1432

പ്രപഞ്ചനാഥനെ കണ്‍കുളിര്‍ക്കെ കാണുന്ന നേരം

പ്രപഞ്ചനാഥനെ കണ്‍കുളിര്‍ക്കെ കാണുന്ന നേരം

വ്രതം എനിക്കുള്ളതാണെന്നും ഞാനതിന് പ്രതിഫലം നല്‍കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. വ്രതമെടുക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വര്‍ധിച്ച പ്രതിഫലത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ‘നോമ്പുകാര്‍ രണ്ടു വിധമാണ്. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് അന്നപാനീയങ്ങളും ഭോഗേച്ഛയും ഒഴിവാക്കുന്നവരാണ് ഒരു വിഭാഗം. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ് അവരുടെ ആഗ്രഹം. പ്രതിഫലം കാംക്ഷിച്ചു കൊണ്ട് അല്ലാഹുവിനു വേണ്ടി പണിയെടുക്കുന്നവരാണവര്‍. അതിനു വേണ്ടിയുള്ള വ്യാപാരമാണവരുടേത്. അല്ലാഹു അവര്‍ക്ക് വര്‍ധിച്ച പ്രതിഫലം നല്‍കും. അവരെയൊരിക്കലും നിരാശരാക്കുകയില്ല. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് വര്‍ധിച്ച പ്രതിഫലം […]

മരണമുഖത്ത് പകച്ചുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍

മരണമുഖത്ത് പകച്ചുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍

ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍കസ് പള്ളിയില്‍ പരമാവധി 50പേര്‍ക്ക് നിസ്‌കാരത്തിന് ഹൈക്കോടതി അനുമതി നല്‍കിയപ്പോള്‍ അതൊരു ദേശീയ വാര്‍ത്താശകലമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ കൊവിഡ് വ്യാപനത്തിനിടയില്‍ അടച്ചുപൂട്ടിയ പള്ളിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ നിസ്‌കരിക്കാന്‍ അനുവദിച്ചൂകൂടാ എന്ന കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും ദുശ്ശാഠ്യം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. കൊവിഡുമായി ഒത്തുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടില്‍ ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് എവിടെയും പറയുന്നില്ല. എന്നാല്‍, നിസാമുദ്ദീന്‍ മര്‍കസില്‍ മാത്രം പ്രാര്‍ഥന പാടില്ല എന്ന അധികൃതരുടെ നിലപാടില്‍ വ്യക്തതയില്ല […]

രക്ഷിക്കണം, രക്ഷപ്പെടണം നമുക്ക് മറ്റു വഴികളില്ല

രക്ഷിക്കണം, രക്ഷപ്പെടണം നമുക്ക് മറ്റു വഴികളില്ല

ഒട്ടും അപ്രതീക്ഷിതമല്ലാത്ത, പ്രവചിക്കപ്പെട്ട ഒരു മഹാദുരന്തത്തിന്റെ കൊടിയ നാളുകളിലാണ് ഈ കുറിപ്പ് എഴുതുന്നത്. പോയവര്‍ഷം ഏപ്രിലില്‍ ഇതേ പംക്തിയില്‍ നാം സംഭാഷണം തുടങ്ങിയത് കൊവിഡ് അനന്തരലോകം എന്ന ഒന്ന് ഇനിയില്ല എന്ന വാചകത്തോടെയാണ്. അതൊരു അശുഭചിന്തയുടെ ആമുഖവാചകമായിരുന്നില്ല. മറിച്ച്, കൊവിഡ് തകര്‍ത്താടി മടങ്ങിയാലും ലോകം പഴയപടി ആവില്ല എന്ന ആലോചന ആയിരുന്നു. പുതിയ ലോകത്ത് പുതിയ ജീവിതം നാം രൂപപ്പെടുത്തേണ്ടി വരും എന്ന ആശയം. ആ പുതിയ ജീവിതത്തിന്റെ മൂലധനം കൊവിഡ്കാല അനുഭവങ്ങളില്‍ നിന്ന് സ്വാംശീകരിക്കേണ്ടതെങ്ങനെ എന്ന […]