1527

നോമ്പൊരുക്കത്തിന്റെ ചാരുത

നോമ്പൊരുക്കത്തിന്റെ ചാരുത

വ്രതാചരണത്തിന്റെ മാത്രം മാസമല്ല റമളാന്‍. ലോകത്തെല്ലായിടത്തും മുസ്‌ലിം സാമൂഹിക ജീവിതത്തിന് നിറവും സുഗന്ധവും നല്‍കുന്ന സാംസ്‌കാരിക ഉത്സവം കൂടിയാണത്. തീര്‍ത്തും വ്യക്തിഗതമായ ആരാധനയാണ് നോമ്പ് എങ്കില്‍ കൂടി വീടും കുടുംബവും നാടും നഗരവും ഒന്നടങ്കം റമളാനിനെ ആഘോഷമായി വരവേല്‍ക്കുകയും ഉത്സാഹപൂര്‍വം അതിനു ജീവന്‍ പകരുകയും ചെയ്യുന്നു. ഓരോ മുസ്‌ലിം വ്യക്തിയുടെയും ഓര്‍മകളില്‍ നോമ്പൊരുക്കത്തിന്റെയും നോല്‍ക്കലിന്റെയും തുറയുടെയും വ്രതാന്ത്യപ്പെരുന്നാളിന്റെയും സവിശേഷമായ നീക്കിയിരുപ്പുകള്‍ ഉണ്ടാകും. ചൈതന്യധന്യമായ സാംസ്‌കാരിക സ്മൃതിയാണ് മിക്കവരെ സംബന്ധിച്ചും നോമ്പ്. ഹിജ്റ കലണ്ടര്‍ അനുസരിച്ച് ഒമ്പതാമത്തെ മാസം. […]

ഏഷ്യാനെറ്റില്‍ തെളിഞ്ഞത് ഭൂതത്തിന്റെ വാല്‍: മറുപടി ബദല്‍ മാധ്യമങ്ങളാണ്

ഏഷ്യാനെറ്റില്‍ തെളിഞ്ഞത്  ഭൂതത്തിന്റെ വാല്‍: മറുപടി ബദല്‍ മാധ്യമങ്ങളാണ്

രിസാല അപ്‌ഡേറ്റിനുവേണ്ടി രാജീവ് ശങ്കരന്‍ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം കാണുകയായിരുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണത്തിന്റെ ഒടുവിലെ ചോദ്യം മാധ്യമപ്രവര്‍ത്തനത്തില്‍ വന്നുചേര്‍ന്ന ദയനീയതകളെക്കുറിച്ചാണ്. ബ്രിട്ടാസ് പറയുന്നു: “”മൂന്നരപ്പതിറ്റാണ്ട് കാലത്തെ എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് നമ്മുടെ മാധ്യമ മേഖല കടന്നുപോകുന്നത്. കനത്ത ഹൃദയഭാരത്തോടെയാണ് ഞാനിത് പറയുന്നത്. നമ്മുടെ മുന്നില്‍ മാധ്യമങ്ങള്‍ ചിതല്‍പ്പുറ്റ് പൊടിയുന്നത് പോലെ പൊടിയുകയാണ്. ആരാണ് നമ്മുടെ പത്രാധിപന്മാര്‍? ആര്‍ക്കും അറിയില്ല, പ്രസക്തിയില്ല.” രാജീവ് ശങ്കരന്റെ ചോദ്യവും ബ്രിട്ടാസിന്റെ ഉത്തരവും ദേശീയ […]