1495

ആത്മാവിലേക്ക് വെളിച്ചം നിറച്ചുവയ്ക്കാം

ആത്മാവിലേക്ക്  വെളിച്ചം നിറച്ചുവയ്ക്കാം

ഒരിക്കല്‍ മൂസാ നബിക്ക്് ശക്തമായ ഉദരവേദനയുണ്ടായി. വേദന അസഹ്യമായപ്പോള്‍ അല്ലാഹുവിനോട് ആവലാതിപ്പെട്ടു. തൊട്ടടുത്തുള്ള ഒരു പച്ചില ചവച്ചരച്ച് ഇറക്കാനാണ് നിര്‍ദേശം ലഭിച്ചത്. മൂസാനബി അപ്രകാരം ചെയ്തു. വേദന മാറി. വീണ്ടുമൊരിക്കല്‍ സമാനമായ വേദന അനുഭവപ്പെട്ടു. നേരത്തെ നിര്‍ദേശിച്ച പച്ചില എടുത്ത് മൂസാനബി ചവച്ചരച്ചു. വേദന മാറിയില്ല. മൂസാനബി റബ്ബിനോട് മരുന്ന് കഴിച്ചിട്ടും രോഗം മാറാത്തതിനെക്കുറിച്ച് സങ്കടപ്പെട്ടു. ആദ്യം നിങ്ങള്‍ എന്നിലൂടെ ഇലയിലേക്കെത്തിയതായിരുന്നു. ഇപ്പോള്‍ ഇലയിലൂടെ എന്നിലേക്കെത്താനാണ് ശ്രമിച്ചത് എന്നായിരുന്നു അല്ലാഹുവിന്റെ മറുപടി. പ്രയാസങ്ങളില്‍ ആദ്യം ഓര്‍ക്കേണ്ടത് അല്ലാഹുവിനെയാണെന്നാണ് […]

ഒരു വ്യാജവെളിച്ചം കെട്ട കഥ

ഒരു വ്യാജവെളിച്ചം കെട്ട കഥ

പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു പുതുനക്ഷത്രം ഉദിക്കുന്നു. അതിന്റെ പ്രഭ പരന്നുകൊണ്ടേയിരിക്കുന്നു. ചന്ദ്രപ്രഭയെ നിഷ്പ്രഭമാക്കുന്ന പ്രകാശം പൊഴിക്കുന്നു ആ നക്ഷത്രം. പരിഭ്രാന്തനായ ചക്രവർത്തി സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു. വെപ്രാളത്തോടെ ജോത്സ്യന്മാരെ വരുത്തിച്ചു. ആരാധ്യ ചക്രവർത്തിയെ എതിർക്കാൻ വരുന്ന ഒരു യുഗപുരുഷന്റെ പിറവിയാണ് സ്വപ്നത്തിന്റെ പൊരുൾ എന്നവർ ചക്രവർത്തിയെ അറിയിച്ചു. ആഗോള ചക്രവർത്തികൾ നാലു പേരാണ്. അവരിൽ രണ്ടു പേർ സത്യവിശ്വാസികളും രണ്ടു പേർ സത്യനിഷേധികളുമാണ്. സുലൈമാൻ നബിയും ദുൽഖർനൈനിയും വിശ്വാസികളും ബുഖ്തുനസറും നംറൂദും ആവിശ്വാസികളുമായിരുന്നു. ബുഖ്തുനസറിനു പകരം ശദ്ദാദിനെ […]

യോഗ്യനായ മുജ്തഹിദ്

യോഗ്യനായ മുജ്തഹിദ്

ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: “നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തില്‍ നായ തലയിട്ട് കുടിച്ചാല്‍ പ്രസ്തുത പാത്രം ശുദ്ധിയാക്കേണ്ടത് ഏഴു പ്രാവശ്യം കഴുകിയാണ്’(1) ഈ ഹദീസിന്റെയും ഇതുപോലെയുള്ള ഹദീസുകളുടെയും ബാഹ്യാർഥം അവലംബമാക്കി ഇമാം ശാഫിഈ (റ) ഇവ്വിഷയത്തില്‍ വിധി പറഞ്ഞത്, നായ നനവോടെയോ ഈര്‍പ്പത്തോടെയോ തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്നാണ്. എന്നാല്‍ ഇമാം അബൂഹനീഫ (റ) പറയുന്നതാവട്ടെ, മൂന്നുപ്രാവശ്യം കഴുകിയാല്‍ മതിയെന്നുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായവ്യത്യാസം വരുന്നതെന്ന വളരെ പ്രസക്തമായ ചോദ്യത്തിന്റെ ഉത്തരത്തിലാണ് […]

ജയിലറയില്‍ കണ്ടെത്തിയ പ്രത്യാശ

ജയിലറയില്‍  കണ്ടെത്തിയ പ്രത്യാശ

ഇരുപത്തിമൂന്നു ദിവസത്തെ ജയില്‍വാസത്തിലെ “ഏറ്റവും ഭീകരമായ’ ഭാഗം, ഡല്‍ഹി പൊലീസിന്റെ ഇടുങ്ങിയ ബസില്‍ ഉത്തര്‍പ്രദേശിലേക്കുള്ള പത്തു മണിക്കൂര്‍ യാത്രകളായിരുന്നുവെന്നാണ് മുഹമ്മദ് സുബൈര്‍ പറയുന്നത്. എന്നിട്ടും, ക്ലേശകരമായ ആ യാത്രകളില്‍ തന്നോടൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നാണ് ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കിങ് സൈറ്റിന്റെ സഹസ്ഥാപകൻ പറയുന്നത്. “തനിക്കൊപ്പം യാത്രയില്‍ ഇരുപതിലധികം പൊലീസുകാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരുമുണ്ടായിരുന്നു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യമുള്ള ആളുകള്‍ ഉണ്ടെന്ന് അവരോട് സംസാരിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. ഒരുപക്ഷേ, അത് അവരുടെ വോട്ടിംഗില്‍ […]

ആ അധികാരം പൊലീസിനുണ്ടോ?

ആ അധികാരം  പൊലീസിനുണ്ടോ?

2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ അന്വേഷണമുണ്ടാകുന്നത്. ഹിന്ദുതീവ്രവാദികളെ ‘വിദ്വേഷകര്‍’ എന്നു വിളിക്കുന്ന വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് അദ്ദേഹത്തെ അന്വേഷിക്കുകയാണ്. അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബംഗളുരുവിലെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഒന്നിലധികം കേസുകളില്‍ ഉൾപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 1983 ലെ ഒരു ബോളിവുഡ് സിനിമയിലെ രംഗമാണ് സുബൈര്‍ 2018 ല്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ കുറ്റാരോപിതനായ വ്യക്തിക്കുള്ള അവകാശങ്ങളും പൗരന്മാരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ […]