുവരുന്ന പേരാണ്. ‘വീര്‍ സവര്‍ക്കര്‍’ എന്നോ വി.ഡി. സവര്‍ക്കര്‍ എന്നോ വിളിക്കപ്പെടുന്ന അദ്ദേഹം ആധുനിക ഇന്ത്യയുടെ ഭാഗധേയം മാറ്റാൻ പുറപ്പെട്ടവരില്‍ ഒരാളാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയാടിത്തറയായ ഹിന്ദുത്വ കരുപ്പിടിപ്പിച്ചെടുത്തതും അതിനെ നിര്‍വചിച്ചതും സവര്‍ക്കറാണ്. ഹിന്ദുത്വയുടെ വിവിധ […]