Issue 1096

കഷ്ടകാലത്തെ സമൃദ്ധസദ്യ

കഷ്ടകാലത്തെ സമൃദ്ധസദ്യ

വ്രതകാലം പിന്നെയും വിരുന്നു വന്നു. മണ്ണിലെ മനുഷ്യന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ വിണ്ണിലെ മലക്കുകളുടെ അകന്പടിയോടെയാണു വരവ്. മണ്ണും മരങ്ങളും കല്ലും പുല്ലും മാമലകളും മണല്‍തരികളും ജലകണങ്ങളും മൃഗങ്ങളും പറവകളും മത്സ്യങ്ങളുമങ്ങനെയങ്ങനെ… ആരുണ്ട് റമളാനിന്‍റെ വരവില്‍ ആഹ്ലാദിക്കാത്തതായി നരരില്‍ ചിലരല്ലാതെ? മനസ്സും വീടും വീട്ടുപകരണങ്ങളും കഴുകിത്തുടച്ചു മിനുക്കിയാണ് വിശ്വാസികള്‍ അതിഥിയെ വരവേറ്റത്. വര്‍ഷം തോറും റമളാന്‍ വരുന്നത് ക്ഷണപ്പത്രവുമായാണ്. ആതിഥേയരായ നമ്മെ ക്ഷണിക്കാനാണ് ഒരാണ്ടും മുടങ്ങാതെയുള്ള ഈ വരവ്. പാപമാലിന്യങ്ങള്‍ കഴുകി ദേഹിയെ ശുദ്ധമാക്കിത്തരാം. കഷ്ടകാലത്തൊരു മഹാസദ്യതരാം. പിന്നെ […]

മദീനയിലെ റമളാന്‍ അനുഭവങ്ങള്‍

മദീനയിലെ റമളാന്‍ അനുഭവങ്ങള്‍

ശഅ്ബാന്‍ പകുതിയാവുന്നതോടെ മദീനാ വാസികള്‍ റമളാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. മുന്‍കാലങ്ങളില്‍ ശഅ്ബാന്‍ പതിനഞ്ചിനു ബൈതുകള്‍ ചൊല്ലി കുട്ടികള്‍ വീടുവീടാന്തരം വിളംബരം നടത്തും. വിവിധയിനം പലഹാരങ്ങള്‍ നല്‍കി വീട്ടുകാര്‍ ഇവരെ വരവേല്‍ക്കും. ബറാഅത്ത് രാവ് കൊണ്ടാടലും റമളാന്‍ അടുത്തെത്തി എന്ന സന്തോഷപ്രകടനവുമാണിത്. നോന്പു തുറക്കാനുള്ള സമയമാവുന്പോള്‍ ഓരോ വീടുകളും, നോന്പുകാരനുവേണ്ടി തുറന്നിടുകയും ഓരോ വീട്ടിലും ഉണ്ടാക്കുന്ന വിഭവങ്ങള്‍ മറ്റു വീടുകളിലേക്ക് കൊടുത്തയക്കുകയും ചെയ്തിരുന്നു. വിഭവങ്ങള്‍ കൈമാറ്റം ചെയ്യുന്പോള്‍ സാഹോദര്യത്തിന്‍റെ ഭാവങ്ങളാല്‍, പലഹാരങ്ങള്‍ കൊണ്ടു വീടുകള്‍ നിറയുന്നതുപോലെ അവരുടെ […]