പ്രതിവാർത്ത

സ്വകാര്യതക്കും വൈറസ് ഭീഷണി

സ്വകാര്യതക്കും വൈറസ് ഭീഷണി

ബോളിവുഡിന്റെ കാല്‍പനിക നായകന്‍ ഋഷി കപൂര്‍ മരണമടയുന്നതിന് കുറച്ചുദിവസംമുമ്പ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കൊവിഡ്-19 പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നടി കങ്കണ റണൗട്ടിന്റെ സഹോദരിയും സമൂഹമാധ്യമങ്ങളിലെ താരവുമായ രംഗോലി ചന്ദേല്‍ ഒരു പടികൂടി കടന്ന് ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അധികാരത്തില്‍ തുടര്‍ന്ന് കൊറോണയെ തുടച്ചുനീക്കാനാകും എന്നായിരുന്നു അവരുടെ ന്യായം. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ട് കൊവിഡുപോലൊരു മഹാമാരിയെ നേരിടാനാവില്ലെന്നും സ്വേഛാധിപത്യമാണ് പോംവഴിയെന്നും […]

പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മഹാമാരി

പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മഹാമാരി

വുഹാനില്‍ നോവല്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയപ്പോള്‍ ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്ക് അതേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ ലിയാങ്ങിനോട് ചൈന സ്വീകരിച്ച സമീപനം ലോകം കണ്ടതാണ്. ഭരണനിര്‍വഹണ സംവിധാനത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി വെന്നിനെതിരേ അന്വേഷണം തുടങ്ങുകയാണ് അവിടത്തെ ഭരണകൂടം ചെയ്തത്. വെന്‍ ആയിരുന്നു ശരി എന്ന് ബോധ്യപ്പെട്ടപ്പോഴേയ്ക്ക് അദ്ദേഹം അതേ മഹാമാരിയുടെ ഇരയായി മരണത്തിന് കീഴടങ്ങിയിരുന്നു. സ്വന്തം ജീവനുപോലും ഭീഷണിയുണ്ടെന്ന് അറിഞ്ഞുകൊണ്ട്, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാപ്പകല്‍ അണിചേരുന്ന വെന്നിനെപോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ശിരസ്സുനമിക്കുകയാണിന്ന് ലോകം. […]

1 5 6 7