Issue 1143

റജബ് ത്വയ്യിബ് ഉറുദുഗാന്‍:വേണ്ടാതാവാന്‍ കാരണമുണ്ട്

റജബ് ത്വയ്യിബ് ഉറുദുഗാന്‍:വേണ്ടാതാവാന്‍ കാരണമുണ്ട്

ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷരോണിന്റെ ഓഫിസ് മുറിയില്‍ കടന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ഭുതസ്തബ്ധരായത് മുറിയുടെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു മുഖം കണ്ടപ്പോഴാണ്. ആധുനിക തുര്‍ക്കിയുടെ പിതാവ് മുസ്തഫ കമാല്‍ അതാതുര്‍ക്കിന്റെ ചിത്രമായിരുന്നു അത്. അതാതുര്‍ക്കിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജൂതനേതാവ് വികാരഭരിതനായത്രെ. മുസ്‌ലിം ലോകം ഒന്നടങ്കം സയണിസ്റ്റ് രാജ്യത്തെ തള്ളിപ്പറയുകയും നയതന്ത്രബന്ധം സ്ഥാപിക്കാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്ത ഒരു ഘട്ടത്തില്‍ കമാലിസ്റ്റ് തുര്‍ക്കിയാണത്രെ തെല്‍അവീവിനെ അംഗീകരിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആദ്യമായി മുന്നോട്ടുവരുകയും ചെയ്തത്. തുര്‍ക്കിയുമായുണ്ടാക്കിയ വാണിജ്യ ഉടമ്പടിയുടെ […]

പുഞ്ചിരി നിറഞ്ഞുതൂങ്ങിയ വിനയവൃക്ഷം

പുഞ്ചിരി നിറഞ്ഞുതൂങ്ങിയ വിനയവൃക്ഷം

സയ്യിദ് അലി ബാഫഖി തങ്ങളെ അറിയാത്തവര്‍ കേരളത്തിലെ സുന്നികള്‍ക്കിടയില്‍ അധികമാരും ഉണ്ടാവില്ല. ഉജ്ജ്വലമായ പ്രഭാഷണത്തിന്റെയോ മനസ്സു കീഴടക്കുന്ന രചനാ സൗകുമാര്യത്തിന്റെയോ പേരിലല്ല അത്. കേളികേട്ട ദര്‍സിന്റെയോ നാടുനിറഞ്ഞ ശിഷ്യ സമ്പത്തിന്റെയോ മേല്‍വിലാസവും അദ്ദേഹത്തിനില്ല. അഹങ്കരിക്കാനും ആളാവാനും ഉപയോഗപ്പെടുത്താവുന്ന നിരവധി കാരണങ്ങള്‍ക്കിടയിലും വിനയം കൊണ്ട് സ്വയം ചെറുതായി, മനസ്സു നിറഞ്ഞ് പുഞ്ചിരിച്ച് അങ്ങനെയാണ് തങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കിയത്. മഹാ സമ്മേളനങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്തും സമൂഹത്തില്‍ ആരുമല്ലാത്തവരുടെ സ്വകാര്യ ചടങ്ങുകളിലും ഒരേ മുഖവും പെരുമാറ്റവുമായി, മുത്ത് നബി(സ്വ)യുടെ ഈ പേരമകന്‍ ഉപ്പൂപ്പ […]

ആശുപത്രി മാനേജ്‌മെന്റ്‌കോഴ്‌സുകള്‍ ചെയ്യാം

ആശുപത്രി മാനേജ്‌മെന്റ്‌കോഴ്‌സുകള്‍ ചെയ്യാം

കുഗ്രാമങ്ങളില്‍ പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് നമ്മുടേത്. ആതുരസേവനമെന്നത് കോടികള്‍ മറിയുന്ന വമ്പന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. പഞ്ചായത്തുതോറും പുതിയ ആശുപത്രികള്‍ വരുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമല്ല തൊഴില്‍സാധ്യത വര്‍ധിക്കുന്നത്. ഇത്തരം ആതുരകേന്ദ്രങ്ങളുടെ ചിട്ടയോടെയുള്ള നടത്തിപ്പ് ഉറപ്പാക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രൊഫഷനലുകളുടെ മോഹരംഗമാവുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പോലെ നൂറു ശതമാനം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന കരിയര്‍ സാധ്യതയാണിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്. കൈയില്‍ വേണ്ടത് ആശുപത്രിക്കും രോഗികള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കേണ്ടയാളാണ് ഹോസ്പിറ്റല്‍ മാനേജര്‍. ആശുപത്രിയുടെ ചിട്ടയായ പ്രവര്‍ത്തനം […]