Issue

കച്ചവട ധാര്‍മികതയും ഇസ്‌ലാമിക കാഴ്ചപ്പാടും

കച്ചവട ധാര്‍മികതയും ഇസ്‌ലാമിക കാഴ്ചപ്പാടും

നബിയുടെ(സ) പത്‌നി ഖദീജ(റ) മക്കയിലെ പ്രമുഖ കച്ചവടക്കാരില്‍ ഒരാളായിരുന്നു. ജീവിതോപാധി മാത്രമല്ല, ആരാധനയായിട്ടാണ് ഇസ്‌ലാം കച്ചവടത്തെ കാണുന്നത്. മനുഷ്യന് ചെയ്യാവുന്നതില്‍ ഏറ്റവും നല്ല ജോലിയേതാണെന്ന് തിരുനബിയോടൊരാള്‍ ചോദിച്ചു. അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്നായിരുന്നു മറുപടി. കേവലം കച്ചവടമല്ല, അല്ലാഹുവില്‍ സ്വീകാര്യമായ കച്ചവടം എന്ന് പ്രത്യേകം പറഞ്ഞതോര്‍ക്കുക. അങ്ങനെയല്ലാത്ത കച്ചവടങ്ങളുടെ പ്രത്യാഘാതം മായമായും കൊള്ളലാഭമായും നാം അനുഭവിക്കുമ്പോള്‍ ഇത് എളുപ്പം ബോധ്യപ്പെടുന്ന സവിശേഷതയാണ്. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരനുള്ള ധാരാളം വാഗ്ദാനങ്ങളുണ്ട്, പ്രതിഫലങ്ങളുടെ ലോകത്ത് ചൂഷകര്‍ക്ക് ശിക്ഷകളുമുണ്ട്. യുവത്വ കാലത്ത് […]

വാങ്ങാന്‍ പഠിച്ചാല്‍ പര്‍ച്ചേസ് മാനേജരാവാം

വാങ്ങാന്‍ പഠിച്ചാല്‍ പര്‍ച്ചേസ് മാനേജരാവാം

പലചരക്ക് കട തുടങ്ങുന്നതിന്റെ ഏറ്റവും ആദ്യത്തെ ചുവട് എന്താണെന്നറിയാമോ? വില്‍ക്കാനുള്ള സാധനങ്ങള്‍ കടയിലെത്തിക്കുക എന്നത് തന്നെ. ഏറ്റവും വില കുറഞ്ഞ സാധനമെത്തിക്കുകയല്ല, മിതമായ വിലയ്ക്ക് വില്‍ക്കാന്‍ പറ്റുന്ന ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ വേണം സമാഹരിക്കാന്‍. അത് കാര്യക്ഷമമായി ചെയ്യാന്‍ പറ്റിയാല്‍ ബിസിനസ് പകുതി വിജയിച്ചു എന്ന് പറയാം. നല്ല സാധനങ്ങളാണെങ്കില്‍ ഒരു പരസ്യവുമില്ലാതെ ആവശ്യക്കാര്‍ കടയിലേക്കൊഴുകിയെത്തും. പറഞ്ഞുതുടങ്ങിയത് പലചരക്കുകടയുടെ കാര്യമാണെങ്കിലും എല്ലാ തരം വ്യാപാര-വ്യവസായ ഇടപാടുകള്‍ക്കും ഇത് ബാധകം തന്നെ. അവിടെയാണ് പര്‍ച്ചേസ് മാനേജരുടെ പദവിയുടെ പ്രാധാന്യം. ഓഫീസിലേക്ക് […]

അവര്‍ യൂറോപ്പില്‍നിന്ന് ദേശരാഷ്ട്ര സങ്കല്‍പം അപ്പാടെ കടമെടുത്തിരിക്കുകയാണ്

അവര്‍ യൂറോപ്പില്‍നിന്ന് ദേശരാഷ്ട്ര സങ്കല്‍പം അപ്പാടെ കടമെടുത്തിരിക്കുകയാണ്

ഭാരതീയ ജനതാപാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തവണയുമുണ്ടായ തിരഞ്ഞെടുപ്പു വിജയം അസാമാന്യ നേട്ടമായി. 1984 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുകയും അന്നത്തെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രം നേടുകയും ചെയ്ത ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അതിശക്തമായ തിരിച്ചുവരവാണ്. എണ്‍പത്തിനാലിനുശേഷം രാമജന്മഭൂമി പ്രസ്ഥാനം ക്രമേണ രാഷ്ട്രീയ ആധിപത്യം നേടാന്‍ ബിജെപിയെ സഹായിച്ചു. 2014 ല്‍ ബിജെപി ലോകസഭയില്‍ 282 സീറ്റും 2019 ല്‍ 303 സീറ്റും നേടി. ഹൈന്ദവദേശീയതയുടെ വളരുന്ന ജനകീയതയാണ് ബി ജെ പിയുടെ അസാധാരണമായ […]

പിണറായി വിജയന്‍ മറക്കരുത് കരുണാകരന്റെ പൊലീസിനെ

പിണറായി വിജയന്‍ മറക്കരുത് കരുണാകരന്റെ പൊലീസിനെ

രാം നായിക്കിനെ അറിയുമല്ലോ അല്ലേ? അറിയണം. ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറാണ്. കഴിഞ്ഞ യു.പി നിയമസഭാ തിരഞ്ഞെടുപ്പ് ഓര്‍ക്കുമല്ലോ? അതും മറക്കാന്‍ പാടില്ലാത്തതാണ്. അടിത്തട്ട് മുതല്‍ പണിയെടുത്ത് ബി.ജെ.പി അക്ഷരാര്‍ഥത്തില്‍ യു.പി തൂത്തുവാരി. കൃത്യമായ അജണ്ടയോടെ ഭിന്നിപ്പുകള്‍ സൃഷ്ടിച്ച്, തീവ്രഹിന്ദുത്വയെ ആളിക്കത്തിച്ച് നേടിയ വിജയം. ഹിന്ദുത്വക്ക് വേണ്ടി അര്‍ധസായുധ സേനയെ സൃഷ്ടിച്ച ഗൊരഖ്പൂരിലെ മഠാധിപതി ആദിത്യനാഥിനെ പാര്‍ലമെന്റില്‍ നിന്ന് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി വരവറിയിക്കുകയും ചെയ്തു ബി.ജെ.പി. ആ യോഗി ആദ്യത്യനാഥിനെ സര്‍വാത്മനാ പിന്തുണക്കാന്‍ ഒരു ഗവര്‍ണറെയും കൊണ്ടുവന്നു. മുംബൈയില്‍ നിന്നുള്ള […]

ഓഷ്‌വിറ്റ്‌സിലേക്കുള്ള വണ്ടി ഓടിത്തുടങ്ങുമ്പോള്‍

ഓഷ്‌വിറ്റ്‌സിലേക്കുള്ള വണ്ടി ഓടിത്തുടങ്ങുമ്പോള്‍

‘ഒരു പ്രസ്ഥാനം അതിന്റെ ശത്രുക്കളെ ഉന്മൂലനാശം വരുത്തിയാല്‍ ജനം അത് ആ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളുടെ വിജയമായാണ് കാണുക. പ്രസ്ഥാനത്തിന്റെ നിലപാടാണ് ശരിയെന്നതിനു തെളിവായി ആ വംശഹത്യയെ അവരെടുക്കും. അതേസമയം, പകുതിവഴിയില്‍ ശത്രുവിനോട് കരുണ കാണിച്ചാല്‍ അതു പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യമായി കരുതും. അത് സ്വന്തം ന്യായത്തെപ്പറ്റി സംശയമുള്ളതിനാലാണെന്ന് വിധിയെഴുതും. പ്രസ്ഥാനത്തെ അവിശ്വസിക്കും.’ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മൊഴികളാണിത്. ജൂതസമൂഹത്തെ കൂട്ടക്കൊല ചെയ്യുന്നതിന് ജര്‍മന്‍ ജനതയെ മാനസികമായി സജ്ജമാക്കുന്നതിന് നാസി പ്രസ്ഥാനത്തിന് അടിത്തറ പാകിയ ആത്മകഥ (മെയ്ന്‍ കാംഫ്) പ്രചരിപ്പിച്ചപ്പോള്‍ തന്നെ […]