By രിസാല on February 8, 2020
1, 1371, Articles, Issue, അഭിമുഖം
2002 ലെ ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജനാധിപത്യം മറക്കരുതാത്ത മുറിവാണ് എന്ന് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത സാംസ്കാരിക പ്രവര്‍ത്തകനാണ് താങ്കള്‍. പക്ഷേ, നമ്മള് സൗകര്യപൂര്‍വം ഗുജറാത്ത് മറന്നു. രാജ്യത്തിന് ആ ഓര്‍മ്മകളെ മുന്നോട്ടുകൊണ്ടുപോകാനായില്ല. ജനാധിപത്യത്തിന്റെ അപകടകരമായ ആ മറവിയെ അടിപ്പടവാക്കി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്റെ അധികാരകേന്ദ്രം ഡല്‍ഹിയിലേക്ക് പറിച്ചുനട്ടു. ഇപ്പോള്‍ പ്രകോപനപരമായ ഒരു മുദ്രാവാക്യത്തിലൂടെ കേരളത്തിലെ സംഘപരിവാര്‍ നമുക്ക് ഗുജറാത്ത് ഓര്‍മിപ്പിക്കുന്നു. വംശഹത്യക്ക് പിറകെ ഗുജറാത്ത് സന്ദര്‍ശിച്ച ഒരാളെന്ന നിലയ്ക്ക് ഇപ്പോള്‍ എന്തുതോന്നുന്നു? 2002 […]
By രിസാല on February 8, 2020
1, 1371, Articles, Issue, ചൂണ്ടുവിരൽ
1949 മെയ് 31, ചൊവ്വ. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജനിക്കാന്‍ പിന്നെയും മൂന്നുകൊല്ലം ബാക്കിയുണ്ട്. ആറു പതിറ്റാണ്ടിലേറെ നീണ്ട ഐതിഹാസികമായ സമരങ്ങള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രമായിക്കഴിഞ്ഞു. സ്വതന്ത്രഇന്ത്യ, മതേതര ജനാധിപത്യ രാജ്യമാകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആ രാജ്യത്തിന് അത്തരം ആത്മാന്തസ്സുള്ള റിപ്പബ്ലിക്കാവാന്‍ ഒരു ഭരണഘടന വേണം. അതുണ്ടാക്കാന്‍ സമ്മേളിച്ചിരിക്കുകയാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ജനനേതാക്കളും ധിഷണാശാലികളും. ഭരണഘടനാ നിര്‍മാണ അസംബ്ലി എന്ന പേരില്‍ ഇന്ത്യയുടെ ആദ്യത്തെ പാര്‍ലമെന്റ്. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. ബി […]
By രിസാല on February 8, 2020
1371, Article, Articles, Issue, വർത്തകൾക്കപ്പുറം
1968ല്‍ വിശ്വ ഹിന്ദുപരിഷത്ത് സ്ഥാപിതമായത് മുതല്‍ സംഘ്പരിവാര്‍ പരിപാടികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്: ‘പഹലെ കസായി; ഫിര്‍ ഈസായി’- ആദ്യം മുസ്ലിംകള്.പിന്നീട് ക്രിസ്ത്യാനികള്‍. ആര്.എസ്.എസിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു മുസ്ലിംകളാണെങ്കിലും ഉന്മൂലനം ചെയ്യപ്പെടേണ്ടവരില്‍ രണ്ടാമതായി വരുന്നത് ക്രിസ്ത്യാനികളാണ്. അതിനുശേഷം കമ്യൂണിസ്റ്റുകാരും. ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ആചാര്യനായ വി.ഡി സവര്‍ക്കര്‍ ഹിന്ദുരാഷ്ട്ര നിര്‍മാണ പദ്ധതിക്ക് ചിന്താപരമായ അടിത്തറ പാകിത്തുടങ്ങിയപ്പോള്‍ പോരാട്ടത്തിന്റെ മുന ആദ്യം തിരിച്ചത് ക്രിസ്ത്യാനികള്‍ക്ക് നേരെയായിരുന്നു. ഇക്കാര്യം ഒരുപക്ഷേ, ഇന്നത്തെ ക്രിസ്ത്യന്‍ പാതിരിമാര്‍ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. സവര്‍ക്കറുടെ ആദ്യരചന തുടങ്ങുന്നത് 1907ലാണ്. […]
By രിസാല on February 8, 2020
1371, Article, Articles, Issue
പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അപ്രതീക്ഷിതമായൊന്നുമുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കപ്പെട്ട 60 ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ മറുപടി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി സമര്‍പ്പിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, പുതുതായി സമര്‍പ്പിക്കപ്പെട്ട 80 ഹരജികളില്‍ കൂടി മറുപടി സമര്‍പ്പിക്കേണ്ടതുണ്ടെന്നും അതിനായി ആറാഴ്ച സമയം വേണമെന്നും ആവശ്യപ്പെട്ടു. നാലാഴ്ച സമയം അനുവദിച്ച സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാറിന്റെ ഭാഗം കേള്‍ക്കാതെ ഹരജികളിന്മേല് ഏതെങ്കിലും വിധത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ […]
By രിസാല on February 5, 2020
1371, Article, Articles, Issue
എല്ലാവര്ക്കും അവരുടെ പ്രത്യയശാസ്ത്രമുണ്ട്. സത്യത്തിന്റെ സ്വന്തം ഭാഷ്യം പോലും അവര്‍ക്കുണ്ടാകും. ഹൈന്ദവദേശീയ വാദ വെബ്സൈറ്റായ ഓപ് ഇന്ത്യയുടെ നടത്തിപ്പുകാരും ഇതില്‍നിന്ന് വ്യത്യസ്തരല്ല. എന്നാല്‍ പത്രപ്രവര്‍ത്തനം നടത്തുകയാണെന്ന് നിങ്ങള്‍ അവകാശപ്പെടുന്നുവെങ്കില്‍ വസ്തുതകളുടെയും ന്യായത്തിന്റെയും വഴിയില്‍ പ്രത്യയശാസ്ത്രം വിലങ്ങുതടിയായി നില്‍ക്കരുത്. ഓപ് ഇന്ത്യ ഹിന്ദി പത്രാധിപര്‍ അജിത് ഭാരതി ഇതിനോട് വിയോജിക്കുന്നു: ”ഞങ്ങള്‍ ഒളിച്ചുവെക്കുന്നില്ല. കളങ്കമറ്റവരാണ് ഞങ്ങളെന്ന് പറയുന്നില്ല. ഞങ്ങള്‍ പരസ്യമായി വലതുപക്ഷത്താണ്.” ഒക്ടോബറിലും നവംബറിലും ഭാരതിയുടെ പേര് വെച്ച് ഓപ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെ തലക്കെട്ടുകള്‍ക്ക് ഉദാഹരണങ്ങള്‍. – […]