1507

നാസ്തിക ദൈവം ഫാഷിസ്റ്റായി മാറുന്ന വിധം

നാസ്തിക ദൈവം  ഫാഷിസ്റ്റായി മാറുന്ന വിധം

നാസ്തിക ദർശനങ്ങൾ ഫാഷിസത്തിന്റെ ഊർജ സംഭരണികളായി മാറിയതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. ദൈവത്തിന്റെ മരണം പ്രഖ്യാപിച്ച വലിയ നിഷേധ ചിന്തകനായിരുന്നു ഫ്രെഡറിക് നീഷേ. അദ്ദേഹം സാങ്കല്പികമായി വിഭാവനം ചെയ്ത കവിയും പ്രവാചകനുമായ അതീത മനുഷ്യൻ(Superman) ആയിരുന്നു “സരതുസ്ത്ര’. സരതുസ്ത്ര പറഞ്ഞു: “മനുഷ്യൻ മനുഷ്യനെ അതിക്രമിച്ചു വളരണം.’ ഈ ആശയമായിരുന്നു ഹിറ്റ്്ലറുടെ ഫാഷിസ്റ്റ് വാഴ്ചയ്ക്ക് ആശയപരിസരമൊരുക്കിയത്. മെച്ചപ്പെട്ടതും ഉന്നതവുമായ ഒരു ജീവിത ക്രമത്തെപ്പറ്റിയും ഉന്നത സംസ്കാരത്തെപ്പറ്റിയും പ്രവചിച്ച നീഷേയുടെ ആശയഗതികളിൽ ഫാഷിസത്തിന്റെ ബീജം അടങ്ങിയിരുന്നു. യുക്തിയുടെയോ ചരിത്രത്തിന്റെയോ പിൻബലമില്ലാതെ […]

ഇതാ ഒരു പന്ത്രണ്ടുകാരൻ; കലാപകാരി!

ഇതാ ഒരു പന്ത്രണ്ടുകാരൻ; കലാപകാരി!

കലാപകാരികളില്‍ നിന്ന് തന്നെ കലാപത്തില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഈടാക്കാന്‍ അതാതു സര്‍ക്കാരിനെ അനുവദിക്കുന്ന നിയമം ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെയുണ്ട്. സമാനമായ നിയമം 2022ൽ മധ്യപ്രദേശിലും നിലവിൽ വന്നു. അതിന്റെ ബലത്തിൽ സംസ്ഥാനത്തെ പടിഞ്ഞാറന്‍ പട്ടണമായ ഖാര്‍ഗോണില്‍ കലാപം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 270 പേരെ ഇതിനകം ട്രൈബ്യൂണല്‍ വിചാരണ ചെയ്യുവാന്‍ ആരംഭിച്ചിരിക്കുന്നു; 177 മുസ്‌ലിം മതവിശ്വാസികളും 93 ഹിന്ദു മതവിശ്വാസികളും ഇങ്ങനെ ട്രൈബ്യൂണലിന് മുന്നിൽ വിചാരണ ചെയ്യപ്പെടുന്നു. ഇക്കൂട്ടത്തിൽ 12 വയസ്സുള്ള ഒരു മുസ്‌ലിം ബാലന്‍ കൂടി ഉള്‍പ്പെടുന്നു. ഈ […]

ആ വിധി ഒട്ടും നിഷ്പക്ഷമല്ല

ആ വിധി  ഒട്ടും നിഷ്പക്ഷമല്ല

ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നതില്‍ തര്‍ക്കമില്ല. 1950-ല്‍ അംഗീകരിക്കപ്പെട്ട യഥാര്‍ത്ഥ ഭരണഘടനയില്‍ “മതേതരം’ എന്ന വാക്ക് വ്യക്തമായി ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, 1940-കളില്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന സംവാദങ്ങളില്‍ നിന്ന്, ഇന്ത്യന്‍ റിപ്പബ്ലിക് ഒരു മതേതര റിപ്പബ്ലിക്കായാണ് രൂപീകരിക്കപ്പെട്ടതെന്ന് വ്യക്തമാണ്. രാജ്യത്തിന്റെ ഈ മതേതര സ്വഭാവം ഇന്ത്യന്‍ ജുഡീഷ്യറി പലതവണ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ തന്നെ ഈ സ്വഭാവം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷമുണ്ടായാലും ഭരണഘടനയുടെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല എന്നാണ്. […]

ഹിജാബ്: വിധികളും മുസ്‌ലിമും

ഹിജാബ്:  വിധികളും മുസ്‌ലിമും

ഒരു സംഭാഷണം പകര്‍ത്താം. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിടാന്‍ കാരണമായ ഭിന്നവിധിയാണ് പശ്ചാത്തലം. അതിനാല്‍ വിധികളെക്കുറിച്ച് വിശദീകരിച്ചിട്ട് സംഭാഷണത്തിലേക്ക് വരാം. സ്വാഭാവികമായും ഇന്ത്യന്‍ മുസ്‌ലിമിന്റെ മത-മതേതര ജീവിതത്തെ സംബന്ധിച്ച് പ്രത്യേകിച്ചും ഇന്ത്യന്‍ മതേതര-ബഹുസ്വരതയെ സംബന്ധിച്ച് പൊതുവിലും ഏറെ പ്രധാനപ്പെട്ടതായിരുന്നു സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും രണ്ടംഗബെഞ്ചിന്റെ ഭിന്നവിധിയും. ഒരാള്‍, ഹേമന്ദ് ഗുപ്ത, മതേതരത്വം എന്ന ഇന്ത്യന്‍ ആശയത്തെ സ്വന്തം ധാരണയാല്‍ പ്രചോദിതമായി വ്യാഖ്യാനിച്ചു. വ്യക്തി, മതം എന്നീ പ്രമേയങ്ങളെ സ്വന്തം യുക്തിയിലേക്കും നിലവിലെ […]