By രിസാല on June 24, 2022
1489, Article, Articles, Issue
ആദം നബി(അ) മുതല്‍ മുഹമ്മദ് നബി (സ്വ) വരെ ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാരെ ദൗത്യപ്രമാണങ്ങളുമായി സ്രഷ്ടാവ് നിയോഗിച്ചു. സമൂഹം സ്രഷ്ടാവിനെ വിസ്മരിക്കുകയും മുന്‍പ്രവാചകന്മാരുടെ പാഠങ്ങൾ വെടിയുകയും ചെയ്ത ഘട്ടങ്ങളില്‍ പുതുപ്രവാചകന്മാരെ അവതരിപ്പിച്ചു. കാലഘട്ടങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അനുസൃതമായി പ്രായോഗിക ജീവിതത്തിലൂടെ പ്രവാചകന്മാര്‍ മാതൃകകളായി ജീവിച്ചു. സ്രഷ്ടാവിന്റെ ദിവ്യസന്ദേശങ്ങള്‍ സമൂഹങ്ങള്‍ക്കു കൈമാറുമ്പോള്‍ സമൂഹമധ്യത്തില്‍ നിന്ന് വിയോജിപ്പുകളും വിമര്‍ശനങ്ങളും സ്വാഭാവികം. ഭൂരിപക്ഷം പ്രവാചകന്മാരും ഇത്തരം എതിര്‍പ്പുകളെ അതിജീവിച്ചാണ് നിയുക്ത ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പ്രവാചകത്വത്തിനുശേഷം ഇസ്‌ലാമിക ആശയ പ്രചാരണ വേളകളില്‍ പ്രവാചകന്മാരില്‍ നിന്ന് […]
By രിസാല on June 24, 2022
1489, Article, Articles, Issue, മിടിപ്പുകൾ
അടുത്തിടെ ഒരു പെണ്‍കുട്ടി എന്റെയടുക്കലെത്തി. മുന്നു വര്‍ഷമായി എപ്പോഴും ടെന്‍ഷന്‍, ആരോടും സംസാരിക്കാന്‍ പറ്റുന്നില്ല. ആത്മീയമായ ചില ചികിത്സകള്‍ നടത്തിയിരുന്നു. വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. കൗണ്‍സിലറെയോ ഡോക്ടറെയോ സമീപിച്ചാല്‍ മറ്റുള്ളവര്‍ ഭ്രാന്താണെന്നു കരുതില്ലേ, അതുകൊണ്ട് സമീപിച്ചില്ല. ദിവസം കഴിയുംതോറും ഉറക്കം നഷ്ടപ്പെടുന്നു. ആരാധനകള്‍ മറക്കുന്നു. സ്വന്തം ശരീരത്തെപ്പോലും വെറുക്കുന്ന ഒരവസ്ഥ. ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അവള്‍ അവതരിപ്പിച്ചു. ലോകത്ത് ഏറ്റവും സാധാരണമായ മാനസിക വൈകല്യങ്ങളിലൊന്നാണ് വിഷാദം. വിഷാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ഓരോ ദിവസവും […]
By രിസാല on June 22, 2022
1489, Article, Articles, Issue
പാരമ്പര്യ ഇസ്‌ലാമിനെയും അതിന്റെ നാഗരിക ഭാവുകത്വങ്ങളെയും വെറുപ്പോടെയും അസൂയയോടെയും കണ്ടിരുന്ന ശിയാ പൊളിറ്റിക്സിന്റെ അധികാരരൂപമായിരുന്നു ഈജിപ്തിലെ ഫാത്വിമി ഭരണകൂടം. പതിനൊന്ന് – പന്ത്രണ്ട് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക രാഷ്ട്രീയ ഭൂപടത്തില്‍ പ്രബലരായ രണ്ട് ശക്തികളിലൊന്ന്. ബഗ്ദാദ് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന സല്‍ജൂക്ക് തുര്‍ക്കികളായിരുന്നു മറ്റൊന്ന്. എന്നാല്‍ ക്രൈസ്തവ മതമൗലികതയുടെയും രാഷ്ട്രീയ യൂറോപ്പിലെ അധികാര ദുഷ്പ്രഭുത്വത്തിന്റെയും സൃഷ്ടിയായ കുരിശുയുദ്ധങ്ങളില്‍ അവരുടെ നിറമെന്തായിരുന്നു? പൗരാണിക പുണ്യ നഗരമായ ജറുസലേം ക്രിസ്തീയധനിവേശത്തിനുകീഴില്‍ വരുന്നതിന് കുരിശു നേതാക്കളുമായി അവര്‍ രഹസ്യ ധാരണയിലെത്തിയോ? ക്രൈസ്തവ യൂറോപ്പിന് […]
By രിസാല on June 22, 2022
1489, Article, Articles, Issue
നാഗ്പൂരില്‍ ജൂണ്‍ രണ്ടിനു നടന്ന ആര്‍ എസ് എസ് ചീഫ് മോഹന്‍ ഭഗവതിന്റെ പ്രസംഗം രാജ്യത്തുടനീളം വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെ സ്വാഗതംചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആര്‍ എസ് എസിന്റെ ആത്യന്തിക ലക്ഷ്യമായ മുസ്‌ലിംവിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് പല ഹിന്ദുത്വ സംഘടനകളും മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്ന് പ്രസ്തുത പ്രസംഗം സംശയലേശമന്യേ അടിവരയിടുന്നു. അല്ലെങ്കില്‍, പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച “എല്ലാ പള്ളികളിലും ഒരു ശിവലിംഗം അന്വേഷിക്കുകയോ കണ്ടെത്തുകയോ ചെയ്യേണ്ടതില്ല’ എന്ന സംഘപരിവാറിലെ അംഗങ്ങളെ […]
By രിസാല on June 21, 2022
1489, Article, Articles, Issue, കവര്‍ സ്റ്റോറി
ധര്‍മ സംസദ് എന്ന പേരില്‍ ഹരിദ്വാറിലും ശേഷം മറ്റു പലയിടങ്ങളിലും നടന്ന മത സമ്മേളനം ശ്രദ്ധിക്കപ്പെട്ടത് ഹിന്ദു സന്യാസിമാരുടെയും മറ്റു നേതാക്കളുടെയും ഹിംസക്കുള്ള ആജ്ഞകൊണ്ടായിരുന്നു. സമീപകാലത്ത് ഏറ്റവും വലിയ വെറുപ്പുവാക്കുകൾ കേട്ടത് അവിടെ നിന്നായിരുന്നു. ആവശ്യമുണ്ടെങ്കില്‍ ആയുധമെടുത്ത് രാജ്യത്തെ മുസ്‌ലിംകളെ കൊലപ്പെടുത്തി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നുവരെ അതില്‍ പ്രഖ്യാപിക്കപ്പെട്ടു. സൈന്യവും പൊലീസും ആയുധമെടുത്ത് “ശുചിത്വ’ യജ്ഞത്തില്‍ പങ്കു ചേരണമെന്ന് ഒരു പ്രസംഗകന്‍ ആവശ്യപ്പെട്ടു. ഇത്തരം വെറുപ്പു വാക്കുകൾ ഇന്ത്യയില്‍ ആദ്യമല്ല. ഗുജറാത്ത് വേട്ടയെ കുറിച്ച് തെഹല്‍ക പ്രതിനിധി ചോദിച്ചപ്പോള്‍ […]