1466

ഫാമിലി ബജറ്റിങ് എവിടെനിന്ന് തുടങ്ങണം?

ഫാമിലി ബജറ്റിങ് എവിടെനിന്ന് തുടങ്ങണം?

ഫാമിലി ബജറ്റിങ്ങിന്റെ പ്രസക്തി ദിനേനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിയുടെ ജീവിതനിലവാരം കണ്ടെത്താനും നാടിന്റെ പുരോഗതി മനസിലാക്കാനും ഫാമിലി ബജറ്റിങ് ഒരു പഠനവിഷയമായി തന്നെ ഗവേഷകർ മുന്നോട്ടുവെക്കുന്നുണ്ട്. അമിതമായ ചെലവ് കുറക്കാനും, അത്യാവശ്യ കാര്യങ്ങൾ ഒഴിവാകാതിരിക്കാനും സ്വന്തമായി സാമ്പത്തിക അസ്തിത്വമുണ്ടാകാനും ഭാവിയിലേക്ക് പണം കരുതിവെക്കാനും ഭയപ്പാടില്ലാതെ ജീവിക്കാനുമൊക്കെ ഫാമിലി ബജറ്റിങ് സഹായിക്കും. പണത്തിനു ക്ഷാമം വരുന്ന സമയത്തും ദുരിതങ്ങൾ കൂടിവരുന്ന കാലത്തുമാണ് ഫാമിലി ബജറ്റിങ്ങിന് പ്രസക്തിയേറുന്നത്. അമേരിക്കയിലെ പ്രമുഖ വ്യവസായിയും ധനകാര്യ വിദഗ്ദനുമായ ഡേവ് റാംസെ ബജറ്റ് ആസൂത്രണത്തെക്കുറിച്ച് പറഞ്ഞ […]

വിവാഹപ്രായം 21 ഈ സൂചന ചെറുതല്ല

വിവാഹപ്രായം 21 ഈ സൂചന ചെറുതല്ല

1978കാലഘട്ടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം ഉയര്‍ത്താനുള്ള നിയമനിര്‍മാണവുമായി മൊറാര്‍ജി ദേശായി സര്‍ക്കാര്‍ മുന്നോട്ടുവന്നപ്പോള്‍ നാനാഭാഗങ്ങളില്‍നിന്നും വ്യാപകമായ എതിര്‍പ്പുണ്ടായി. എതിര്‍പ്പിന്റെ മുന്‍നിരയില്‍ മുസ്്‌ലിംകളായിരുന്നു. വിവാഹം വ്യക്തിനിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹത്തിന് വിവാഹത്തിനുള്ള പ്രായപരിധി നിശ്ചയിക്കുന്നത് അവരുടെ പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന ശക്തമായ വാദമുയര്‍ന്നു. പക്ഷേ, ശൈശവവിവാഹം വ്യാപകമായിരുന്ന അക്കാലത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 16ല്‍നിന്ന് 18ലേക്ക് ഉയര്‍ത്തുന്നതില്‍ പലരും പുരോഗമനവും സ്ത്രീക്ഷേമവും എടുത്തുകാട്ടി. വിവാഹപ്രായം നിയമപരമായി നിശ്ചയിച്ചപ്പോഴും ആ പരിധിക്കുതാഴെ വിവാഹത്തിലേര്‍പ്പെടുന്നത് കുറ്റകരമായ ശിക്ഷയായി അവതരിപ്പിക്കപ്പെട്ടില്ല എന്നതുകൊണ്ട് നിയമം കടലാസിലൊതുങ്ങി. 1929ലെ ശാര്‍ദാ […]

സംഘപരിവാറിനെ ആനന്ദിപ്പിക്കാൻ മുസ്‌ലിമിനെ കൊലക്ക് കൊടുക്കരുത്

സംഘപരിവാറിനെ ആനന്ദിപ്പിക്കാൻ മുസ്‌ലിമിനെ കൊലക്ക് കൊടുക്കരുത്

കേരളം അതിന്റെ ബഹുസ്വര മതേതര ജീവിതത്തിന്റെ ചരിത്രത്തില്‍ അഭിമാനത്തോടെ രേഖപ്പെടുത്തേണ്ട ദിവസങ്ങളാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കൊടും വര്‍ഗീയതയുടെ വലിയ കാട്ടു തീക്ക് പോലും സ്പര്‍ശിക്കാന്‍ കഴിയാത്ത വിധം സുഭദ്രമാണ് നമ്മുടെ ഈ നാടിന്റെ അടിയുറപ്പ്. അത് സ്വാഭാവികമായി ഉണ്ടായി വന്നതല്ല. അതിനായി അഹോരാത്രം പരിശ്രമിച്ച, പരിശ്രമിച്ചുകൊണ്ടേ ഇരിക്കുന്ന, പ്രകോപനങ്ങളുടെ നാനാതരം കൊടുവാളുകള്‍ മുഖാമുഖം വരുമ്പോഴും എന്റെ നാട്, എന്റെ നാട് എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ്, സമചിത്തതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹാവിളംബരങ്ങള്‍ ഓരോ വാക്കിലും നോക്കിലും […]