1394

മീസാന്‍കല്ല് കരുതിവെച്ചോളൂ; എന്‍ ഐ എ ഖബര്‍ കുഴിക്കുന്നുണ്ട്

മീസാന്‍കല്ല് കരുതിവെച്ചോളൂ; എന്‍ ഐ എ ഖബര്‍ കുഴിക്കുന്നുണ്ട്

ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ കേരളത്തിലെ മുസ്ലിംകളെക്കുറിച്ച്, വിശിഷ്യ മാപ്പിളമാരെക്കുറിച്ച് പഠിക്കാനും പദ്ധതികളാവിഷ്‌കാരിക്കാനും ഒരു പ്രത്യേക വിഭാഗമുണ്ടത്രെ. രാഷ്ട്രീയ സ്വയം സേവക് സംഘിന് 1925ലെ വിഡ്ഡിദിനത്തില്‍ ബീജാവാപം നല്‍കുമ്പോള്‍ 1921ലെ മലബാര്‍ പോരാട്ടങ്ങളുടെ അസത്യങ്ങളും അര്‍ധ സത്യങ്ങളും നിറഞ്ഞ ഒരു റിപ്പോര്‍ട്ട് ഡോ. ഹെഡ്‌ഗേവാറിന്റെ മുന്നിലുണ്ടായിരുന്നു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുക്കളുടെ പ്രതിരോധമുറപ്പിക്കാന്‍ സായുധവളണ്ടിയര്‍ സേനക്ക് രൂപം നല്‍കണമെന്ന്, മുസ്സോളിനിയുടെ ഫാഷിസത്തെക്കുറിച്ച് പഠിച്ച ഡോ. മൂഞ്ചെയും വി.ഡി സവര്‍ക്കറും ആഹ്വാനം ചെയ്ത കാലഘട്ടമായിരുന്നു […]

വിക്കിപീഡിയയില്‍ മൗദൂദിസ്റ്റ് നുഴഞ്ഞുകയറ്റം

വിക്കിപീഡിയയില്‍ മൗദൂദിസ്റ്റ് നുഴഞ്ഞുകയറ്റം

അറിവിന്റെ ഡിജിറ്റലൈസേഷന്‍ ത്വരിതഗതിയില്‍ നടക്കുന്ന കാലമാണിത്. പ്രിന്റ് ചെയ്ത മെറ്റീരിയലുകളില്‍ നിന്ന് ഭിന്നമായി പുതിയ തലമുറ അധികവും ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ഡിവൈസുകളാണ്. ഡിജിറ്റല്‍ ലോകത്ത് വിജ്ഞാനത്തിന്റെ സാര്‍വത്രീകരണം ലക്ഷ്യമാക്കി 2001 ലാണ് വിക്കിപീഡിയ ആരംഭിക്കുന്നത്; അമേരിക്കക്കാരായ ജിമ്മി വെയില്‍സും ലാറി സാംഗറും ചേര്‍ന്ന്. ഓരോ വിഷയത്തെയും കുറിച്ച് വളരെ പെട്ടെന്ന് വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. നമ്മുടെ നാട്ടില്‍ അന്ന് ഇന്റര്‍നെറ്റ് വ്യാപകമായിരുന്നില്ലെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പല മലയാളികള്‍ക്കിടയിലും ഇന്റര്‍നെറ്റിന്റെ ഉപയോഗം […]

വികാസ് ദുബേ: മരിച്ചിട്ടും മരിക്കാത്ത ജാതി

വികാസ് ദുബേ: മരിച്ചിട്ടും മരിക്കാത്ത ജാതി

ഇന്നത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കേയാണ് സഹമന്ത്രി പദവിയുണ്ടായിരുന്ന ബി ജെ പി നേതാവ് സന്തോഷ് ശുക്ലയെ വികാസ് ദുബേ വെടിവെച്ചുകൊല്ലുന്നത്. പട്ടാപ്പകല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷന് ഉള്ളില്‍വെച്ചു നടന്ന കൊലപാതകത്തിന് ചുരുങ്ങിയത് 25 പൊലീസുകാരെങ്കിലും ദൃക്‌സാക്ഷികളായിരുന്നു. നേരില്‍കണ്ട കാര്യം കോടതിയില്‍ പറയാന്‍ ഒരാളുപോലുമുണ്ടായില്ല. തെളിവില്ലെന്നു പറഞ്ഞ് കോടതി ദുബേയെ വെറുതെവിട്ടു. കൊടും കുറ്റവാളിയായി മുപ്പതുവര്‍ഷക്കാലം ഉത്തര്‍പ്രദേശിനെ വിറപ്പിച്ച ദുബേയ്ക്ക് കൊലപാതകങ്ങളുള്‍പ്പെടെ 60 ക്രിമിനല്‍ക്കേസുകളെങ്കിലും നേരിടേണ്ടിവന്നെങ്കിലും, ഇടയ്ക്ക് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, വലിയ പോറലൊന്നും ഏറ്റിരുന്നില്ല. പൊലീസിന്റെ […]

തുര്‍ക്കി ഖിലാഫത്തും ഇന്ത്യന്‍ മുസ്ലിംകളും

തുര്‍ക്കി ഖിലാഫത്തും ഇന്ത്യന്‍ മുസ്ലിംകളും

പത്തൊമ്പതാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ മുസ്ലിംകളുടെ സര്‍വലോക സാഹോദര്യത്തിന് പുനര്‍ജീവന്‍ നല്‍കി. ബ്രിട്ടനടക്കമുളള യൂറോപ്യന്‍ ശക്തികള്‍ മുസ്ലിം ലോകത്തിന്റെ കേന്ദ്രബിന്ദുവായ തുര്‍ക്കി സുല്‍ത്താനെതിരെ കരുനീക്കങ്ങളാരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ബ്രിട്ടീഷാധിപത്യത്തിലായിരുന്ന ഇന്ത്യന്‍ മുസ്ലിംകളെ ഈ നീക്കം നന്നായി ചൊടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം വിശ്രമത്തിലായിരുന്ന മുസ്ലിം ഇന്ത്യയെ ഒന്നുകൂടി സമരരംഗത്തിറക്കാന്‍ ഇതു കാരണമാകുകയും ചെയ്തു. ഇന്ത്യന്‍ മുസ്ലിംകളും തുര്‍ക്കി ഖലീഫ (സുല്‍ത്താന്‍)യുമായുളള ബന്ധം ചൂഷണം ചെയ്യാന്‍ മുമ്പ് ബ്രിട്ടീഷുകാര്‍ തന്നെ ശ്രമിച്ചതാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ നിന്നു മുസ്ലിംകളെ പിന്തിരിപ്പിക്കാനും ബ്രിട്ടീഷ് […]

മനോരമ മലയാളിയോട് ചെയ്തത്

മനോരമ മലയാളിയോട് ചെയ്തത്

1888 മാര്‍ച്ച് പതിനാലിനാണ് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മലയാള മനോരമ കമ്പനി സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തിനിപ്പുറം മാര്‍ച്ച് 22-ന് പ്രതിവാര പത്രമായി അച്ചടിയും തുടങ്ങി. ഇടക്കാലത്തെ നിരോധനം വകവെക്കാതെ കൂട്ടിയാല്‍ 130 വയസ്സുണ്ട് മനോരമക്ക്. ഐക്യകേരളത്തെക്കാള്‍ അരനൂറ്റാണ്ടിലേറെ മൂപ്പ്. മലയാളി സമൂഹത്തോടൊപ്പം ഇക്കാലമത്രയും ജീവിച്ച മനോരമയുടെ സാമൂഹ്യ ജീവചരിത്രം ആറ്റിക്കുറുക്കിയാല്‍ എത്ര പുറം നിറയെ വാചകങ്ങള്‍ വേണം?രണ്ടേ രണ്ട് എന്ന് പറയും പിണറായി വിജയന്‍. പറഞ്ഞു. അതും മനോരമയുടെ അതിഥിയായി വന്ന വേദിയില്‍. മലയാള മനോരമയുടെ കണ്ണൂര്‍ […]