By രിസാല on July 4, 2018
1290-91, Article, Articles, Issue
സമഗ്രതയാണ് ഇസ്ലാമിന്റെ സവിശേഷതകളിലൊന്ന്. മനുഷ്യരുടെ ഏതു ചലനവും പഞ്ച വിധി വിലക്കുകളിലൊന്നിലൂടെ കാണാനാവുന്നു. ജീവിതത്തിലെ ഓരോ നിമിഷവും നിയമം പാലിക്കാനും അതു വഴി അടുക്കും ചിട്ടയും അച്ചടക്കവും നേടിയെടുക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. സാങ്കേതിക മികവ് ആവശ്യമില്ലാത്ത ലഘുകര്മങ്ങള് മുതല്‍ ഏറെ ശാസ്ത്രാവബോധം ആവശ്യമുള്ള സങ്കീര്‍ണ പ്രവര്ത്തനങ്ങള്ക്കുവരെയും അവയുടേതായ വിജ്ഞാനം ആവശ്യമാണല്ലോ. ജീവിതം മുഴുവന്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കേണ്ട വിശ്വാസികള്‍ക്ക് അതേക്കുറിച്ച് സമഗ്ര വിജ്ഞാനം കൂടിയേ തീരൂ. ഇസ്ലാമിക വിജ്ഞാന സമ്പാദനത്തിന് ഏറെ പ്രധാന്യം നല്‍കിയത് ഇതു കൊണ്ടാണ്. […]
By രിസാല on July 4, 2018
1290-91, Article, Articles, Issue, കവര്‍ സ്റ്റോറി
By an eye witness എന്ന ചിത്ര(Photography) പരമ്പര ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്കാരസ്വാതന്ത്ര്യ സമരമായി മാറുകയാണ്. ഇറാനില്‍ ഭരണഘടനാ രാജാധിപത്യം തുടങ്ങിയതു മുതല്‍ അത് അട്ടിമറിക്കപ്പെട്ടതു വരെയുള്ള (1906 – 1979) ഒരു കാലഘട്ടത്തിനിടയില്‍ സംഭവിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിനേഴെണ്ണം പുനരാവിഷ്കരിച്ചിരിക്കുകയാണ് ആസാദെ അഖ്ലാഘി. അക്കാലത്തിനിടക്ക് സംഭവിച്ച, ആരും പകര്‍ത്തിയിട്ടില്ലാത്ത, അത്രമേല്‍ ദാരുണവും അത്രതന്നെ ദുരൂഹവുമായ കൊലപാതകങ്ങളുടെ, അല്ലെങ്കില്‍ ഉപചാപക്രിയകളുടെ അനന്തരഫലങ്ങളുടെ ആവിഷ്കാരങ്ങളാണ് എല്ലാ ചിത്രങ്ങളും. സെന്‍സര്‍ഷിപ്പുകള്‍ ഒട്ടും കുറഞ്ഞിട്ടില്ലാത്ത ഇന്നത്തെ ഇറാനും […]
By രിസാല on July 4, 2018
1290-91, Article, Articles, Issue
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തെക്കന്‍ തായ്ലന്റില് ഒരു തിമിംഗലം എണ്‍പത് പ്ലാസ്റ്റിക് സഞ്ചികള്‍ അകത്താക്കി ചത്തു പോയി. ആ ദുരന്തത്തില്‍ നിങ്ങള്‍ക്കും എന്തെങ്കിലും പങ്കുണ്ടായിരിക്കാം. നിങ്ങളുപയോഗിച്ച ആദ്യത്തെ ടൂത്ത്ബ്രഷ് ഓര്‍മയുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വീട്ടിലേക്ക് കൊണ്ടു വന്ന ആദ്യത്തെ പ്ലാസ്റ്റിക് സഞ്ചി? നിങ്ങളുടെ ആദ്യത്തെ ഷാംപൂകുപ്പി? അല്ലെങ്കില്‍ സ്കൂളിലെ നീണ്ട ദിവസത്തിനു ശേഷം നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തിയ ചിപ്സിന്റെ പ്ലാസ്റ്റിക് പൊതിച്ചില്‍? ഗ്ലാസുകുപ്പികള്‍ കാലഹരണപ്പെട്ടപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങള്‍, കൊണ്ടു നടക്കാന്‍ എളുപ്പമുള്ള പെറ്റ് (PET) […]
By രിസാല on July 4, 2018
1290-91, Article, Articles, Issue
അമേരിക്കന്‍ മുസ്ലിംകള്ക്കെതിരെയും ഇസ്ലാമിനെതിരെയും വെറുപ്പ് ഉയര്ത്തിവിടുകയെന്നത് ദശലക്ഷങ്ങള്‍ മൂല്യമുള്ള വ്യവസായമായി മാറിയിരിക്കുന്നുവെന്ന് ഒരു വര്‍ഷം മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്ക്കിലീസ് സെന്റര്‍ ഫോര്‍ റേസ് ആന്റ് ജെന്ററും പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് അമേരിക്കയില്‍ ഇസ്ലാംപേടി ഉയര്‍ത്തിവിടുന്ന എഴുപത്തിനാലു സംഘടനകളുടെ പേര് പറയുന്നുണ്ട്. പട്ടികയില്‍ സ്ത്രീവാദസംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും സയണിസ്റ്റ് സംഘടനകളും പ്രധാനപ്പെട്ട മാധ്യമസംഘടനകളുമുണ്ട്. അതില്‍ മുപ്പത്തിമൂന്നെണ്ണത്തിന്റെയും പ്രധാന ലക്ഷ്യം ‘ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരെ മുന്‍വിധികളും […]
By രിസാല on July 4, 2018
1290-91, Article, Articles, Issue
ബഹുമാന്യനായ പ്രണബ് ദാ, മുന്‍ പ്രഥമ പൗരനു നല്‍കേണ്ട എല്ലാ സ്നേഹാദരവുകളും ഉള്ളിന്റെയുള്ളില്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിലും പൗരന്മാരെ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ദൃഷ്ടിക്കപ്പുറത്ത് തുല്യരായി കാണുന്ന ജനാധിപത്യമതേതര ക്രമത്തിലും അഭിമാനം കൊള്ളുന്ന അന്തസ്സുള്ള ഒരു പൗരന് എന്ന നിലയില്‍ താങ്കളോട് മനസുകൊണ്ടെങ്കിലും സംവദിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ദേശീയ രാഷ്ട്രീയ വിഹായസ്സില്‍ അര നൂറ്റാണ്ടുകാലം ശോഭിച്ചുനിന്ന താങ്കള്‍ കഴിഞ്ഞ വര്‍ഷമാണ് റെയ്സിന ഹില്ലില്‍നിന്ന് പടിയിറങ്ങി പ്രണബ് എന്ന പൗരന്റെ ഉത്തരീയം സ്വയം എടുത്തണിഞ്ഞത്. കഴിഞ്ഞ […]