Issue

താരാവതാരകരുടെ അധികാര പരിധികള്‍

താരാവതാരകരുടെ അധികാര പരിധികള്‍

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതക്ക് കാര്യമായ പരിക്ക് സംഭവിച്ചിരിക്കുന്നു. ടി.വി ന്യൂസ് റൂമുകളുടെ അതിപ്രസരവും ക്യാമറകളുമായി എവിടെയും നുഴഞ്ഞു കയറുന്ന പ്രവണതയും ശരിയായ മാധ്യമപ്രവര്‍ത്തനത്തിന് ഉചിതമല്ല. ബീഹാറില്‍ ‘മസ്തിഷ്‌ക പനി’ (Brain Fever) ബാധിച്ചു അനുദിനം ജീവന്‍ നഷ്ടപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍പ്രവര്‍ത്തകര്‍ ഐ.സി.യുവിലേക്ക് അതിക്രമിച്ചു കടക്കുകയാണുണ്ടായത്. എയര്‍ കണ്ടീഷന്‍ണ്ട് ന്യൂസ് റൂമുകളിലെ അട്ടഹാസങ്ങളില്‍ നിന്നും ആജ്തക് അവതാരിക അഞ്ജന ഓം കശ്യാപ് നേരെയിറങ്ങിവന്നത് ബീഹാറില്‍ മരണത്തോട് മല്ലടിച്ചു സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യുവില്‍ കിടക്കുന്ന […]

ഇസ്‌ലാമോഫോബിയയുടെ ദേശീയതാ പരിസരം

ഇസ്‌ലാമോഫോബിയയുടെ ദേശീയതാ പരിസരം

ആയുധങ്ങളേക്കാള്‍ ആശയങ്ങള്‍ക്ക് പ്രഹരശേഷി വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ഒരു ജനവിഭാഗത്തെ നശിപ്പിക്കാന്‍ പഴയപോലെ ലിറ്റില്‍ ബോയിയുടെയോ ഫാറ്റ്മാനിന്റെയോ അതല്ലെങ്കില്‍ ഒരു വലിയ സായുധ സൈന്യത്തിന്റെയോ ഒരാവശ്യവും ഇന്നില്ല. അവര്‍ക്കെതിരെയുള്ള ഒരു ആശയമോ പരികല്‍പനയോ നിര്‍മിക്കുകയും അതിനു പ്രചാരം നല്‍കുകയും മാത്രം ചെയ്താല്‍ തന്നെ ഒരു സമൂഹത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ലോകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇസ്‌ലാമോഫോബിയ എന്ന സാമൂഹികശാസ്ത്ര പരികല്പന ഏതൊക്കെ വിധത്തിലാണ് മുസ്‌ലിം സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വാക്കിന് ഇത്രമേല്‍ പ്രഹരശേഷിയുള്ളതു […]

ഫിജിയിലെ മലയാളിയും ഇസ് ലാമും

ഫിജിയിലെ മലയാളിയും ഇസ് ലാമും

കേരളവും ഫിജിയും ബ്രിട്ടീഷ് കോളനി ആയിരിക്കുമ്പോഴാണ് ആദ്യമായി മലയാളികള്‍ ഫിജിയില്‍ എത്തിയത്. അതിന്റെ ചരിത്രപശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ? കൊയിലാണ്ടി, പൊന്നാനി, മഞ്ചേരി, നടുവട്ടം എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യമായി മലബാറുകാര്‍ ഫിജിയില്‍ എത്തുന്നത്. ഫിജിയിലെ വളക്കൂറുള്ള മണ്ണില്‍ അവിടുത്തെ ആദിവാസികളെ കൊണ്ട് പണിയെടുപ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നിന്ന് ആളുകളെ കൊണ്ടുപോകുന്നത്. കവലയിലേക്കോ മേറ്റാ ആയി പുറത്തിറങ്ങിയ ചെറുപ്പക്കാരെയും ചെറിയൊരു പറ്റം സ്ത്രീകളെയും വലിയ പണം വാഗ്ദാനം ചെയ്തു പായക്കപ്പലില്‍ കയറ്റി നാടുകടത്തുകയായിരുന്നു. കപ്പല്‍ യാത്ര ഏകദേശം […]

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

363/2017 എന്ന കാറ്റഗറി നമ്പറില്‍ കേരള പി.എസ്.സി. രണ്ടു വര്‍ഷം മുമ്പൊരു തൊഴില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികയുടെ പേര്: പെര്‍ഫ്യൂഷനിസ്റ്റ്. ശമ്പളം: 29,200- 62,400 രൂപ. കേരള ആരോഗ്യസര്‍വകലാശാലയോ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനമോ നല്‍കിയ ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇങ്ങനെയൊരു വിജ്ഞാപനം കണ്ടപ്പോഴാവും പെര്‍ഫ്യൂഷനിസ്റ്റ് എന്ന ഉദ്യോഗമുണ്ടെന്ന കാര്യം തന്നെ പലരുമറിയുന്നത്. ഇതാദ്യമായാണ് പി.എസ്.സി. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എല്ലാ ആശുപത്രികളിലും പെര്‍ഫ്യൂഷനിസ്റ്റ് തസ്തിക നിലവില്‍ വരാത്തതിനാല്‍ […]

ജലാലുദ്ദീന്‍ റൂമി: വായനയുടെ ആത്മീയ ചാരുത

ജലാലുദ്ദീന്‍ റൂമി: വായനയുടെ ആത്മീയ ചാരുത

‘When the soul lies down in that grass. The world is too full to talk about! ” Rumi മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)യുടെ ആത്മീയാനുഭവങ്ങളെ ഏറെ തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ അവതരിപ്പിച്ചിട്ടുള്ളത്. മതാതീത ആത്മീയതയുടെ പക്ഷത്ത് റൂമിയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വായന സാധ്യമാക്കിയത് പാശ്ചാത്യ ഓറിയന്റലിസ്റ്റുകളുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. റൂമിയെ ഇസ്‌ലാമിനു പുറത്തുനിര്‍ത്തിക്കൊണ്ട് വിശകലന വിധേയമാക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ വിഖ്യാത കൃതിയായ ‘മസ്‌നവി’യുടെ വായനയും ആന്തരാര്‍ഥങ്ങളും റൂമിയെ ഇസ്‌ലാമിക ദര്‍ശനങ്ങളുടെ ആചാര്യനായി […]