1398

വിദ്വേഷം വിതച്ച് സംഘ്പരിവാര്‍ കണ്ണടച്ച് സമൂഹമാധ്യമ ഭീമന്‍

വിദ്വേഷം വിതച്ച് സംഘ്പരിവാര്‍ കണ്ണടച്ച് സമൂഹമാധ്യമ ഭീമന്‍

വിഖ്യാത ചരിത്രകാരി റോമില ഥാപ്പര്‍ കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മുമ്പ്, ഈ എണ്‍പത്തൊമ്പതുകാരി ആദ്യമായി ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയത് ഒരു മുന്നറിയിപ്പു നല്‍കാനായിരുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാവുന്നതിന്റെ വക്കിലാണെന്ന ഭീഷണമായ യാഥാര്‍ത്ഥ്യമാണ് അവര്‍ വെളിപ്പെടുത്തിയത്. ദേശീയതയും ഇന്നു കാണുന്ന അക്രമാസക്തമായ ഭൂരിപക്ഷാധിപത്യവും ഒന്നല്ലെന്ന് പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തെ ദേശീയത ഇന്നാട്ടുകാരുടെ കൂട്ടായ സ്വത്വബോധമായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും അതില്‍ ഇടമുണ്ടായിരുന്നു. എന്നാല്‍ ദ്വിരാഷ്ട്രവാദത്തോടെ മത […]

കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതിയിലേക്ക് തുറന്നിട്ട വാതില്‍

കോര്‍പ്പറേറ്റുകള്‍ക്ക് പരിസ്ഥിതിയിലേക്ക് തുറന്നിട്ട വാതില്‍

കൊവിഡ് 19 ലോകത്തിന്റെ ഗതിയും ഭാവിയുമെല്ലാം മാറ്റിനിര്‍ണയിക്കുകയാണ്. കൊവിഡാനന്തരകാലത്തെ ജീവിതം എന്നതിനെ കോവിഡിനൊപ്പം ജീവിക്കുക എന്നതിലേക്ക് ചുരുക്കിവിവരിക്കാനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. മനുഷ്യരാശി മുഴുവന്‍ ഒരുഭാഗത്തും വൈറസ് മറുഭാഗത്തും നിന്നുകൊണ്ടുള്ള മൂന്നാം ലോകയുദ്ധം തന്നെയാണ് കൊവിഡുമായുള്ള പോരാട്ടം. ഭൂമിയിലെ ഓരോ വസ്തുക്കളും വിവിധ രൂപത്തിലും ഭാവത്തിലും കൊവിഡിന്റെ ഫലം ദീര്‍ഘകാലം അനുഭവിക്കും എന്നതില്‍ സംശയമില്ല. അത്രമാത്രം അപകടങ്ങളാണ് കൊവിഡ് മഹാമാരി ലോകത്ത് വിതച്ചത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് താങ്ങാനാകുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യനെക്കുറിച്ചും അവന്റെ […]