നല്ല മലയാളം

ക്ലീഷേ പ്രയോഗങ്ങള്‍

ക്ലീഷേ പ്രയോഗങ്ങള്‍

ഹാസ്യ സാമ്രാട്ട് സജ്ഞയന്‍ എഴുതിയ ‘കമ്മട്ടി സ്വാമിയാരുടെ കഥ’ വളരെ പ്രസിദ്ധമാണ്. കമ്മട്ടികള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കലായിരുന്നു അയാളുടെ തൊഴില്‍. ഒരു ദിവസം ചന്തയിലേക്കുള്ള യാത്രക്കിടയില്‍ സ്വാമിയാരുടെ വണ്ടി പുഴയിലേക്കു മറിഞ്ഞു. കാളകള്‍ ചത്തു. കമ്മട്ടികള്‍ പൊട്ടിപ്പോയി. സ്വാമിയാരുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി. അവരോട് സ്വാമി തനിക്കു നേരിട്ട ദുരന്തം കണ്ണീരോടെ വിവരിച്ചു. ശ്രോതാക്കള്‍ സ്വാമിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിരിഞ്ഞു. പിറ്റേന്ന് അതേസമയം അതേ സ്ഥാനത്ത് ചെന്നിരുന്ന് സ്വാമി കരയാനാരംഭിച്ചു. ഇക്കുറിയും ആളുകള്‍ കൂടി. അല്‍പം […]