1382

മനുഷ്യനെ പരിഷ്‌കൃതനാക്കുന്ന വ്രതമൂല്യങ്ങള്‍

മനുഷ്യനെ പരിഷ്‌കൃതനാക്കുന്ന വ്രതമൂല്യങ്ങള്‍

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും, നേര്‍വഴിയുടെയും സത്യാസത്യവിവേചനത്തിന്റെയും സുവ്യക്തദൃഷ്ടാന്തമായും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമളാന്‍ (2: 185). ഇസ്ലാമിന്റെ അഞ്ച് തൂണുകളിലൊന്നാണ് വിശുദ്ധ വ്രതം. റമളാനിലെ നോമ്പ്. അതിലുപരി ഇസ്ലാമിന്റെ പ്രകടിതാടയാളമുള്ള അനുഷ്ഠാനങ്ങളില്‍ മഹത്തരമാണ് വ്രതം. സര്‍വശക്തനായ അല്ലാഹുവിന്റെ ആധിപത്യം, മനുഷ്യന്റെ സാമൂഹികവും സ്വകാര്യവുമായ ജീവിതം, മനുഷ്യ ശരീരത്തിന്റെ പരിശീലനം, ദൈവാനുഗ്രഹങ്ങളോടുള്ള നന്ദിപ്രകാശനം തുടങ്ങി വിവിധ അടരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന അനേക ലക്ഷ്യങ്ങളും, പൊരുളുകളും(ഹിക്മത്) നോമ്പില്‍ അന്തര്‍ലീനമായിട്ടുണ്ട്. അല്ലാഹുവിന്റെ സര്‍വാധിപത്യത്തെ അംഗീകരിക്കുന്നതിന് പിറകിലുള്ള പൊരുള്‍ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഭൂമുഖത്തെ […]

വ്രതം വ്യത്യസ്തമാണ് എന്തുകൊണ്ടെന്നാല്‍

വ്രതം വ്യത്യസ്തമാണ് എന്തുകൊണ്ടെന്നാല്‍

മനുഷ്യപുത്രന്റെ പ്രവര്‍ത്തനങ്ങള്‍ അഖിലവും അവനു തന്നെ. നോമ്പ് ഒഴിച്ച് അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്.’ വിശുദ്ധഗ്രന്ഥങ്ങളില്‍ പലതിലും ഉദ്ധരിക്കപ്പെട്ട ഖുദുസിയായ ഹദീസ് ആണ് ഇത്. നോമ്പിന്റെ രഹസ്യമാനത്തെ ഊന്നിപ്പറയുന്നുണ്ട് ഈ വചനങ്ങളില്‍. മറ്റുള്ള കര്‍മങ്ങള്‍ ഏതൊക്കെയോ നിലയില്‍ മനുഷ്യനോട് തന്നെ ചേര്‍ന്നുനില്‍ക്കുന്നതാണ്. എന്നാല്‍ നോമ്പ് അവയില്‍ നിന്ന് വ്യത്യസ്തമായി, അല്ലാഹുവുമായി മാത്രം സവിശേഷം ബന്ധപ്പെട്ടതാണ്. ഈ ആശയത്തെ നമുക്ക് എങ്ങനെയൊക്കെയാണ് മനസ്സിലാക്കാനാവുക? നോമ്പ് ഒരു ഉപാസകന് നല്‍കുന്ന ആത്മവിശുദ്ധി എന്തുമാത്രം സമുന്നതമാണ്? ഈ ചെറുനിബന്ധം […]

മുസ്ലിംകള്‍ക്ക് വെണ്ണീറും വെറുതെ കളയാനുള്ളതല്ല

മുസ്ലിംകള്‍ക്ക് വെണ്ണീറും വെറുതെ കളയാനുള്ളതല്ല

കഅ്ബലായത്തിന്റെ ഓരത്ത് സംസം ടവറിനോട് ചേര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ക്ളോക് ടവറും നാല് ദിക്കുകളിലും സമയമറിയിക്കുന്ന കൂറ്റന്‍ ഘടികാരങ്ങളും സ്ഥാപിച്ചതുമുതല്‍ എന്തോ ഒരസ്വസ്ഥത ഉള്ളിന്റെയുള്ളില്‍ ഉണ്ടാകാറുണ്ട്. ഗോത്തിക് മാതൃകയിലുള്ള ആ ടവറും ഘടികാരങ്ങളും പെട്ടെന്ന് കാണുന്നവര്‍ക്ക് ക്രിസ്ത്യന്‍ നാഗരികതയുടെ മുദ്രയായി അനുഭവപ്പെട്ടേക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമെത്തുന്ന വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധയും കണ്ണും കവരേണ്ടത് ഭൂമുഖത്തെ അല്ലാഹുവിന്റെ പ്രഥമ ഭവനമായ കഅ്ബ തന്നെയായിരിക്കണം. ക്ളോക് ടവറിനു മുന്നില്‍ കഅ്ബാലയം ശ്രദ്ധിക്കപ്പെടാതെ പോവുകയോ, അല്ലെങ്കില്‍ കഅ്ബാലയത്തില്‍നിന്ന് ശ്രദ്ധ വ്യതിചലിക്കാന്‍ ആ ഘടികാരവും സ്തൂപവും […]

കൊറോണയെക്കാള്‍ മാരകമായ വൈറസുകള്‍

കൊറോണയെക്കാള്‍ മാരകമായ വൈറസുകള്‍

അസം ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ എന്ന അര്‍ധ ജുഡീഷ്യറി സംവിധാനത്തെക്കുറിച്ച് അസമിന് പുറത്തുള്ളവര്‍ക്കും ഇപ്പോള്‍ നന്നായി അറിയാം. ദേശീയ പൗരത്വപ്പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെട്ട് ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതിതേടി മുട്ടാനുള്ള വാതിലാണത്. തങ്ങളുടെ മുന്നിലെത്തുന്ന അപേക്ഷകരുടെ രേഖകള്‍ പരിശോധിച്ച് അവര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആണോ എന്ന് വിധി കല്‍പിക്കാന്‍ അതിലെ അംഗങ്ങള്‍ക്ക് അധികാരമുണ്ട്. രണ്ടു വര്‍ഷത്തോളം ഈ സമിതിയില്‍ അംഗമായിരുന്നു മാമോണി രാജ്കുമാരി എന്ന അഭിഭാഷക. പൗരത്വപ്പട്ടികയുടെ കോലാഹലങ്ങള്‍ക്കിടയില്‍ തന്റെ മുന്നിലെത്തുന്ന ആവലാതികള്‍ക്കു തീര്‍പ്പുകല്‍പ്പിക്കാന്‍ രാപ്പകല്‍ കഷ്ടപ്പെട്ട രാജ്കുമാരിയെ […]

ഇസ് ലാം ഭീതിയുടെ മറ്റൊരു ഘട്ടമാണ് കൊറോണ വൈറസ്

ഇസ് ലാം ഭീതിയുടെ മറ്റൊരു ഘട്ടമാണ് കൊറോണ വൈറസ്

ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ മേല്‍ തെറ്റായി ചുമത്തപ്പെട്ടിട്ടുള്ളതും അവാസ്തവവും വികാരവിക്ഷുബ്ധവുമായ ജല്പനം കേട്ടതിനു ശേഷമാണ് ഈ ആഴ്ച ഞാന്‍ ഒരു കുടുംബ വാട്‌സപ്പ് കൂട്ടായ്മയില്‍ നിന്ന് ഇറങ്ങിപ്പോന്നത്. (കഴിഞ്ഞ വര്‍ഷം തന്നെ ഈ വാര്‍ത്തയുടെ കളവു വെളിവായതാണ്) ഹിന്ദുക്കള്‍ എങ്ങനെയാണ് ‘അപഹസിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും’ ചെയ്യുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആ സംസാരം. ഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊള്ളുന്നതു കൊണ്ട് നരേന്ദ്ര മോഡി തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതെങ്ങനെയെന്നും മതേതരത്വം ഇന്ത്യയ്ക്ക് പാകമാകാത്തതെന്തു കൊണ്ടാണെന്നും (രാജ്യം മതേതരമാണോ എന്നാരു ഗൗനിക്കുന്നു? ബ്രിട്ടന്‍ മതേതരരാജ്യമല്ല, […]