1530

വിശ്വാസത്തിന്റെ ആനുഭൂതിക ഭാവം

വിശ്വാസത്തിന്റെ  ആനുഭൂതിക ഭാവം

പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സിയാഉദ്ദീന്‍ സര്‍ദാര്‍ മക്കയുടെ ചരിത്രം (History of Mecca) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മക്കയുടെ പൂര്‍വകാല നാള്‍വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണത്. മക്കയുടെ ഭൂതകാലം അപൂര്‍വങ്ങളായ നിരവധി ചരിത്രസംഭവങ്ങളുടെ കലവറയാണല്ലോ. ഇബ്‌റാഹീം പ്രവാചകന്റെ കാലം മുതല്‍ മാനവരാശിയുടെ നേര്‍ക്ക് ചേര്‍ത്തുവെച്ച പ്രാര്‍ഥനകളുടേയും ആരാധനകളുടേയും ഒരു ഹബ്ബാണ് മക്ക. വിശുദ്ധ കഅ്ബാലയം അവിടെ സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ ലോകത്ത് എവിടെയുമുള്ള വിശ്വാസി സമൂഹം ആ ദേശത്തെ, അതായത് മക്കയെ വിശുദ്ധി സ്ഥലിയായി ഹൃദയത്തില്‍ […]

രാഹുല്‍ തരംഗമുണ്ട്; പക്ഷേ

രാഹുല്‍ തരംഗമുണ്ട്; പക്ഷേ

രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ്. ആമുഖമായി അല്‍പം ചരിത്രം പറയാം. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയമായി നടത്തിയ ആദ്യത്തെ ആത്മഹത്യയാണ് ഗാന്ധിവധം. നാല്‍പതുകളിലെ ഇന്ത്യന്‍ അന്തരീക്ഷം ഹിന്ദുത്വയ്ക്ക് സാധ്യതകള്‍ ഏറെയുള്ളതായിരുന്നു. സ്വാതന്ത്ര്യസമരം തീവ്രമായി തുടരുന്നുണ്ട്. ഗാന്ധി അതിന്റെ അതിശക്തനായ നേതാവാണ്. സമരം ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു. നാല്‍പതുകള്‍ മുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം പല നിലകളില്‍ ചിതറിയാണ് രേഖപ്പെട്ടിട്ടുള്ളത്. അക്കാലത്തെ സാമൂഹിക ബലങ്ങളുടെ ചിത്രം പല അനുഭവാഖ്യാനങ്ങളില്‍ നിന്നായി കണ്ടെടുക്കാന്‍ മാത്രമേ സാധിക്കൂ. കാരണം ഭൂരിപക്ഷവും ഗാന്ധിയില്‍ […]