1470

തീരുമാനത്തിലുറച്ചു തന്നെയാണ് സർക്കാർ

തീരുമാനത്തിലുറച്ചു  തന്നെയാണ് സർക്കാർ

ഏഴു ജില്ലകളില്‍ അന്യാധീനപ്പെട്ട വഖ്ഫുകളെക്കുറിച്ചുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ടല്ലോ. അതിന്റെ തുടര്‍ നടപടികള്‍ എന്തൊക്കെയായിരിക്കും? നിലവില്‍ ഇപ്പോള്‍ സര്‍വേ നടന്നെങ്കില്‍ കൂടി ആ സര്‍വേ നമുക്ക് വേണ്ടത്ര വ്യക്തമല്ല. പഴയ ഭരണസമിതി ചൂണ്ടിക്കാണിച്ചപോലെ നടത്തിയ സര്‍വേ ആണത്. അതില്‍ കുറച്ച് വൈരുധ്യങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാൽ യഥാര്‍ത്ഥ വ്യവസ്ഥകള്‍ വെച്ച് വീണ്ടും സര്‍വേ ചെയ്യേണ്ടതുണ്ട്. ആ സര്‍വേ ഒറ്റയടിക്ക് അംഗീകരിക്കാന്‍ സർക്കാരിന് പ്രയാസമുണ്ട്. ചൂണ്ടിക്കാണിക്കപ്പെട്ടപ്രകാരം നടന്ന ഈയൊരു സർവേയിൽ നമ്മള്‍ നിലപാട് എടുത്താല്‍ അത് രേഖയാകും. ഇതുമായി ബന്ധപ്പെട്ട് പുതിയ […]

ഇവരൊക്കെയാണ് കൈയേറ്റത്തിന് കാവൽനിൽക്കുന്നത്

ഇവരൊക്കെയാണ് കൈയേറ്റത്തിന്  കാവൽനിൽക്കുന്നത്

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് കടന്നപ്പോഴാണ് എന്താണ് വഖ്ഫില്‍ നടക്കുന്നതെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ എതിര്‍ക്കുന്നവരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡുള്‍പ്പെടെ മറ്റു സംവിധാനങ്ങള്‍ ഒന്നും പി എസ് സിക്ക് വിടാതെ എന്തിന് വഖ്ഫ് ബോര്‍ഡ് മാത്രം, പി എസ് സിക്ക് വിടുന്നു, അത് പി എസ് സിക്ക് വിട്ടാല്‍ മുസ്‌ലിം പേരുള്ള നിരീശ്വരവാദികള്‍ കയറിക്കൂടും, ആരെങ്കിലും […]

കൈയേറിയത് എണ്ണിത്തീരാത്ത ഏക്കറുകള്‍

കൈയേറിയത്  എണ്ണിത്തീരാത്ത ഏക്കറുകള്‍

വഖ്ഫ് സ്വത്തുകളുടെ അന്യാധീനപ്പെടല്‍, അവയ്ക്കുമേലുള്ള കൈയേറ്റം, അത്തരം സ്വത്തുകള്‍ നിക്ഷിപ്ത താല്പര്യത്തോടെ കൈയടക്കല്‍, ആ കൈയടക്കലുകള്‍ക്ക് വഖ്ഫ് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട വഖ്ഫ് ബോര്‍ഡിന്റെ ഒത്താശ, ഒത്താശയ്ക്ക് പിന്നില്‍ ബോര്‍ഡിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ താല്പര്യം എന്നിങ്ങനെ നിരവധിയായ പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വഖ്ഫ് ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ അഴിമതികള്‍ക്ക് പലപ്പോഴും ആധാരം വഖ്ഫ് സ്വത്തുകളുടെ നിയമവിരുദ്ധമായ കൈമാറ്റങ്ങളാണെന്ന് കണ്ടെത്തുകയും അത്തരം ചില കൈമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇങ്ങനെ കൈമാറിയ സ്വത്തുകള്‍ […]