Issue

മാപ്പിളകവികളും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രവും

മാപ്പിളകവികളും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രവും

മലപ്പുറം എന്ന പ്രദേശത്തെ ചരിത്രപരമായി സമീപിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കുറേയുണ്ടെങ്കിലും അവ വേണ്ട രീതിയില്‍ പഠിക്കപ്പെട്ടിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ള കവികളാണ് പ്രാദേശിക സംഭവങ്ങളെ മുന്‍നിര്‍ത്തി പാട്ടുകള്‍ എഴുതാന്‍ തുടങ്ങിയത്. പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്ത് ശഹീദായ വെളിയങ്കോട് കുഞ്ഞിമരക്കാരെപ്പോലുള്ളവരെക്കുറിച്ച് ഖിസ്സപ്പാട്ടുകളും മാലകളും പുതിയ ചരിത്രവീക്ഷണം തന്നെ സമ്മാനിക്കുന്നവയാണ്. മാനാക്കാന്റകത്ത് കുഞ്ഞിസീതിക്കോയ തങ്ങള്‍ ( കൂട്ടായി) 1674ല്‍ രചിച്ച വലിയ നസീഹത്ത് മാലയെപ്പോലുള്ള ധാര്‍മികോപദേശകാവ്യങ്ങളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം കൃതികള്‍ മുസ്ലിം സാമൂഹികജീവിതത്തില്‍ വലിയ സ്വാധീനം […]

പോരാട്ടങ്ങളുടെ ഭൂമിക

പോരാട്ടങ്ങളുടെ ഭൂമിക

സാമ്രാജ്യത്വം കൊളോണിയലിസത്തിന്റെ രൂപം പൂണ്ടത് മലബാറിന്റെ മണ്ണില്‍ വച്ചാണ്. 1498 സെപ്തംബറില്‍ പറങ്കിപ്പടയാളിയായി വന്ന വാസ്‌കോഡിഗാമയാണ് അറബിക്കടലില്‍ അശാന്തി പരത്തിക്കൊണ്ട് ഏഷ്യന്‍ വന്‍കരയില്‍ യൂറോപ്യന്‍ കൊളോണിയിലിസത്തിന് വിത്ത് പാകിയത്. ഇന്ത്യാ സമുദ്രത്തിന്റെ തീരപ്രദേശങ്ങളെ പോര്‍ച്ചുഗലിന് കീഴിലാക്കിക്കൊണ്ടുള്ള അപ്രമാദിത്വ പ്രഖ്യാപനവുമായി വന്ന വാസ്‌കോഡിഗാമക്ക് പറങ്കിരാജാവും പാതിരിമാരും സര്‍വ പിന്തുണയും നല്‍കിയിരുന്നു. പെസ്റ്റര്‍ ജോണ്‍ എന്ന അജ്ഞാതനായ ഒരു ക്രിസ്തീയ രാജാവിന് അവകാശപ്പെട്ടതാണ് അറബിക്കടലിന്റെ തീരം എന്ന ‘ദൈവപ്രോക്തമായ’ തിട്ടൂരം വാസ്‌കോഡി ഗാമയുടെ ക്രൂരതകള്‍ക്ക് മത പരിവേഷം നല്‍കി. സ്പാനിഷ് […]

കശ്മീരിന്റെ ഭാവി

കശ്മീരിന്റെ ഭാവി

‘ഈ മനോഹര താഴ്‌വരയിലേക്ക് വസന്തം തിരിച്ചുവരും. പുഷ്പങ്ങള്‍ ഇതള്‍ വിടര്‍ത്തും. രാക്കുയിലുകള്‍ മടങ്ങിവന്ന് പാടും” 2003 അവസാനത്തില്‍ ശ്രീനഗറിലെത്തിയ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ശുഭാപ്തി പ്രകടിപ്പിച്ചു. കശ്മീരികള്‍ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കുന്ന കുറെ നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ വാജ്‌പേയിക്ക് കഴിഞ്ഞു. ലാഹോറിലേക്കുള്ള ബസ് യാത്ര, ശ്രീനഗര്‍ – മുസഫറാബാദ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കല്‍, ജനറല്‍ മുഷറഫിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗ്ര ഉച്ചകോടി, അഡ്വാനിയുടെ പാക് സന്ദര്‍ശനവും ‘ഖാഇദെ അഅ്‌സമി’നെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും, എല്ലാറ്റിനുമൊടുവില്‍ ഗവര്‍ണര്‍ ഭരണത്തിനു അറുതിവരുത്തി നിയമസഭയിലേക്കുള്ള […]

ഉര്‍ദുഗാന്‍: തുര്‍ക്കിയുടെ പിതാവ്

ഉര്‍ദുഗാന്‍: തുര്‍ക്കിയുടെ പിതാവ്

തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വിജയം ഒട്ടും അപ്രതീക്ഷിതമല്ല. ഒന്നാം ഘട്ടത്തില്‍ തന്നെ അതുണ്ടാകുമോ അതോ ആര്‍ക്കും അമ്പത് ശതമാനത്തിലധികം വോട്ട് ലഭിക്കാതെ, മുമ്പിലെത്തിയ രണ്ട് പേര്‍ തമ്മില്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുമോ എന്നത് മാത്രമായിരുന്നു ചോദ്യം. മൂന്ന് സാധ്യതകളാണ് പ്രവചിക്കപ്പെട്ടത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ വിജയമാണ് ഒന്നാമത്തേത്. ആദ്യഘട്ടത്തില്‍ തന്നെയോ രണ്ടാം ഘട്ടത്തിലൂടെയോ പ്രസിഡന്റായി ഉര്‍ദുഗാന്‍ വരിക. അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യത്തിന് പാര്‍ലിമെന്റിലും ഭൂരിപക്ഷമുണ്ടാകുക. രാജ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഒരു ഇടപെടലുമില്ലാതെ ഭരണം കൊണ്ടുപോകാനും തനിക്ക് […]

മുസ്‌ലിം പ്രയോഗങ്ങളും ക്രിസ്ത്യന്‍ മൗലികവാതവും

മുസ്‌ലിം പ്രയോഗങ്ങളും ക്രിസ്ത്യന്‍ മൗലികവാതവും

ശക്തിയാര്‍ജിക്കുന്ന ക്രിസ്ത്ര്യന്‍ താലിബാനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മെഹ്ദി റാസ ഹസന്‍ നല്‍കുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. മെഹ്ദി പുറത്തിറക്കിയ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന ഖലീഫയുടെ നേതൃത്വത്തില്‍ ബൈബിളിനെ അടിസ്ഥാനമാക്കുന്ന മൗലികവാദികളെന്നോ ക്രിസ്ത്യന്‍ താലിബാന്‍ എന്നോ വിശേഷിപ്പിക്കാവുന്നവര്‍ അമേരിക്കന്‍ ഭരണകൂടത്തെ മതവത്കരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ നയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാന്‍ ഇസ്‌ലാമിക പ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മുസ്‌ലിം വ്യക്തി നിയമമായ ശരീഅത്തിന്റെ ബൈബിള്‍ പതിപ്പ് അവര്‍ ആവശ്യപ്പെടുന്നുവെന്ന് മെഹ്ദി പറയുന്നു. ട്രംപ് […]