1512

പാദുഷ ബീഗത്തിന്റെ കഥ

പാദുഷ ബീഗത്തിന്റെ കഥ

നിസാമുദ്ദീന്‍ ദര്‍ഗ കോമ്പൗണ്ടില്‍ ഒരു വിശ്രുതവനിതയുടെ ഖബറുണ്ട്, അമീര്‍ ഖുസ്രുവിന്റെ മസാറിന് ചാരത്തുള്ള കെട്ടിടത്തില്‍. ആ വനിതയുടെ പേര് ബീഗം ജഹനാര. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ബീഗം മുംതാസിന്റെയും മൂത്തപുത്രി. ഷാജഹാൻ- മുംതാസ് ബന്ധത്തില്‍ ജഹനാരയെക്കൂടാതെ അഞ്ചുമക്കള്‍. ദാരാ ഷൂക്കോവ്, ഷാ ഷൂജ, ഔറംഗസേബ്, മുറാദ് ബക്ഷ്, റോഷ്‌നാര. ഷാജഹാന്റെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള വനിത ബീഗം ജഹനാര ആയിരുന്നു. പ്രിയപത്‌നി മുംതാസിന്റെ വിയോഗത്തില്‍ ഉലഞ്ഞുപോയ ഷാജഹാനെ ഭരണകാര്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജഹനാരയാണെന്ന് ചരിത്രം. മാതാവിന്റെ മരണത്തിനുപിറകേ കൊട്ടാരത്തിന്റെ […]

ഖത്തര്‍ ലോകകപ്പ്: കൊളോണിയല്‍ മിഥ്യകളെ തകര്‍ക്കുന്നു

ഖത്തര്‍ ലോകകപ്പ്:  കൊളോണിയല്‍ മിഥ്യകളെ  തകര്‍ക്കുന്നു

ചരിത്രമാവുകയാണ് ഖത്തര്‍. ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമായി ഖത്തര്‍ മാറി. ആ പ്രത്യേകതയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടു ലോകകപ്പുകളെ കുറിച്ചോര്‍ക്കുക. അവയ്ക്ക് ആതിഥേയത്വം വഹിച്ചത് വിശാലമായ രണ്ടു രാഷ്ട്രങ്ങളാണ്. റഷ്യയും ബ്രസീലും. ഖത്തറിന്റെ സ്മാര്‍ട്ട് പവറിനാണ് ഈ ലോകകപ്പ് മനോഹരമായി സംവിധാനിക്കുന്നതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതെങ്കിലും രാഷ്ട്രങ്ങളുമായുള്ള തുറന്ന ബന്ധങ്ങള്‍ക്കും ക്രെഡിറ്റവകാശപ്പെടാനുള്ള അര്‍ഹതയുണ്ട്. എഡ്വേഡ് സെയ്ദിനെ പോലെയുള്ള കൊളോണിയല്‍ പണ്ഡിതന്മാര്‍ വാദിച്ചതു പോലെ പൗരസ്ത്യരായ അല്ലെങ്കില്‍ പാശ്ചാത്യേതര രാഷ്ട്രങ്ങളില്‍ വളരെ […]

വ്യാജവാർത്ത; പകപോക്കലും പുറംചൊറിയലും

വ്യാജവാർത്ത; പകപോക്കലും പുറംചൊറിയലും

വ്യാജ വാർത്ത: രാഷ്ട്രീയ തന്ത്രത്തിന്റെ സുരക്ഷിതത്വം കിട്ടുമ്പോൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകളോട് പൊതുവേ വലിയ എതിർപ്പൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യമാണ് നിലവിൽ ഇന്ത്യയിലുള്ളത്. ടെലിവിഷൻ സംവാദങ്ങളെയും അതിലെ വാർത്താ അവതാരകരെയും പറ്റി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ സ്ഥാപകയും ഡയറക്ടറും എഴുത്തുകാരിയുമായ കോട്ട നീലിമയുടെ അഭിപ്രായത്തിൽ ടെലിവിഷനിലൂടെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ഇന്ന് സർവ സാധാരണമായ കാര്യമാണ്. “ചില പ്രത്യേക അജണ്ടകൾ മാത്രം പ്രചരിപ്പിക്കുന്നതിനായി വാസ്തവ വിരുദ്ധമായ വിവരങ്ങൾ തുടർച്ചയായി ടെലിവിഷനിലെ വാർത്തകളിലൂടെയും സംവാദങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന രീതി ഇന്നുണ്ട്. സർക്കാരിനോ […]

ഇത് നമ്മുടെ ഭൂമിയാണ് പക്ഷേ, എന്താണുദ്ദേശ്യം?

ഇത് നമ്മുടെ ഭൂമിയാണ് പക്ഷേ, എന്താണുദ്ദേശ്യം?

‘ഇത് നമ്മുടെ ഭൂമിയാണ്’- അഗാധമായ ഈ തലക്കെട്ട് ഒരു നാടകത്തിന്റേതാണ്. ഭൂമിയെക്കുറിച്ചുള്ള എല്ലാ ആലോചനകളുടെയും തലക്കെട്ടാവേണ്ടത് ഈ ഒരു വാചകമാണ്. ഒന്നിച്ചൊന്നായ്, ഒരു സംഘഗാനത്തില്‍ എന്നപോലെ മുഴങ്ങേണ്ട വാചകം. ഇത് നമ്മുടെ ഭൂമിയാണ്. നമ്മള്‍ മാത്രമേയുള്ളൂ ഈ ഭൂമിക്ക് കാവല്‍. നമുക്ക് സംരക്ഷിക്കണം നമ്മുടെ ഭൂമിയെ എന്നെല്ലാം അര്‍ഥമുല്‍പാദിപ്പിക്കാന്‍ പാങ്ങുള്ള വാചകം. അത് തലക്കെട്ടാക്കി നമുക്ക് കാലാവസ്ഥയെക്കുറിച്ച് സംസാരിക്കാം. സ്വാന്റെ അരിയാന്യൂസ് (Svante Arrhenius) 1896ലാണ് ആഗോളതാപനത്തെക്കുറിച്ച് മനുഷ്യരാശിക്ക് മുന്നറിയിപ്പ് നല്‍കുന്നത്. fossil fuel combustion may […]