കവര്‍ സ്റ്റോറി

ലക്ഷ്യം സത്യത്തെ പൂഴ്ത്തലാണ് വഖ്ഫിലെ പി എസ് സി അതിനുള്ള മറയാണ്

ലക്ഷ്യം സത്യത്തെ പൂഴ്ത്തലാണ് വഖ്ഫിലെ പി എസ് സി  അതിനുള്ള മറയാണ്

അന്യാധീനപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്ത വഖ്ഫ് സ്വത്തുകള്‍ തിരിച്ചെടുത്ത് വഖ്ഫ് ലക്ഷ്യങ്ങള്‍ക്കനുസൃതമായും സമുദായത്തിന് ഗുണകരമായും ഉപയോഗിക്കുക എന്നതിനാണോ, ഇതിനൊക്കെ ചുമതലപ്പെട്ട ബോര്‍ഡില്‍ വരും വര്‍ഷങ്ങളില്‍ വരാനിടയുള്ള നാലോ അഞ്ചോ തസ്തികയിലെ നിയമനം പി എസ് സിക്ക് വിട്ടതിനെ (രിസാലയുടെ പ്രത്യേക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ബോര്‍ഡ് സി ഇ ഒ തന്നെ വരാനിടയുള്ളത് നാലോ അഞ്ചോ തസ്തികകളാണെന്ന് പറയുന്നു) ചോദ്യംചെയ്യുന്നതിനാണോ പ്രാധാന്യമെന്നത് ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണ്. അതിനേക്കാള്‍ വലിയ പ്രശ്‌നമാണ്, വഖ്ഫ് ബോര്‍ഡിലേക്ക് ഒഴിവുവരുന്ന തസ്തികകളിലേക്ക് മുസ്‌ലിം […]

വഹാബിവഞ്ചനയുടെ പുരാവൃത്തങ്ങൾ

വഹാബിവഞ്ചനയുടെ  പുരാവൃത്തങ്ങൾ

“അള്ളാന്റെയും നെബിയിന്റെയും ഒതക്കത്തോടു കൂടി ഏറനാട് താലൂക്ക് മപ്രം അംശം വാഴക്കാട് ദേശത്ത് കൊയ്പത്തൊടിയിൽ മമ്മത് കുട്ടിയായ ഞാൻ എനിക്കും എന്റെ കുടുംബങ്ങൾക്കും ഗുണങ്ങൾക്കായി എന്നെന്നും ഉപജീവന ധർമവും ഒപാനൊത്തുകളും താഴെ വിവരിക്കും പ്രകാരമുള്ള ചിലവുകളിന്മേൽ നടത്താനായി എനിക്കുള്ള വസ്തുവഹകളിൽ ജന്മമായിട്ടുള്ളത്‍ തിരിച്ച് വെച്ച് താഴെ പട്ടികയിൽ പറയുന്ന 40 നമ്പർ വഹകളുടെ അനുഭവം കൊണ്ട് നടത്താനായി …. എടവം …ന് എഴുതിയ ഒക്കപ പത്രം’. കൊയപ്പത്തൊടി മുഹമ്മദ് കുട്ടി സാഹിബ് എന്ന മമ്മത് കുട്ടി 1871-ൽ […]

വിജിലന്റല്ലാത്ത ഇടപാടുകൾ

വിജിലന്റല്ലാത്ത  ഇടപാടുകൾ

കേരള സംസ്ഥാന വഖ്ഫ് ബോർഡിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിരവധി പരാതികളാണ് നിലവിലുള്ളത്. ബോര്‍ഡിലെ നിയമനം, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങി സി ഇ ഒയുടെ നിയമനത്തില്‍ വരെ പരാതികള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പല ഗ്രാന്റുകളും വഖ്ഫ് ബോര്‍ഡിനുണ്ട്. ഇവ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലെ അപാകം സംബന്ധിച്ചും പരാതികളുണ്ട്. ഗ്രാന്റായി ലഭിച്ച തുക, പൊതുമേഖലാ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് സ്വകാര്യബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയതിനെക്കുറിച്ചു വരെ. വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നത് സംബന്ധിച്ച പരാതികളില്‍ വേണ്ടവിധം ബോര്‍ഡ് ഇടപെടുന്നില്ലെന്നതിനു പുറമെയാണ് ഇത്തരം […]

ഇവരൊക്കെയാണ് കൈയേറ്റത്തിന് കാവൽനിൽക്കുന്നത്

ഇവരൊക്കെയാണ് കൈയേറ്റത്തിന്  കാവൽനിൽക്കുന്നത്

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് കടന്നപ്പോഴാണ് എന്താണ് വഖ്ഫില്‍ നടക്കുന്നതെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ എതിര്‍ക്കുന്നവരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡുള്‍പ്പെടെ മറ്റു സംവിധാനങ്ങള്‍ ഒന്നും പി എസ് സിക്ക് വിടാതെ എന്തിന് വഖ്ഫ് ബോര്‍ഡ് മാത്രം, പി എസ് സിക്ക് വിടുന്നു, അത് പി എസ് സിക്ക് വിട്ടാല്‍ മുസ്‌ലിം പേരുള്ള നിരീശ്വരവാദികള്‍ കയറിക്കൂടും, ആരെങ്കിലും […]

കൈയേറിയത് എണ്ണിത്തീരാത്ത ഏക്കറുകള്‍

കൈയേറിയത്  എണ്ണിത്തീരാത്ത ഏക്കറുകള്‍

വഖ്ഫ് സ്വത്തുകളുടെ അന്യാധീനപ്പെടല്‍, അവയ്ക്കുമേലുള്ള കൈയേറ്റം, അത്തരം സ്വത്തുകള്‍ നിക്ഷിപ്ത താല്പര്യത്തോടെ കൈയടക്കല്‍, ആ കൈയടക്കലുകള്‍ക്ക് വഖ്ഫ് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട വഖ്ഫ് ബോര്‍ഡിന്റെ ഒത്താശ, ഒത്താശയ്ക്ക് പിന്നില്‍ ബോര്‍ഡിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ താല്പര്യം എന്നിങ്ങനെ നിരവധിയായ പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വഖ്ഫ് ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ അഴിമതികള്‍ക്ക് പലപ്പോഴും ആധാരം വഖ്ഫ് സ്വത്തുകളുടെ നിയമവിരുദ്ധമായ കൈമാറ്റങ്ങളാണെന്ന് കണ്ടെത്തുകയും അത്തരം ചില കൈമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇങ്ങനെ കൈമാറിയ സ്വത്തുകള്‍ […]

1 14 15 16 17 18 84