കർമരേഖ

ഇസ്‌ലാമിക സമഗ്രതയുടെ ശാസ്ത്രം

ഇസ്‌ലാമിക സമഗ്രതയുടെ ശാസ്ത്രം

തക്‌ലീഫിന്റെ ഉപാധികൾ കഴിഞ്ഞ ലക്കത്തിൽ നാം വ്യക്തമാക്കിക്കഴിഞ്ഞു. ഗാഫിൽ, മുക്റഹ്, മുൽജഅ് എന്നിവർ മുകല്ലഫുകളല്ലെന്നും വിശദമാക്കി. ലോകത്തുള്ള എല്ലാ മനുഷ്യരോടും മത ശാസന – തക്‌ലീഫ് ഒരേ പോലെയല്ല ബന്ധിക്കുന്നതെന്നും നാം മനസ്സിലാക്കി. ശരീഅത് വരുന്നതിനു മുമ്പ് അഥവാ പ്രവാചകന്മാരുടെ സാന്നിധ്യമില്ലാത്ത സമൂഹം മുകല്ലഫുകളല്ല എന്ന് ഇസ്‌ലാം പറയുന്നു. ‘പ്രവാചകത്വത്തിനു മുമ്പ് ഹുക്മുകളുമില്ല’ – (ലാ ഹുക്‌മ ഖബ്‌ല ശ്ശർഇ) എന്നാണ് ഉസൂലുൽ ഫിഖ്ഹ് ഇതിനെ ഒറ്റവാചകത്തിൽ പറഞ്ഞത്. അക്കാലഘട്ടത്തിൽ ജീവിച്ചവർക്ക് അതിനാൽ ശിക്ഷയുമുണ്ടാവില്ല. വിശുദ്ധ ഖുർആൻ […]

യോഗ്യനായ മുജ്തഹിദ്

യോഗ്യനായ മുജ്തഹിദ്

ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: “നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തില്‍ നായ തലയിട്ട് കുടിച്ചാല്‍ പ്രസ്തുത പാത്രം ശുദ്ധിയാക്കേണ്ടത് ഏഴു പ്രാവശ്യം കഴുകിയാണ്’(1) ഈ ഹദീസിന്റെയും ഇതുപോലെയുള്ള ഹദീസുകളുടെയും ബാഹ്യാർഥം അവലംബമാക്കി ഇമാം ശാഫിഈ (റ) ഇവ്വിഷയത്തില്‍ വിധി പറഞ്ഞത്, നായ നനവോടെയോ ഈര്‍പ്പത്തോടെയോ തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്നാണ്. എന്നാല്‍ ഇമാം അബൂഹനീഫ (റ) പറയുന്നതാവട്ടെ, മൂന്നുപ്രാവശ്യം കഴുകിയാല്‍ മതിയെന്നുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായവ്യത്യാസം വരുന്നതെന്ന വളരെ പ്രസക്തമായ ചോദ്യത്തിന്റെ ഉത്തരത്തിലാണ് […]

ഭരണാധികാരിയെ അനുസരിക്കാമോ?

ഭരണാധികാരിയെ  അനുസരിക്കാമോ?

ഖുർആൻ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് ഒരിടത്ത് ഇങ്ങനെയാണ് പ്രതിപാദിക്കുന്നത്: “”അവർ അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെയുള്ള റബ്ബുകളാക്കി പ്രതിഷ്ഠിച്ചു”(1) ക്രൈസ്തവ സമൂഹത്തിൽ അന്നും ഇന്നും നിലനിൽക്കുന്ന പൗരോഹിത്യസ്വഭാവത്തെയാണ് ഖുർആൻ ഇവിടെ വിമർശനവിധേയമാക്കുന്നത്. അല്ലാഹുവിനു മാത്രമാണ് നിയമനിർമാണാധികാരമെന്ന അടിസ്ഥാന സിദ്ധാന്തം മാറ്റിമറിച്ച്, വേദഗ്രന്ഥങ്ങളിലുള്ള കാര്യങ്ങൾ മാറ്റിയെഴുതി പുതിയ നിയമങ്ങൾ പുരോഹിതന്മാർ പടച്ചുണ്ടാക്കി. അതുവരെ അനുവദനീയമായത് പലതും നിഷിദ്ധമാക്കുകയും നിഷിദ്ധമായത് അനുവദനീയമാക്കുകയും ചെയ്തു. (2) ഇത് പുരോഹിതന്മാർ ചെയ്യുന്നത് അവരവരുടെ കേവല ബുദ്ധികൊണ്ടാണെന്നും അതുകൊണ്ടുതന്നെ ആത്യന്തികമായി മനുഷ്യകുലത്തിനാപത്താണെന്നും ഇസ്‌ലാം തീർത്തുപറഞ്ഞു. […]