1481

ഉസ്താദിന്റെ വീട്ടിലെ നോമ്പുകാലങ്ങൾ

ഉസ്താദിന്റെ വീട്ടിലെ  നോമ്പുകാലങ്ങൾ

പഴയ കാലത്ത് റമളാനിലേക്കുള്ള ഒരുക്കങ്ങൾ ശഅബാൻ മാസത്തിൽ തന്നെ തുടങ്ങും. ഇന്നത്തെ അപേക്ഷിച്ച് ആ തയാറെടുപ്പുകൾ തകൃതിയോടെയും ആവേശത്തോടെയുമായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. വീടും പരിസരവും വൃത്തിയാക്കുന്നതാണ് ആദ്യപടി. അടുക്കളയിലെ പാത്രങ്ങളും മറ്റും കഴുകിയും തുടച്ചും വൃത്തിയാക്കും. നോമ്പുകാലത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നേരത്തെ വാങ്ങി കഴുകി ഉണക്കി സൂക്ഷിക്കും. എന്തു സാധനമായാലും അവയിൽ ഏറ്റവും മേന്മയുള്ള, മികച്ച ഓഹരി നോമ്പുകാലത്തേക്ക് പ്രത്യേകമായി മാറ്റിവെക്കും. ഇന്ന് എന്തുവേണമെങ്കിലും അങ്ങാടിയിലേക്ക് ഇറങ്ങിയാൽ ഉടനെ കിട്ടുമല്ലോ. അന്ന് അങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നില്ല. ലഭിക്കുന്ന […]

കൊവിഡ് പഠിപ്പിച്ചതും മനുഷ്യര്‍ പഠിക്കേണ്ടതും

കൊവിഡ് പഠിപ്പിച്ചതും  മനുഷ്യര്‍ പഠിക്കേണ്ടതും

വിശ്വാസികള്‍ ദൈവത്തോട് നന്ദി പറയട്ടെ. അവിശ്വാസികള്‍ അവര്‍ ജീവിക്കുന്ന കാലത്തോടും. മനുഷ്യകുലം അതിന്റെ രേഖപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഒരു ഘട്ടത്തെ തരണം ചെയ്തിരിക്കുന്നു. ഭീഷണി അവസാനിച്ചുവെന്നല്ല, അതിനെ നേരിടാന്‍ സജ്ജമാവുകയും ജീവിതത്തെ അതിന്റെ സമഗ്രാര്‍ഥത്തില്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. വ്യക്തികളുടെ ജീവിതം അതിന്റെ സ്വാഭാവികതയിലേക്ക് അല്‍പം കിതച്ചും മുടന്തിയുമെങ്കിലും ഇതാ തിരിച്ചുവന്നിരിക്കുന്നു. രാഷ്ട്രങ്ങള്‍ കഴിഞ്ഞുപോയ രണ്ടാണ്ടിലെ അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ ശീലിച്ചിരിക്കുന്നു. ശ്രീലങ്ക പോലെ ഭരണകൂടം അതിന്റെ കെടുകാര്യസ്ഥതകൊണ്ട് മുടിച്ച രാജ്യങ്ങളൊഴികെ പോയ രണ്ടാണ്ടിനെ വിസ്മരിച്ച് പതിവ് […]

ഫിഖ്ഹ്: കർമകാണ്ഡത്തിന്റെ ജ്ഞാനധാര

ഫിഖ്ഹ്: കർമകാണ്ഡത്തിന്റെ ജ്ഞാനധാര

ഇസ്‌ലാം മറ്റു മതങ്ങളില്‍ നിന്ന് വ്യതിരിക്തമാണ്. അടിസ്ഥാന വിശ്വാസം മുതല്‍ പ്രമാണം, കർമങ്ങള്‍, നിലപാടുകള്‍, സംസ്‌കാരം തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഇത് പ്രകടമാണ്. ഇസ്‌ലാമിലെ ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രം ഈ വ്യതിരിക്തതയുടെ പ്രധാന മേഖലയാണ്. ലോകത്ത് ഒരു സംസ്‌കൃതിയും പ്രദാനം ചെയ്യാത്ത അന്യൂനവും സമഗ്രവുമായ കർമസരണിയും രീതിയും നിയമവ്യവസ്ഥിതിയും രൂപപ്പെടുത്തിയ ഇസ്‌ലാം മനുഷ്യന്റെ ഓരോ നിമിഷവും ചലിപ്പിക്കേണ്ട രീതിശാസ്ത്രം പരിചയപ്പെടുത്തി. ഇത് ഫിഖ്ഹ് എന്ന പേരിലാണ് അറിയപ്പെട്ടത്. കഴിഞ്ഞ ആയിരത്തിനാന്നൂറു വര്‍ഷങ്ങളായിട്ട് കോടാനുകോടി മുസ്‌ലിംകളുടെ ഓരോ നിമിഷവും […]