Issue 1074

മുസഫര്‍നഗറിലെ പെണ്‍മുറിവുകള്‍

മുസഫര്‍നഗറിലെ പെണ്‍മുറിവുകള്‍

മുസഫര്‍നഗര്‍ ടൗണില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് ലാക്ബൗഡി ഗ്രാമം. ഉത്തര്‍ പ്രദേശിലെ ശാംലി ജില്ലയിലെ ഈ ഗ്രാമം പാകമായിരിക്കുന്ന കരിന്പിന്‍ തോട്ടങ്ങള്‍ക്ക് നടുവിലാണ്. തട്ടിക്കൊണ്ടുപോയ ഒരാളെ ഒളിപ്പിക്കാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം കരിന്പിന്‍ തോട്ടമാണ് എന്നത് ഉത്തരേന്ത്യയിലെ ഒരു നാട്ടു തമാശയാണ്. എന്നാല്‍ ഈ കൊയ്ത്തു കാലത്ത് ലാക്ബൗഡിലെ കരിന്പിന്‍ പാടങ്ങള്‍ക്ക് ഒട്ടും തമാശകലരാത്ത, തീര്‍ത്തും ഗൗരവമുള്ള കഥകളാണ് പറയാനുള്ളത്. അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയുടെ മൃതദേഹം അടുത്തിടെ ഈ ഗ്രാമത്തില്‍ കണ്ടെത്തിയിരുന്നു. ഈ […]

വിരുന്നു വരുന്നോ?

വിരുന്നു വരുന്നോ?

അടുപ്പില്‍ തീ ആളിക്കത്തിയാല്‍ വിരുന്നുകാര്‍ വരുമെന്നു പറഞ്ഞ് അരിയുടെ അളവ് കൂട്ടിയിരുന്ന ഉമ്മമാര്‍ ഉണ്ടായിരുന്നു. കാക്ക വാഴക്കൈയിലിരുന്നാലും വിരുന്നുവരവു പ്രതീക്ഷിച്ചിരുന്നു. സംഗതി വെറുമൊരു വിശ്വാസമാണെന്നതു ശരി. പക്ഷേ, അംഗീകരിക്കേണ്ട ഒന്ന് അതിലുണ്ട്; വിരുന്നുകാരുടെ വരവില്‍ സന്തോഷിക്കുന്ന മനസ്സ്. അതിഥികള്‍ക്കും ധ്യൈമായിട്ട് വരാമായിരുന്നു. സദ്യയും വിഭവങ്ങളുമൊക്കെ കുറവായിരിക്കാം. പക്ഷേ, മനസ്സു നിറയും ആതിഥേയരുടെ പെരുമാറ്റം കൊണ്ട്. അതൊരു കാലം. ഇക്കാലം അതിഥികളില്ലാത്ത കാലം. ഗ്യാസടുപ്പും ഇന്‍ഡക്ഷന്‍ കുക്കറും, മൈക്രോ വേവ് ഓവനും മറ്റുമായതിനാല്‍ തീ ആളാറില്ല. വിരുന്നുകാര്‍ വരാറുമില്ല. […]

ഫുളൈല്‍; വീട്ടിലും മാറ്റങ്ങളുടെ സൗരഭ്യം

ഫുളൈല്‍;  വീട്ടിലും മാറ്റങ്ങളുടെ സൗരഭ്യം

ഹറമില്‍ ചെന്ന് ഫുളൈല്‍ കരയാന്‍ തുടങ്ങി. കഴിഞ്ഞകാല ദുഷ്ചെയ്തികള്‍ ഓര്‍മകളില്‍ കണ്ണീര്‍ക്കണങ്ങളായി വീണുടഞ്ഞു. ഇബ്നു ജൗസി മഹ്റാനുബ്നു അംറിനെ ഉദ്ധരിക്കുന്നു: അറഫയില്‍ രാത്രി നേരത്ത് ഞാന്‍ ഫുളൈലിനെ കണ്ടു. എന്‍റെ നാശം… എന്‍റെ പരാജയം… നീ എനിക്ക് മാപ്പ് തരൂ… ഇങ്ങനെയായിരുന്നു കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന. പള്ളിയിലെ ചെരുവില്‍ കുറേനേരം നിസ്കാരത്തിലാവും. ഉറക്കം നിയന്ത്രിക്കാന്‍ സ്വല്‍പം കണ്ണടക്കും. പിന്നെയും പഴയ ഓര്‍മകള്‍ ഉറക്കുണര്‍ത്തും. പിന്നെപ്പിന്നെ അറിവുതേടിയുള്ള അലച്ചില്‍, ഹദീസു പഠനങ്ങളിലേക്കുകൂടി ശ്രദ്ധയെത്തി. ഫുളൈല്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. ഫുളൈല്‍ […]

വഴിപാടുകാലത്തെ നിലപാടു തീര്‍ച്ചകള്‍

വഴിപാടുകാലത്തെ  നിലപാടു തീര്‍ച്ചകള്‍

വിട ;ടി പി വെള്ളലശേരി ഇരുപത്തിമൂന്ന് വര്‍ഷത്തെ മാധ്യമ, എഴുത്തു ജീവിതത്തിനൊടുവില്‍ ടി പി വെള്ളലശ്ശേരി എന്ന അബ്ദുല്‍അസീസ് സഖാഫി ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിന് ഭൗതികബന്ധങ്ങളോട് വിട പറഞ്ഞു. മാസങ്ങള്‍ക്കു മുന്പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നെങ്കിലും അസുഖം ഭേദമായി ഓഫീസില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അന്ത്യം. വ്യതിരിക്തനായ ഒരു മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ടി പി. പക്ഷേ, അങ്ങനെ സാമാന്യമായി പറഞ്ഞുനിര്‍ത്താവുന്ന ഒരാളുമായിരുന്നില്ല അദ്ദേഹം. കാഴ്ചപ്പാടുണ്ടായിരുന്നു സഖാഫിക്ക്. “അല്‍ഫിയയിലെ ബൈത്തുകള്‍ ചൊല്ലി അറബി […]

ന്യൂ ജനറേഷന്‍

ന്യൂ ജനറേഷന്‍

അല്ലാഹു അക്ബര്‍, അല്ലാഹുഅക്ബര്‍… പുതിയ പുലരി ചിറകു വിരിച്ചുപറക്കാറായി. പള്ളിയില്‍ നിന്നു സുബ്ഹി ബാങ്കുയര്‍ന്നു. ആഇശുത്ത ഞെട്ടി ഉണര്‍ന്നു. പുതിയ മുസ്ലിയാരുട്ടികളില്‍ ആരോ ആണെന്നു തോന്നുന്നു ബാങ്ക് വിളിക്കാരന്‍. എന്തൊരു ഇന്പം. ചിലര്‍ ബാങ്ക് കൊടുക്കുന്നതു കേട്ടാല്‍ മരിച്ചുപോയ പ്രിയപ്പെട്ടവരെപ്പറ്റി ഓര്‍മവരും. ഈ ഭൂമിയില്‍ ഇനിയൊരിക്കലും അവരെ കാണാന്‍ കഴിയില്ലെന്ന ചിന്ത മനസ്സിനെ അലട്ടും. പടച്ചവന്‍റെ നിശ്ചയങ്ങളില്‍ പടപ്പുകള്‍ക്കെന്ത് എന്ന എളിമ നിറഞ്ഞ ചോദ്യം വേദനയകറ്റും. മോഹിക്കുന്നതെന്തും പറഞ്ഞ വില കൊടുത്തും, വില പേശിയും സ്വന്തമാക്കി അതിന്‍റെ […]