1398

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് അതിദ്രുതം പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു: മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ് യാദവിന്റെ മുഖത്തിടിച്ചു. കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്ത കേട്ടവരെല്ലാം വിശ്വസിച്ചു. ‘രാജാജി’യെ മുഖത്തടിച്ച മകനെ സ്ത്രീജനം ശപിച്ചു. പിന്നീടാണ് മനസ്സിലായത്,അത് കെട്ടിച്ചമച്ച ആരോപണമായിരുന്നു. പിന്നെങ്ങനെ അത് ഇത്ര കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ സാധിച്ചു? അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നല്‍കിയ മറുപടി ഇതാണ്. ‘നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 32ലക്ഷം മനുഷ്യരുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു.’ […]

പക്ഷേ, 1921-ല്‍ ഗാന്ധി മലബാറില്‍ വന്നില്ല

പക്ഷേ, 1921-ല്‍ ഗാന്ധി മലബാറില്‍ വന്നില്ല

1920 ജൂണ്‍. അന്നാണ് അലഹബാദില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു യോഗം നടക്കുന്നത്. അക്കാല ഇന്ത്യയില്‍ സജീവമായിരുന്ന ഖിലാഫത്ത് കമ്മിറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച. ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവുമായുള്ള കൈകോര്‍ക്കല്‍ ഗാന്ധിയുടെ പദ്ധതിയായിരുന്നു. മോത്തിലാല്‍ നെഹ്‌റുവും മദന്‍മോഹന്‍ മാളവ്യയും യോഗത്തിലുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം ഒരു മുന്നേറ്റമായി ബ്രിട്ടീഷ് ഇന്ത്യയില്‍ പടരുന്ന കാലം. മൗലാന ഷൗക്കത്ത് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അദ്ദേഹവും യോഗത്തിലുണ്ട്. പില്‍ക്കാല ചരിത്രം സൗവര്‍ണമെന്ന് രേഖപ്പെടുത്തിയ നിസ്സഹകരണപ്രസ്ഥാനത്തിന് ഗാന്ധി തീകൊളുത്തിയ […]

രിസാലത്തിന്റെ സൗന്ദര്യം

രിസാലത്തിന്റെ സൗന്ദര്യം

യാ റസൂലല്ലാഹ്… എന്ന വിളി കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുക തിരുനബിയായിരിക്കും. ദൂതന്‍ എന്ന അര്‍ഥത്തെ പ്രകാശിപ്പിക്കുന്ന റസൂല്‍, ദൂത്/സന്ദേശം എന്നീ അര്‍ഥങ്ങളെ കുറിക്കുന്ന രിസാലത്ത് ഇത്യാദി സ്വരങ്ങള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍/ദൈവദൂതന്‍, ദൈവദൂത് എന്നിങ്ങനെയായി അതിന്റെ രൂപവും ഭാവവും മാറുന്നുണ്ട്. രിസാലത്തുല്ലാഹി എന്നത് മനുഷ്യാനുഭവത്തിലെ ഏറ്റവും അമൂല്യമായ സന്ദേശമാണ്. സൃഷ്ടിയെയും സ്രഷ്ടാവിനെയും തമ്മില്‍ ചേര്‍ക്കുന്ന അറ്റുപോകാത്ത പാശം. ലോകം അജ്ഞതകൊണ്ട് പാപത്തിന്റെ ആഴക്കയങ്ങളില്‍ മുങ്ങുമ്പോഴൊക്കെ ആ പാശം അതില്‍നിന്നും കരകയറ്റുകയായിരുന്നു. മനുഷ്യന് സംസ്‌കാരവും ജീവിതമാര്‍ഗവും കാഴ്ചപ്പാടും […]

സര്‍വാധികാരത്തിന്റെ താക്കോല്‍ സര്‍ക്കാറിന് നല്‍കുകയാണോ കോടതി?

സര്‍വാധികാരത്തിന്റെ താക്കോല്‍ സര്‍ക്കാറിന് നല്‍കുകയാണോ കോടതി?

രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനത്തെയും അതിന്റെ പരമാധികാരിയായ ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിലൂടെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കുറ്റം ചെയ്തുവെന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രശാന്ത് ഭൂഷണെന്ന വ്യക്തിയെ മാത്രമല്ല, വിയോജിക്കാനുള്ള സ്വാതന്ത്ര്യം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന, ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കരുതുന്നവരെയൊക്കെ ബാധിക്കുന്നതാണ്. വിയോജിക്കാനുള്ള അവകാശത്തെ അംഗീകരിക്കാത്ത, ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആക്രമിക്കാനും […]

ജാമിഅ മില്ലിയ്യ: രാജ്യത്തിനുവേണ്ടി ഒച്ചയിട്ട വിദ്യാര്‍ഥികള്‍ എത്ര വിലയൊടുക്കണം?

ജാമിഅ മില്ലിയ്യ: രാജ്യത്തിനുവേണ്ടി ഒച്ചയിട്ട വിദ്യാര്‍ഥികള്‍ എത്ര വിലയൊടുക്കണം?

ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം വിദ്യാര്‍ഥികള്‍ തന്നെയാണെന്ന് തെളിയിക്കുന്നതിനായി ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ നിരന്തരം വേട്ടയാടുകയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റാങ്കിങ് പ്രകാരം, രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ ഏറ്റവും മികച്ചത് എന്ന സ്ഥാനം ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല സ്വന്തമാക്കുകയുണ്ടായി. 90% സ്‌കോര്‍ കരസ്ഥമാക്കിക്കൊണ്ട് ജാമിഅ പിന്നിലാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, അരുണാചല്‍ പ്രദേശിലെ രാജീവ് ഗാന്ധി സര്‍വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. […]