Issue

പ്രളയം തകര്‍ത്ത മതിലുകള്‍

പ്രളയം തകര്‍ത്ത മതിലുകള്‍

കേരളം ചരിത്രത്തിലെ ഭീകരമായ ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. പൂര്‍ണമായി കരകയറാന്‍ നമുക്കിനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വെറും ഒരു പ്രളയമെന്ന് ഇതിനെ വിളിച്ചുകൂടാ. മനസിലെ നന്മകൊണ്ട് കേരളം ജയിച്ച പ്രളയം എന്ന് പറഞ്ഞാലേ ഈ പ്രളയചിത്രം പൂര്‍ത്തിയാവൂ. സമീപകാലത്തൊന്നും വന്‍ദുരന്തങ്ങള്‍ നേരിട്ട് പരിചയമില്ലാത്തവരാണ് മലയാളികള്‍. ഏറെക്കുറെ ശാന്തവും സമ്പദ്‌സമൃദ്ധവുമായ നാഗരിക ജീവിതം നയിക്കുന്നവരാണവര്‍. പക്ഷേ എന്നിട്ടുപോലും കയ്യിലുള്ളതും കണ്‍മുന്നിലുള്ളതുമെല്ലാം കല്ലും മണ്ണും വെള്ളവുമെടുത്തുകൊണ്ട് പോയിട്ടും അവര്‍ അലമുറയിട്ട് നെഞ്ചിലടിച്ച് കീറി ജീവിതമൊടുക്കുകയല്ല ചെയ്തത്. സാമൂഹിക പദവിയുടെ കുപ്പായങ്ങളെല്ലാം അഴിച്ചെറിഞ്ഞ് രക്ഷാ- […]

പ്രകൃതി പ്രതിയോഗിയായി വരുന്നു

പ്രകൃതി പ്രതിയോഗിയായി വരുന്നു

അരുന്ധതി റോയ് അഭിപ്രായപ്പെട്ടതുപോലെ, മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യക്ഷ ശത്രുക്കളായി മണ്ണ്, ജലം, വായു, കാറ്റ്, ആകാശം എന്നിവ മാറിയിട്ടുണ്ട്. ഇത്രയും കാലം പരോക്ഷ ശത്രുക്കളായിരുന്ന ഇവയിന്ന് പൂര്‍ണമായും മനുഷ്യന്റെ ശത്രുക്കളായി, എതിരാളികളോട് പോരടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ യുദ്ധപ്രഖ്യാപനത്തിന്റെ ഭാഗമായി കാണാവുന്നതാണ് ഈയടുത്തനുഭവപ്പെട്ട മഴക്കെടുതി, ജലപ്രളയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട ഓഖി ചുഴലിക്കാറ്റ്, സുനാമി പ്രളയം എന്നിവ. പ്രാപഞ്ചിക യാഥാര്‍ത്ഥത്തില്‍ നിന്ന് ഒരിക്കലും മാറ്റി നിറുത്താന്‍ പറ്റാത്ത മണ്ണ്, ജലം, വായു, കാറ്റ്, ആകാശം എന്നിവ ക്ഷുഭിതസ്വഭാവത്തോടെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. […]

അവര്‍ കടലോളം സ്‌നേഹം വിളമ്പുന്നു

അവര്‍ കടലോളം സ്‌നേഹം വിളമ്പുന്നു

ഡിഗ്രി പരീക്ഷാക്കാലം… ഇടവിട്ട് വരുന്ന പരീക്ഷകളെ സമയബന്ധിതമായി വരവേല്‍ക്കാന്‍ ഒരു ഇടത്താവളം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ ‘ചക്യത്തുമുക്ക് ‘ പ്രദേശത്തെ ത്തിച്ചത്. തലശ്ശേരിയില്‍ നിന്നല്‍പം മാറിസ്ഥിതി ചെയ്യുന്ന കടലോരദേശം. കടല്‍ തീരത്തെ ഒരു പള്ളിയിലായിരുന്നു താമസം. അല്‍പം കൊതുകുശല്യമുണ്ടായിരുന്നതൊഴിച്ചാല്‍ താമസിക്കാന്‍ പറ്റിയ ഇടമായിരുന്നു. ശാന്തമായ പ്രകൃതിയും ഇടയ്ക്കിടെ അരിച്ചെത്തുന്ന കടല്‍ കാറ്റും, അണമുറിയാത്ത തിരമാലകളുടെ സംഗീതവും ആസ്വാദി ച്ച നാളുകള്‍. തിരകളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ പല രാത്രികളും നിദ്രാവിഹീനമായിട്ടുണ്ട്. അതിലുപരി അന്നാട്ടുകാരുടെ പെരുമാറ്റവും, സ്‌നേഹവും, വാത്സല്യവും. വെള്ളവസ്ത്രവും […]

രണ്ടുതരം പരീക്ഷണങ്ങള്‍

രണ്ടുതരം പരീക്ഷണങ്ങള്‍

ഫിര്‍ഔന്‍. ചരിത്രത്തിലെ ക്രൂരരായ ചക്രവര്‍ത്തിമാരില്‍ ഒരാള്‍. ദൈവമായി സ്വയം പ്രതിഷ്ഠിച്ചവന്‍. വംശവെറിയും ആത്മരതിയും ചേര്‍ന്നാല്‍ ഫറോവയാകുമെന്ന് ചരിത്രം. അധികാരമുറപ്പിക്കാന്‍ വംശവിഛേദം നടപ്പാക്കിയ സ്വേഛാധിപതി. ഇസ്രയേല്‍ വംശജരുടെ പരീക്ഷണ കാലമായിരുന്നു അത്. കോപ്റ്റിക് വംശജരുടെ കൊടിയ പീഡനത്തില്‍, ദുര്‍ബലരായ ആ ജനത അങ്ങേയറ്റം സഹിക്കേണ്ടിവന്നു. ഒടുവില്‍ അവര്‍ക്കിടയില്‍നിന്ന് വിമോചകന്‍ വന്നു; കലീമുല്ലാഹി മൂസാ(അ). പുരാതനമായ ഈജിപ്തിലെ അധികാരിയുടെ കൊട്ടാരമാണ് ‘ഫറവോ’. മഹത്തായ ഗൃഹം എന്നാണര്‍ത്ഥം. കാലക്രമത്തില്‍ രാജാക്കന്മാരെ അപ്പേരില്‍തന്നെ വിശേഷിപ്പിച്ചുതുടങ്ങി. എന്തായാലും ഇസ്രയേല്‍ ജനം രക്ഷപ്പെട്ടു. ഖുര്‍ആന്‍ അവരെ […]

ബാബരി: മുസ്‌ലിംകള്‍ക്കെന്തിനാണ് പള്ളി? സുപ്രീം കോടതിയില്‍ സുബ്രഹ്മണ്യസ്വാമിയുടെ പുതിയ വാദം

ബാബരി: മുസ്‌ലിംകള്‍ക്കെന്തിനാണ് പള്ളി? സുപ്രീം കോടതിയില്‍ സുബ്രഹ്മണ്യസ്വാമിയുടെ പുതിയ വാദം

ത്രേതായുഗത്തില്‍ ജീവിച്ച ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വാദിച്ചായിരുന്നു തുടക്കം. ആ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബര്‍ ചക്രവര്‍ത്തി തല്‍സ്ഥാനത്ത് ബാബരി മസ്ജിദ് കെട്ടിപ്പടുത്തത് എന്ന വ്യാജവാദത്തില്‍നിന്നാണ് തര്‍ക്കം ഉടലെടുക്കുന്നതും രാമജന്മഭൂമി പ്രക്ഷോഭത്തിന് 1980 കളുടെ മധ്യത്തോടെ തുടക്കം കുറിക്കുന്നതും. പള്ളി ധ്വംസനത്തോടെ, അത് സ്ഥിതി ചെയ്ത ഭൂമി സംബന്ധിച്ച തര്‍ക്കമാണ് ബാക്കിയായത്. ആരാണ് ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍? പള്ളി തകര്‍ത്തെറിഞ്ഞ ഉടന്‍ തല്‍സ്ഥാനത്ത് അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ […]