Articles

ആ നശിച്ച ദിവസത്തെ രാഷ്ട്രം അതിജീവിച്ചത്

ആ നശിച്ച ദിവസത്തെ രാഷ്ട്രം അതിജീവിച്ചത്

1992 ഡിസംബര്‍ ആറ്. ലോകാവസാനത്തെക്കുറിച്ചുള്ള ചിന്തകള്‍ ഓരോ വീട്ടിലേക്കുമെത്തിയ ദിവസമായിരുന്നു അത്. ഏറ്റവും കുറഞ്ഞത് രാഷ്ട്രത്തിന്റെ അന്ത്യമെങ്കിലും സംഭവിക്കുമെന്ന് ഞങ്ങളൊക്കെ ഭയപ്പെട്ടു. നിലനില്പ് തന്നെ അപകടത്തിലായ ഈ രാജ്യത്തിന്റെ ഭാവി വലിയൊരു ചോദ്യചിഹ്നമായി. മതനിരപേക്ഷതയും നിരീശ്വരചിന്തയും മതവും ഭരണകൂടവുമെല്ലാം ഇടകലര്‍ന്നുകഴിയുന്ന ഇതുവരെയുള്ള അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷം 1993 മാര്‍ച്ചില്‍ ബോംബെയിലുണ്ടായ (ഇപ്പോഴത്തെ മുംബൈ) ബോംബ് സ്‌ഫോടനങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ ശരിവെക്കുന്നതായി. പ്രതീക്ഷയുടെ അവസാനത്തെ കണികയും നഷ്ടമായി. ആശയങ്ങളും ആദര്‍ശങ്ങളും ഒരു […]

താജുല്‍ ഉലമയായിരുന്നു എനിക്കെല്ലാം

താജുല്‍ ഉലമയായിരുന്നു എനിക്കെല്ലാം

ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടാണ് താഴെക്കോട് അബ്ദുല്ല ഉസ്താദിന്റെ വീട്ടില്‍ കയറി ചെന്നത്. രാവിലെ തന്നെ ചലിച്ചു കൊണ്ടേയിരിക്കുന്ന തസ്ബീഹ് മാലയും കയ്യില്‍ പിടിച്ച് കോലായില്‍ വന്നിരിക്കും. പത്രവായനയും കഞ്ഞി കുടിയും ഒരല്‍പ്പം വിശ്രമവും കഴിഞ്ഞാല്‍ വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥഗ്രാഹ്യതയോടെ പാരായണം ചെയ്യലും വൈകീട്ട് ഫത്ഹുല്‍ മുഈനും മറ്റു കിതാബുകളും പല ആവര്‍ത്തി വായിക്കലും നന്നാക്കലുമാണ് പതിവ്. പള്ളിദര്‍സിലായി പത്തിലധികം വര്‍ഷവും സയ്യിദ് മദനീ അറബി കോളജില്‍ അമ്പതിലധികം വര്‍ഷവും മുദരിസായി സേവനമനുഷ്ടിച്ചതിനു ശേഷം എണ്‍പത്തിയാറ് വയസ്സ് പിന്നിട്ട […]

ഗുജറാത്ത് മാതൃക നിലംപൊത്തുകയാണ്

ഗുജറാത്ത് മാതൃക നിലംപൊത്തുകയാണ്

1992 ഡിസംബര്‍ ആറിന് തീവ്ര ഹിന്ദുത്വ വാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്, ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല. ജനസംഖ്യയില്‍ പതിനെട്ട് ശതമാനത്തോളം വരുന്ന ന്യൂനപക്ഷം, ഈ രാജ്യത്ത് അവരുടെ സ്ഥാനമെന്തെന്ന ചോദ്യം സ്വയം ചോദിച്ചു. ഭരണ – നീതി നിര്‍വ ഹണ – നിയമ പാലന സംവിധാനങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന തോന്നല്‍ ആ സമുദായത്തിലുണ്ടായപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി നരസിംഹ റാവു, കോണ്‍ഗ്രസിനെ […]

അവര്‍ എന്തിനു മതം മാറാതിരിക്കണം?

അവര്‍ എന്തിനു മതം മാറാതിരിക്കണം?

‘Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion’- (ഇന്ത്യന്‍ ഭരണഘടന, 25ാം ഖണ്ഡിക). രണ്ടായിരാമാണ്ടില്‍ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ പെട്ട ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ദളിത് വിഭാഗത്തോട് മുഴുവനും കുടിയൊഴിഞ്ഞുപോവണമെന്നാവശ്യപ്പെട്ട് താലൂക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. വികസനാവശ്യത്തിന് […]

വിളിപ്പേരുകളില്‍ മറച്ചുവെക്കാനാവാത്ത രണോത്സുകത

വിളിപ്പേരുകളില്‍ മറച്ചുവെക്കാനാവാത്ത രണോത്സുകത

In ISISType Attack, Muslim Salafi Group Members Attack Centuries Old Muslim Tomb In Kerala. നവംബര്‍ 21ന് നാഷനല്‍ വാര്‍ത്തകളുടെ കൂട്ടത്തില്‍ ഔട്ട്‌ലുക് മാഗസിന്‍ കൊടുത്ത ഒരു തലവാചകം ഇതാണ്. മലപ്പുറം വഴിക്കടവ് – ഗൂഡല്ലൂര്‍ സംസ്ഥാന പാതയില്‍ നാടുകാണി ചുരത്തില്‍ മുഹമ്മദ് സ്വാലിഹ് മഖാം ശരീഫ് തകര്‍ത്ത സംഭവത്തെ ‘ഐ എസ് മാതൃകയിലുള്ള ആക്രമണ’മെന്ന് അവര്‍ വിശേഷിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? സംഭവത്തില്‍ പിടിക്കപ്പെട്ടത് ഒരു സലഫിയായതിനാല്‍ സാമാന്യമായി അങ്ങനെ പറഞ്ഞതാകുമോ? മനുഷ്യരെ നിഷ്‌കരുണം […]