അഭിമുഖം

പ്രവാചകന്‍ എന്റേതുകൂടിയാണ്

പ്രവാചകന്‍ എന്റേതുകൂടിയാണ്

സ്വന്തമായി സ്മാര്‍ട്ട്‌ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഇല്ലാതിരുന്ന ബിരുദ പഠനത്തിന്റെ പ്രാരംഭത്തില്‍ സഹപാഠികളിലാരുടെയോ ഫോണില്‍നിന്നാണ് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്സിനെ ആദ്യമായി കേള്‍ക്കുന്നത്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ എന്നതിലുപരി ഇതര വിശ്വാസധാരയില്‍ പെട്ട ഒരാള്‍ തന്റെ ആഴത്തിലുള്ള തിരുനബിയറിവുകള്‍ തുറന്നുപറയുന്നു എന്നതാണ് ഒന്നര മണിക്കൂറോളമുള്ള അദ്ദേഹത്തിന്റെ പ്രസംഗം തെല്ലും വിരസതയില്ലാതെ കേള്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എങ്ങനെയാവാം പ്രവാചകന്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് ഇത്രയേറെ അറിവുകള്‍ ഇദ്ദേഹം സ്വായത്തമാക്കിയതെന്ന ചിന്ത അന്നേ മനസ്സില്‍ തങ്ങിയിരുന്നു. പിന്നീട് ഏറെക്കാലം […]

അയോധ്യ പോലൊന്ന് ഇനി ഏതുനിമിഷവും പ്രതീക്ഷിക്കണം

അയോധ്യ പോലൊന്ന് ഇനി ഏതുനിമിഷവും പ്രതീക്ഷിക്കണം

അയോധ്യയില്‍ അപ്രതീക്ഷിതമായി ഇനി എന്തെങ്കിലും സംഭവിക്കണമെന്നില്ല. മറിച്ച് 2019ന് മുമ്പ് അയോധ്യ പോലെയോ അതിനേക്കാള്‍ മാരകമോ ആയത് രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുണ്ട്. കാലങ്ങളേറെ കാത്തിരുന്ന്, ആസൂത്രണമേറെ നടത്തി, തിരിച്ചടികളില്‍ പിന്തിരിയാതെ നേടിയെടുത്ത അധികാരം നിലനിര്‍ത്താന്‍ ബി ജെ പിക്കും സംഘ്പരിവാറിനും ചൂണ്ടിക്കാണിക്കാന്‍ നിലവില്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല. അതിനാല്‍ രാജ്യം കരുതിയിരിക്കുക തന്നെ വേണം. കയ്യിലെത്തിയ അധികാരം വിട്ടുകൊടുക്കാതിരിക്കാന്‍ സംഘ്പരിവാര്‍ എന്തുചെയ്യാനും മടിക്കില്ല. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മൂന്ന് പതിറ്റാണ്ടായി ഈ വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, […]

2019 ലേക്കുള്ള മാറ്റങ്ങള്‍

2019 ലേക്കുള്ള മാറ്റങ്ങള്‍

കുംഭകോണങ്ങളുടെ തുടര്‍ക്കഥകളില്‍ മോഹഭംഗം വന്ന യുവജനങ്ങളെ വികസനത്തിന്റെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പാട്ടിലാക്കിയാണ് സംഘ്പരിവാര്‍ 2014ല്‍ അധികാരം നേടിയത്. ഇത്തവണ എന്തായാലും ബി.ജെ.പി വരുമെന്ന് ജനങ്ങളെയാകെ വിശ്വസിപ്പിക്കാന്‍ അന്ന് സംഘ്പരിവാറിന്റെ പി.ആര്‍ വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു. 2019ലും അവര്‍ തുടരുമെന്ന് ഈ അടുത്ത കാലം വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിച്ചിരുന്നു. അതായത്, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എത്രയോ മുമ്പ് തന്നെ നമ്മുടെ മനസ്സുകളെ സംഘ്പരിവാര്‍ ജയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ പുതിയ പ്രതീക്ഷകളുയരുന്നുണ്ട്. രാഹുല്‍ ഗാന്ധി […]

സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

മതസംഘടനകളുടെ മുന്‍കൈയില്‍ നടക്കുന്ന സാഹിത്യോത്സവ് പോലുള്ള കലാ, സാഹിത്യ പരിശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? കെ പി രാമനുണ്ണി: കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വതോന്മുഖ വികസനത്തിനും യശസിനും അന്തസ്സിനും നിദാനമായിട്ടുള്ളത് മലയാള ഭാഷ കൂടിയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍, ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരയിലുള്ള ഭാഷയല്ല സംസാരിക്കുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടതായി കാണാം. പിന്നെപ്പിന്നെ അവര്‍ പാര്‍ശ്വവല്‍കൃതരായി അന്തസ്സ് ലഭിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ ഈ ദുര്യോഗമില്ല. ഇവിടുത്തെ മത ന്യൂനപക്ഷങ്ങളും ജാതി ന്യൂനപക്ഷങ്ങളും മലയാള […]

സിവില്‍സര്‍വീസിനെ ഭയക്കേണ്ടതില്ല

സിവില്‍സര്‍വീസിനെ ഭയക്കേണ്ടതില്ല

വൈദ്യ ദമ്പതികളുടെ മക്കള്‍ വൈദ്യരാവുകയെന്നത് കാലങ്ങളായി തുടരുന്ന കീഴ്‌വഴക്കമായിരിക്കാം.എന്നാല്‍ സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ ഡയറക്ടറും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനുമായ ചേവായൂര്‍ റഹ്മയില്‍ ടി.പി.അഷ്‌റഫിന്റെയും ഡോ.ജൗഹറയുടെയും മകള്‍ ഹംന മര്‍യത്തിന് അത്തരം കീഴ്‌വഴക്കങ്ങളില്‍ താത്പര്യമുണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ഹംന തിരഞ്ഞെടുത്തത് അധ്യാപക വഴിയായിരുന്നു. ഫാറൂഖ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരിക്കെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി 28ാം റാങ്കും നേടി. കുഞ്ഞുനാള്‍ മുതല്‍ കൈയില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലമുണ്ടായിരുന്നു ഹംനയ്ക്ക്. […]