Issue

വായനക്കാരുടെ വീക്ഷണം

അങ്ങനെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും മുതലാളിത്തത്തിന് വിജയം. ഇനി വിദേശി കട നടത്തും. ഇന്ത്യക്കാരന് പൊതിയാന്‍ നില്‍ക്കാം. കോളനിവത്കരണത്തിന്റെ പുതിയ മുഖം. ഫലാല്‍ കുറ്റൂര്‍. ഇക്കിളിപ്പര്‍ദ്ദകള്‍    മാന്യമായ വസ്ത്രധാരണത്തിന് നാട്ടില്‍ കര്‍ശന നിയമം വേണം. പര്‍ദ്ദപോലും നമ്മെ ഭ്രമിപ്പിച്ച് കൊണ്ടിരിക്കുന്ന കലികാലമാണിത്. സൌന്ദര്യം പുറത്തറിയാതെ കൊണ്ടു നടക്കാനുള്ള ആ സുരക്ഷിത വസ്ത്രം മുതലാളിത്തത്തിന്റെ ലാഭക്കൊതിയില്‍ ഇപ്പോള്‍ നഗ്നശരീരത്തില്‍ കറുപ്പ് ചായം തേച്ച പോലെ ആളുകളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; ഞാന്‍ ഇക്കിളിപ്പെടുത്താനുള്ള ഉപകരണമാണെന്ന് ഓരോ പര്‍ദ്ദധാരിണിയും വിളിച്ചും പറയും […]

ഇന്ത്യയില്‍ എല്ലാം സിംപിള്‍, സില്ലികേസ്

     ഏഴു വയസ്സുകാരന്‍ പയ്യന്‍, പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിക്കും. ചിലപ്പോഴൊക്കെ റോഡില്‍ കൂടി നടന്നു കൊണ്ടും, വേണമെങ്കില്‍ മരത്തില്‍ കയറിയും മൂത്രമൊഴിക്കും. ഒരു പക്ഷേ ശ്രദ്ധയില്‍ പ്പെട്ടാല്‍ മാതാപിതാക്കള്‍ ഇവനെ രണ്ട് പൊട്ടിക്കും. വെരി സില്ലി കേസ്. ഇത് ഇന്ത്യയിലാണെന്ന് മാത്രം, അതിര്‍ത്തി വിട്ടാല്‍ കളിമാറും.        ഓസ്ലോ, സമാധാനങ്ങളുടെ നാടായാണ് ഈ പേര് ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. നോര്‍വെ രാജ്യാര്‍ത്തിക്കുള്ളില്‍ പെട്ട ഒരു സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഒരു […]

തിരക്കിട്ട് യോഗം പിരിയുന്ന മുസ്ലിം രാഷ്ട്രീയം

        നിയമവിരുദ്ധമായ തടവും ജാമ്യം നിഷേധിക്കലും കൃത്രിമ തെളിവുണ്ടാക്കലും തുടങ്ങിയ ഭരണകൂടം വക ക്രിമിനല്‍ കുറ്റങ്ങള്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ന്യായമാണെന്ന് പൊതുസമൂഹം പോലും തെറ്റായി മനസ്സിലാക്കുന്ന അവസ്ഥയുണ്ട് രാജ്യത്ത്. എന്നിട്ടും മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടില്‍ ധൃതിപ്പെട്ട് യോഗം പിരിയുന്നു. മുസ്ലിംലീഗ് ദേശീയ യോഗത്തിന്റെ അജണ്ടകളെപ്പറ്റി . ശാഹിദ്      ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ  പ്രഥമ അഖിലേന്ത്യാധ്യക്ഷന്‍ ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ […]

സുന്ദരം ശെല്‍വത്തിന്‍റെ പണിക്കൂലിയെപ്പറ്റി

പണിയെടുക്കുന്നവന്റെ കൂലിയെപ്പറ്റി പലരും ഏറെ പറയാറുണ്ട്. തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന മൂരാച്ചിപ്രമാണികളുടെ ചങ്കുകൊത്തണമെന്ന് പറയുന്ന അതിവിപ്ളവ പാര്‍ട്ടിയെ പറ്റിയും കേട്ടിട്ടുണ്ട്. പക്ഷേ, പണിയെടുക്കാതെ വീട്ടില്‍ പുതച്ചുറങ്ങുന്നവന് അവന്റെ നിര്‍മല മനസ്സ് പരിഗണിച്ച് കൂലി കൊടുക്കണമെന്ന് പറയുന്നത്? ഒരല്പം കൂടിപ്പോവില്ലേ ആ ഉദാരത? ഫൈസല്‍ അഹ്സനി ഉളിയില്‍       ഇന്നും വിറകുവെട്ട് നടക്കുന്ന മട്ടില്ല. കല്യാണ ദിവസം അടുത്തടുത്ത് ഇങ്ങ് തലയില്‍ കയറി. അതോര്‍ത്ത് ഉമ്മയുടെ ബി പി പരിധി വിട്ടു. ശെല്‍വം എന്ന സുന്ദരമായ […]

പര്‍ദ്ദക്കറുപ്പിന്‍റെ അഴകില്‍ ഒരു നഗരം

യാത്രക്കിടയില്‍ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ടൌണില്‍ പര്‍ദ്ദധാരികളും അല്ലാത്തവരുമായ മുസ്ലിം പെണ്ണുങ്ങള്‍ ഒഴുകിപ്പരക്കുന്നത് കണ്ടു. നഗരം കറുപ്പിന്റെ അഴകില്‍ തന്നെ. അന്വേഷിച്ചപ്പോള്‍ ഒരു ഖുര്‍ആന്‍ ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് പെണ്ണുങ്ങള്‍. കടയായ കടയൊക്കെ നിരങ്ങി, ബസ്സുകളില്‍ തിരക്കി, കൂള്‍ബാറുകളില്‍ ചെന്ന് ദാഹം തീര്‍ത്ത്, ബന്ധങ്ങള്‍ പുതുക്കേണ്ടിടത്തൊക്കെപ്പോയി അപ്ഡേഷന്‍ പൂര്‍ത്തിയാക്കി പെണ്ണുങ്ങള്‍ വീടണയും. പുതിയാപ്ളമാരുടെ ശല്യമില്ലാത്ത യാത്രകള്‍. നന്നാവാന്‍ വേണ്ടി ആണുങ്ങള്‍ കൂടു തുറന്നു വിടുന്നതാണ് ഈ പെണ്ണുങ്ങളെ. അല്ലെങ്കില്‍ ഗള്‍ഫിലുള്ള ഭര്‍ത്താക്കന്മാര്‍ ‘വിശ്വാസം’ കൊടുത്ത് പറഞ്ഞയക്കുന്നത്. […]