1463

മാലപ്പാട്ടുകളുടെ സാമൂഹികതയും സാംസ്കാരികതയും

മാലപ്പാട്ടുകളുടെ സാമൂഹികതയും സാംസ്കാരികതയും

കേരളത്തിലെ പാരമ്പര്യ മുസ്‌ലിം ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യരൂപമാണ് മാലപ്പാട്ടുകള്‍. മഹത്്വ്യക്തിത്വങ്ങളെ പ്രമേയമാക്കി, അവരുടെ ജീവിത ശുദ്ധിയും പ്രധാന സംഭവങ്ങളും കോര്‍ത്തിണക്കുന്ന ഈരടികളാണ് മാലകളുടേത്. അധ്യാത്മികവും സാംസ്‌കാരികവുമായ മുസ്‌ലിം വ്യവഹാരത്തോട് കെട്ടിപ്പിണഞ്ഞു കിടക്കുന്നതോടുകൂടെ മുസ്‌ലിമേതര ജീവിതത്തിലും മാലപ്പാട്ടുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുവായ സാമൂഹിക അന്തരീക്ഷത്തോട് സംവദിക്കുന്ന കലാരൂപമായി മാലപ്പാട്ടുകള്‍ ഇതിനകം മാറിയിട്ടുണ്ട്. ബ്രാഹ്മണമേധാവിത്വം ഭാഷയിലും മേല്‍ക്കോയ്മ നേടിയിരുന്ന കാലഘട്ടത്തിലാണ് മുഹിയുദ്ദീന്‍ മാല രചിക്കപ്പെടുന്നത്. ഭാഷയിലെ വിവേചനങ്ങളെക്കൂടി തിരുത്തുകയാണ് മുഹ്്യുദ്ദീൻ മാല ചെയ്തത്. ഉപ്പ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ […]

വടക്കന്‍ കേരളത്തിന്റെ മതസഹിഷ്ണുത

വടക്കന്‍ കേരളത്തിന്റെ  മതസഹിഷ്ണുത

ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇടകലര്‍ന്ന് ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു മാലയില്‍ക്കോര്‍ത്ത മുത്തുമണികളെപ്പോലെ പരസ്പരം ഇടകലരാനും കൂടിയാടാനും അവസരം ലഭിക്കുന്നു. ഇതാണ് പുരാതന കാലംമുതല്‍ കേരളത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും. കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കാസറഗോഡ് ജില്ല ബഹുഭാഷാ സംഗമഭൂമികയാണ്. മലയാളം, കന്നഡ, തുളു, ഉര്‍ദു, കൊരഗ, ഹിന്ദുസ്ഥാനി, കൊങ്കിണി തുടങ്ങിയ ഭാഷകള്‍ ഇവിടെ സംസാരിക്കുന്നതിനാല്‍ സപ്തഭാഷാ സംഗമഭൂമി എന്നും മറ്റൊരു രീതിയില്‍ ദൈവത്തിന്റെ സ്വന്തം ജില്ല എന്നും വിശേഷിപ്പിക്കപ്പെടുന്നു. കാഞ്ഞിരമരങ്ങളുടെ കൂട്ടം എന്നർഥം വരുന്ന […]

ഹലാല്‍ വീണ്ടും വരും വേണ്ടത് ജാഗ്രത

ഹലാല്‍ വീണ്ടും വരും  വേണ്ടത് ജാഗ്രത

രണ്ടു മാസങ്ങള്‍ക്കപ്പുറം ഗുജറാത്തിന്റെ ഇരുപതാമാണ്ടാണ്. സംഘപരിവാറിന്റെ ഇന്ത്യന്‍ പദ്ധതി അതിന്റെ എല്ലാ നൃശംസതകളോടെയും വെളിപ്പെട്ടതിന്റെ ഇരുപത് വര്‍ഷങ്ങള്‍. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ആസൂത്രിത വംശഹത്യ. കാലം വലിയ വൈദ്യനാണ്. അത് മുറിവുകളെ ശമിപ്പിക്കും. പക്ഷേ, അഭിശപ്തമായ ഓര്‍മകള്‍ മറവിക്ക് വഴങ്ങാന്‍ വിസമ്മതിക്കും. കൊടും വംശഹത്യകള്‍ക്ക് ഇരകളായ അനേകം ജനവിഭാഗങ്ങള്‍ ഭൂമുഖത്തുണ്ട്. അരുംകൊലകളാല്‍ ചിതറിപ്പോയ ജനതകള്‍. അവരുടെ ജീവിക്കുന്ന അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി വേര് പിടിപ്പിച്ച് ജീവിതത്തെ തളിര്‍പ്പിക്കാന്‍ കഠിന പ്രയത്‌നത്തിലാണ്. രണ്ടും മൂന്നും തലമുറകള്‍ പിന്നിട്ടിട്ടും കേട്ടറിഞ്ഞ ഓര്‍മകളിലെ […]