1508

മല്ലികാർജുൻ ഖാർഗെ കോണ്‍ഗ്രസിന്റെ പുതിയ മുഖം

മല്ലികാർജുൻ ഖാർഗെ  കോണ്‍ഗ്രസിന്റെ പുതിയ മുഖം

ഒക്ടോബര്‍ 19 നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വീണ്ടെടുപ്പിനുള്ള പ്രക്രിയകള്‍ ആരംഭിച്ചത്. പാര്‍ട്ടിക്കകത്തെ ആന്തരിക തിരഞ്ഞെടുപ്പില്‍, പല അപൂര്‍ണതകളുണ്ടെങ്കിലും, ശശി തരൂരിന് ആയിരത്തിലധികം വോട്ടുകള്‍ നേടാനാകുമെന്നത് ജനാധിപത്യ ഇന്ത്യയുടെ ഒരു പരിവര്‍ത്തന നിമിഷമായി കാണണം. ഗാന്ധിമാരായ അമ്മയും മകനും ചേര്‍ന്ന ഫാമിലി ഓഫീസ് സിസ്റ്റത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ അവതരിപ്പിച്ചതും പാര്‍ട്ടിയുടെ തലപ്പത്ത് കുടുംബാംഗങ്ങളല്ലാത്ത ഒരാളെ ഗാന്ധിമാര്‍ അനുവദിച്ചതും പ്രശംസനീയമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ സോണിയാഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ ആകില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ഖാര്‍ഗെയെ നിര്‍ബന്ധിച്ചതിന് ശശി തരൂരിന്റെ പ്രചാരണത്തെ അഭിനന്ദിക്കേണ്ടതുണ്ട്. […]

ആരിഫ് മുഹമ്മദ് ഖാനും ശ്രീറാം വെങ്കിട്ടരാമനും

ആരിഫ് മുഹമ്മദ് ഖാനും  ശ്രീറാം വെങ്കിട്ടരാമനും

ഗവര്‍ണറെക്കുറിച്ച് ഇനി പറയേണ്ടതില്ല എന്നായിരുന്നു. ഭരണഘടന വിവക്ഷിച്ച ഗവര്‍ണര്‍ എന്താണെന്ന് പലവട്ടം നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. എന്തിനാണ് അഥവാ എന്തിനായിരുന്നു കൊളോണിയല്‍ഭാരം പേറുന്ന ഒരു നോമിനേറ്റഡ് സംവിധാനത്തെ അഥവാ പദവിയെ ജനേച്ഛ എന്ന ജനാധിപത്യത്തിലെ അന്തിമവിധിക്ക് മേലെ വെറുതെ പ്രതിഷ്ഠിച്ചത് എന്നതും നാം ചര്‍ച്ച ചെയ്തിരുന്നു. ഭരണഘടന എന്ന അടിസ്ഥാന രേഖയുടെയും ഫെഡറലിസം എന്ന ഇന്ത്യന്‍ സങ്കല്‍പനത്തെയും പ്രതിനിധീകരിക്കുന്ന പ്രതീകമായും ഫെഡറല്‍ ജനാധിപത്യത്തിന്റെ സര്‍ഗാത്മകസ്ഥാനമായുമാണ് ഭരണഘടനാ നിര്‍മാണസഭ ഗവര്‍ണര്‍ പദവിയെ കണ്ടത്. നോബിള്‍മാന്‍ എന്ന പൊളിറ്റിക്‌സിലെ ഉന്നത […]