1473

ആ പെൺകുട്ടി ഒറ്റയ്ക്ക് തിരിഞ്ഞുനിൽക്കണോ?

ആ പെൺകുട്ടി ഒറ്റയ്ക്ക് തിരിഞ്ഞുനിൽക്കണോ?

ലതാ മങ്കേഷ്‌കര്‍ മരിച്ചുപോയ ദിവസം. ആ മഹാഗായികക്ക് രാഷ്ട്രം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. മുംബൈയിലെ ശിവജി പാര്‍ക്കിലാണ് ലതയുടെ അന്ത്യവിശ്രമം. കൊവിഡ് പ്രോട്ടോകോള്‍ ശക്തമാണെങ്കിലും തങ്ങളുടെയെല്ലാം നിത്യജീവിതത്തിന്റെ പലതരം സന്ദര്‍ഭങ്ങളില്‍ തങ്ങളെ ആനന്ദിപ്പിച്ച ആ മഹാശബ്ദം പുറപ്പെട്ട ഭൗതികദേഹത്തിന് വിടനല്‍കാന്‍ ജനാവലി ശിവജി പാര്‍ക്കിലേക്കൊഴുകി. അന്നത്തെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ശിവജി പാര്‍ക്കില്‍ നിന്നുള്ള ഒരു മനോഹര ചിത്രവും വീഡിയോയും ഇടം പിടിച്ചു. ഉറ്റവര്‍ക്ക് വിടപറയുമ്പോള്‍ മറാത്തയില്‍ പതിവുള്ള തൂവെള്ള വസ്ത്രത്തില്‍ ഷാരൂഖ് ഖാന്‍. പതിറ്റാണ്ടുകളുടെ പാട്ടോര്‍മകള്‍ തിങ്ങുന്ന, […]

ചാനല്‍ നിരോധനം പാഠമാണ് പക്ഷേ, ആര് പഠിക്കും?

ചാനല്‍ നിരോധനം പാഠമാണ് പക്ഷേ, ആര് പഠിക്കും?

ഈ കുറിപ്പ് നിങ്ങളില്‍ എത്തുമ്പോഴേക്കും ഒരുപക്ഷേ, ജമാഅതെ ഇസ്‌ലാമിയുടെ മാധ്യമസ്ഥാപനങ്ങളില്‍ ഒന്നായ മീഡിയ വണ്‍ അതിന്റെ നിരോധനകാലം പിന്നിട്ടിട്ടുണ്ടാവാം. അതല്ലെങ്കില്‍ ഡിവിഷന്‍ ബഞ്ച് മീഡിയ വണ്‍ പത്രാധിപരുടെയും, കക്ഷി ചേരുമെന്ന് പ്രഖ്യാപിച്ച കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റിന്റെയും അപ്പീലുകള്‍ പരിഗണിക്കുകയാവാം. മുദ്ര വെച്ച കവറില്‍ എന്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് എന്നത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടാകാം. മിടുക്കുള്ള ഒരു ജേണലിസ്റ്റ് വിചാരിച്ചാല്‍ പുറത്തുവരാവുന്ന സംഗതിയേ ഉള്ളൂ. അതിനാല്‍ നിരോധനത്തെക്കുറിച്ച് നാമിപ്പോള്‍ സംസാരിക്കുന്ന […]

ലിബറലിസം; ഉദ്ഭവം, വളർച്ച, വികാസം, ഇസ്‌ലാമിനോടുള്ള സമീപനം

ലിബറലിസം;  ഉദ്ഭവം, വളർച്ച, വികാസം,  ഇസ്‌ലാമിനോടുള്ള സമീപനം

ലിബറൽ ജനാധിപത്യമൂല്യങ്ങൾ ആഗോളീകരിക്കപ്പെടുന്നതിലൂടെ മനുഷ്യവംശം ആദർശപരിണാമത്തിന്റെ അവസാനഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് അമേരിക്കൻ രാഷ്ട്രീയചിന്തകനായ ഫ്രാൻസിസ് ഫുകുയാമ (Francis Fukuyama) 1992-ൽ തന്റെ The End of History and the Last Man എന്ന പുസ്തകത്തിൽ എഴുതിയത്. പടിഞ്ഞാറൻ ജീവിതശൈലികളും സ്വതന്ത്രവിപണി മുതലാളിത്തവുമൊക്കെ മനുഷ്യന്റെ സാംസ്കാരിക പുരോഗതിയുടെ ഉന്നതമായ പരിസമാപ്തിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലിബറൽ ചിന്തകളാണ് പടിഞ്ഞാറിനെ മനുഷ്യപരിണാമത്തിന്റെ മുൻനിരയിൽ എത്തിച്ചതെന്ന് ഫുകുയാമ വാചാലമായി പറഞ്ഞുവച്ചു. മുപ്പതുവർഷങ്ങൾക്കിപ്പുറം ആ വാക്കുകൾ ഒരു വിചിത്രമായ ഫലിതമായി രൂപാന്തരപ്പെടുന്നു. ഫുകുയാമയുടെ അമേരിക്കയിൽ […]