1440

അത്രമേല്‍ മാറുകയാണ് ഇന്ത്യയും

അത്രമേല്‍ മാറുകയാണ് ഇന്ത്യയും

സമരസംഘര്‍ഷങ്ങളുടെ ഫലസ്തീന്‍ ജീവിതങ്ങള്‍ ഇസ്രയേലിന്റെ ഫലസ്തീന്‍ കൈയേറ്റം കൊളോണിയല്‍ ബുദ്ധിയില്‍ പുഴുത്ത മുറിവാണ്. കൊളോണിയല്‍ ശക്തികള്‍ അധികാരം അവസാനിപ്പിച്ചിട്ടു പോയ ഇടങ്ങളിലൊക്കെ തദ്ദേശീയ ജീവിതത്തെ കാലാകാലത്തേക്കായി വെട്ടിപ്പിളര്‍ത്തിയാണവര്‍ പോയത്. ഒന്നാം ലോകയുദ്ധകാലത്ത് കേന്ദ്രീയ ശക്തികളുടെ ഭാഗമായിരുന്ന താരതമ്യേന ശക്തികുറഞ്ഞ ഓട്ടോമന്‍ ഭരണകൂടത്തെ നിലംപരിശാക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ നടത്തിയ രാഷ്ട്രീയ കരുനീക്കലാണ് ഫലസ്തീനെ ഉണങ്ങാത്ത വ്രണമായി ബാക്കിയാക്കിയത്. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ഈ പ്രവൃത്തിയുടെ ഫലം ഒരുകാലത്തും അവസാനിക്കാത്ത ദുരിതങ്ങളുടെയും പലായനങ്ങളുടെയും മണ്ണാക്കി ആ വിശുദ്ധഭൂമിയെ മാറ്റി. ഒരേസമയത്ത് […]

ആവശ്യത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍

ആവശ്യത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍

2010 ഫെബ്രുവരിയില്‍ ‘ദസ്തക് നയേ സമയ് കീ’ എന്ന മാസികയുടെ പത്രാധിപരായ സീമ ആസാദും അവരുടെ ഭര്‍ത്താവും രാജ്യദ്രോഹത്തിന് യു എ പി എ പ്രകാരം അലഹബാദില്‍ വെച്ച് അറസ്റ്റുചെയ്യപ്പെട്ടു. നിയമവിധേയമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന ആ പത്രം പൊതുകാര്യങ്ങളിലാണ് വിരലൂന്നിയിരുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ ഉത്തര്‍പ്രദേശ് ഘടകം സെക്രട്ടറിയാണ് അതിന്റെ പത്രാധിപരായിരുന്നത്. വ്യക്തമല്ലാത്ത കുറ്റങ്ങളാണ് അവര്‍ക്കെതിരെ ആരോപിക്കപ്പെട്ടതെന്ന് ജാമ്യാപേക്ഷ പരിശോധിച്ച ജഡ്ജ് അഭിപ്രായപ്പെട്ടിരുന്നു. സീമ ‘ഗംഗ എക്‌സ്പ്രസ്വേ’ പദ്ധതിയെക്കുറിച്ച് […]

അഭിപ്രായത്തിന് കൂച്ചുവിലങ്ങ്

അഭിപ്രായത്തിന് കൂച്ചുവിലങ്ങ്

ഒടുവിലിതാ ഐക്യരാഷ്ട്രസഭയും നരേന്ദ്രമോഡി സര്‍ക്കാറിനെതിരേ വിമര്‍ശനമുന്നയിച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഇന്ത്യയുടെ പുതിയ ഐ ടി. ചട്ടം മനുഷ്യാവകാശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിലെ വിദഗ്ധര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. പൗരാവകാശങ്ങളും രാഷ്ട്രീയവകാശങ്ങളും സംരക്ഷിക്കാനുള്ള രാജ്യാന്തര പ്രഖ്യാപനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല ഇന്ത്യയിലെ പുതിയ ചട്ടങ്ങളെന്ന് കഴിഞ്ഞയാഴ്ച യു.എന്‍. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിരീക്ഷണത്തില്‍ യു.എന്‍. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാനും നീക്കംചെയ്യാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്ന ചട്ടം അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിക്കുമെന്നും സ്വകാര്യത ഹനിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഇതേപ്പറ്റി സമൂഹത്തിന്റെ വിവിധ […]