1413

കര്‍ഷകരെ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കേണ്ടത്

കര്‍ഷകരെ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കേണ്ടത്

ചമ്പാരനെ ഓര്‍മിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള നമ്മുടെ സംഭാഷണം പോയവാരത്തില്‍ അവസാനിച്ചത്. ആ സമരം പടരേണ്ടതിന്റെ ആവശ്യകതയും കര്‍ഷകമുന്നേറ്റം അന്തരാ വഹിക്കുന്ന സാമ്രാജ്യത്വ, കോര്‍പറേറ്റ്, ഫാഷിസ്റ്റ് വിരുദ്ധതയും നാം സംസാരിച്ചു. സമരത്തെ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന ആശങ്കയായിരുന്നു പോയവാരത്തെ കുറിപ്പിന്റെ മാപിനി. ഇപ്പോള്‍ ഈ വരികള്‍ എഴുതുമ്പോള്‍ സമരത്തെ പിളര്‍ത്താനും ദുര്‍ബലപ്പെടുത്താനുമുള്ള ദ്വിതല ശ്രമങ്ങളില്‍ ഒന്ന് പരാജയപ്പെട്ടിരിക്കുന്നു. സമരമുഖത്ത് നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തി സന്ധിസംഭാഷണം നടത്തിയ അമിത് ഷായുടെ തന്ത്രം പാളിപ്പോയിരിക്കുന്നു. ചര്‍ച്ച സമ്പൂര്‍ണമായി പരാജയപ്പെട്ടു. കൃഷിയിടങ്ങളെ […]

മറച്ചുവയ്ക്കപ്പെടുന്ന കണക്കുകള്‍ വെളിച്ചം കാണാത്ത സത്യങ്ങള്‍

മറച്ചുവയ്ക്കപ്പെടുന്ന കണക്കുകള്‍ വെളിച്ചം കാണാത്ത സത്യങ്ങള്‍

പത്തുമാസം, ഒരു കോടിയോളം രോഗികള്‍. 1,30,000ത്തിലേറെപ്പേര്‍ക്ക് ജീവഹാനി. എന്നിട്ടും കൊവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ് – 2 വൈറസിനെക്കുറിച്ച് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്രയൊന്നും അറിവില്ല. ഏതുവിധത്തിലാണ് വൈറസിന്റെ വ്യാപനമെന്നോ ഏതളവിലുള്ള ആഘാതം അതുണ്ടാക്കുന്നുണ്ട് എന്നോ ഒന്നും. ഓരോ സംസ്ഥാനത്തും ഭിന്നമാണ് കൊവിഡിന്റെ വ്യാപനവേഗം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചില്‍ രോഗബാധിതരെ കണ്ടെത്തുന്നതിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗബാധയുടെ വ്യാപ്തി എത്രയെന്നതില്‍ നമുക്ക് വ്യക്തതയില്ല. പ്രായമായവരിലും മറ്റു ഗുരുതര […]

എന്തുകൊണ്ട് മലബാര്‍ സമരത്തെ മാപ്പിളകലാപമെന്ന് വിളിക്കരുത്?

എന്തുകൊണ്ട് മലബാര്‍ സമരത്തെ മാപ്പിളകലാപമെന്ന് വിളിക്കരുത്?

മലബാറിനെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് സമരം അതുവരെ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ മാപ്പിള, ജന്മി, ബ്രിട്ടീഷ് എന്ന ത്രിപദങ്ങള്‍ക്കൊപ്പം ഖിലാഫത്, ദേശീയത എന്നീ പദങ്ങള്‍ കൂടി ചേര്‍ന്നു. ആദ്യ കാല സമരങ്ങള്‍ പ്രാദേശികമായിരുന്നെങ്കില്‍ 1921ലേത് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങള്‍ ഉള്‍ക്കൊണ്ടു. കേവലം മതപരമായ ആശയങ്ങള്‍ മാത്രമല്ല ഖിലാഫത് സമരത്തെ പ്രചോദിപ്പിച്ചത്. ദേശീയമായ ആവേശത്തെ കൂടി മതത്തോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ഗാന്ധിയന്‍ രീതിയായിരുന്നു. അതേ സമയം ഗാന്ധിജിയുടെ സത്യഗ്രഹവും അഹിംസയും ഒന്നും മാപ്പിളമാര്‍ക്ക് വശമായിരുന്നില്ല. […]

ഈ നിസ്‌കാരം പ്രകോപനമാകുന്നു ഇന്ത്യയില്‍

ഈ നിസ്‌കാരം പ്രകോപനമാകുന്നു ഇന്ത്യയില്‍

സര്‍വമതസമഭാവനയുടെ ഉദാത്തമാതൃകയായി വാഴ്ത്തപ്പെടേണ്ട ദൃശ്യമായിരുന്നൂ അത്. മതസൗഹാര്‍ദ്ദ സന്ദേശവുമായി ക്ഷേത്രത്തിലെത്തിയ ഇസ്ലാം മതവിശ്വാസി പൂജാരിയുടെ അനുമതിയോടെ ക്ഷേത്രാങ്കണത്തില്‍ നിസ്‌കരിക്കുന്നു. ക്ഷേത്രമുറ്റത്തെ നിസ്‌കാരത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പക്ഷേ, പ്രശംസയും ആദരവുമല്ല, അറസ്റ്റും ജയില്‍വാസവുമാണ് ഫൈസല്‍ ഖാന്‍ എന്ന സാമൂഹികപ്രവര്‍ത്തകനെ തേടിയെത്തിയത്. മതതീവ്രവാദികളെയല്ല, മതസൗഹാര്‍ദ്ദത്തിന്റെ വക്താക്കളായ മുസ്ലിംകളെയാണ് സംഘപരിവാറിന്റെ നിയമപാലകര്‍ ഭീഷണിയായി കാണുന്നത് എന്നതിന് ഒരു തെളിവുകൂടി. മഗ്സസേ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡേയോടൊപ്പം സാമൂഹികപ്രവര്‍ത്തനം തുടങ്ങിയയാളാണ് ഫൈസല്‍ ഖാന്‍. പാണ്ഡേയും ഖാനും അടിയുറച്ച ഗാന്ധിയന്‍മാരാണ്. പക്ഷേ, ഇന്നത്തെ […]