1475

ഡിജിറ്റൽ കറൻസി: അത്ര എളുപ്പമല്ല കാര്യങ്ങൾ

ഡിജിറ്റൽ കറൻസി:  അത്ര എളുപ്പമല്ല കാര്യങ്ങൾ

2022-23 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ഡിജിറ്റൽ രംഗത്തെ വികസനത്തിൽ മാത്രം ഒതുങ്ങി ചർച്ച ചെയ്യേണ്ട ഒന്നല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാൻ കഴിയുന്ന കറൻസി മാർക്കറ്റിലായത് കൊണ്ടു തന്നെ ഡിജിറ്റൽ കറൻസിയെ വിശാലമായ പരിസരത്ത് നിന്നുകൊണ്ടുതന്നെ അഡ്രസ് ചെയ്യേണ്ടതുണ്ട്. എന്താണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി? പുതുതായി വരുന്ന ലോകക്രമത്തിൽ പഴയ കാല കറൻസി സംവിധാനങ്ങൾ നിലനിർത്തുന്നതോടു കൂടെ രാജ്യങ്ങളെല്ലാം ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് […]

സ്കൂളുകൾ ഇസ്‌ലാമോഫോബിയയെ സാമാന്യവത്കരിക്കുന്നതെങ്ങനെ?

സ്കൂളുകൾ  ഇസ്‌ലാമോഫോബിയയെ സാമാന്യവത്കരിക്കുന്നതെങ്ങനെ?

“എന്റെ ക്ലാസിലെ ഏക മുസ്‌ലിം വിദ്യാര്‍ഥിയായിരുന്നു ഞാന്‍.’ ഈ വാചകം പലവിധത്തില്‍ ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ഥിയുടെ അനുഭവമായിരിക്കും. വിദ്യാര്‍ഥി തന്റെ വ്യക്തിത്വത്തെക്കുറിച്ച് പരുഷമായി ബോധവാന്മാരായിത്തീരുന്ന ഒരു സന്ദര്‍ഭമുണ്ട്. സ്വന്തം കുടുംബപ്പേരിലേക്ക് ചുരുങ്ങുകയും കൈവശം വെച്ചുപോരുന്ന ആശയങ്ങള്‍ കൈവെടിയുകയും ശത്രുത മാത്രം വര്‍ധിച്ചുവരുന്ന ഒരു ലോകത്ത് ഒറ്റപ്പെട്ടു പോവുകയും ചെയ്യും. ആറാം ക്ലാസിലായിരിക്കുമ്പോഴാണ് എനിക്ക് ഇത്തരമൊരു സന്ദര്‍ഭത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ചരിത്രക്ലാസില്‍ 1857 ലെ സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണകളെ കുറിച്ച് ടീച്ചര്‍ വിശദീകരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പുതിയ ബുള്ളറ്റുകളില്‍ പന്നിക്കൊഴുപ്പും പശുക്കൊഴുപ്പും […]

എന്തുകൊണ്ട് വീണ്ടും ഗാന്ധി?

എന്തുകൊണ്ട്  വീണ്ടും ഗാന്ധി?

നാഥുറാം ഗോഡ്‌സേ, എന്റെ നായകന്‍ അഥവാ മാരോ ആദര്‍ശ് നാഥുറാം ഗോഡ്‌സേ. ഈ വാക്കുകള്‍ അല്ലെങ്കില്‍ മുദ്രാവാക്യം ഓര്‍മിച്ചുവെക്കണം. അധികം വൈകാതെ നാമിത് ധാരാളമായി കേള്‍ക്കാന്‍ തുടങ്ങും. ഇപ്പോള്‍ ഈ വാചകം ഔദ്യോഗികമായിവന്നത് ഗുജറാത്തില്‍ നിന്നാണ്. ഗുജറാത്തിലെ വല്‍സദ് എന്ന ചെറുപട്ടണത്തിലെ കുസും വിദ്യാലയ പേര് കേട്ട സ്‌കൂളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് അവിടെ ഒരു ടാലന്റ് ഹണ്ട് നടക്കുന്നു. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ നിന്ന് മിടുമിടുക്കരെ കണ്ടെത്താനുള്ള ചില മല്‍സരങ്ങള്‍. ഒരു ജില്ലാതല […]