Issue 1098

ഇങ്ങനെയൊക്കെയാണ് നമ്മുടെ പെരുന്നാള്‍

ഇങ്ങനെയൊക്കെയാണ്  നമ്മുടെ പെരുന്നാള്‍

ഇസ്ലാം സന്പൂര്‍ണമാണ്; ആഘോഷങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. രണ്ടു പെരുന്നാളുകള്‍ അല്ലാഹു നമുക്ക് നല്‍കിയത് അതുകൊണ്ടാണ്. പെരുന്നാള്‍ ദിനത്തില്‍ നോന്പ് നിഷിദ്ധമാണ്. അനുവദനീയമായ വിനോദമാകാം. തിരുനബിയുടെ പത്നി ആഇശ (റ) പറഞ്ഞു: അന്‍സ്വാറുകളുടെ രണ്ട് പെണ്‍കൊച്ചുങ്ങള്‍ എന്‍റെയടുത്തു നില്‍ക്കുന്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട ഗായികമാരൊന്നുമായിരുന്നില്ല. “പിശാചിന്‍റെ ചൂളം വിളി അല്ലാഹുവിന്‍റെ റസൂലിന്‍റെ വീട്ടിലോ?’ എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ […]

പെരുന്നാള്‍ പാച്ചിലില്‍ മറന്നു പോവുന്നത്

പെരുന്നാള്‍ പാച്ചിലില്‍ മറന്നു പോവുന്നത്

എത്ര ആലോചിച്ചിട്ടും പിടികിട്ടാതിരുന്ന ഒരു കണക്ക് ആണ് പെരുന്നാളിന്‍റെ ആദ്യ ഓര്‍മ ഈദുല്‍ഫിത്വറിന്‍റെ പ്രധാന ഘടകമായ ഫിത്വര്‍സകാത്ത് ഒരാള്‍ക്ക് ഒരു സ്വാഅ് വീതം എന്നാണ് കണക്ക് ഒരു സ്വാഅ് എന്നാല്‍ നാല് മുദ്ദ് ആണെന്ന് മദ്റസയില്‍ പഠിച്ചും വഅ്ള് കേട്ടും മനസ്സിലാക്കി വെച്ചിരുന്നു ഒരു സ്വാഅ് എന്നാല്‍ മൂന്ന് ലിറ്ററിലധികം വരും എന്നും കേട്ടറിഞ്ഞു ഇനിയാണ് പ്രശ്നം ശവ്വാല്‍ പിറ കണ്ട് ഖാളിയാര്‍ പെരുന്നാള്‍ ഉറപ്പിച്ചാല്‍ ഉത്രാടപ്പാച്ചില്‍’ പോലെ ഒരു പാച്ചിലുണ്ടായിരുന്നു പണ്ട് സഞ്ചിയും തൂക്കി പെണ്ണുങ്ങള്‍ […]

പെരുന്നാള്‍; റമളാന്‍ വൃക്ഷത്തിന്‍റെ കനി

പെരുന്നാള്‍; റമളാന്‍ വൃക്ഷത്തിന്‍റെ കനി

പെരുന്നാള്‍ ആഘോഷിക്കാനുള്ളതാണ്. ആര്‍ക്ക്? ഒരു മാസക്കാലം അന്ന പാനീയങ്ങള്‍ വെടിഞ്ഞും വികാര വിചാരങ്ങളെ നിയന്ത്രിച്ചും രാത്രി കാലങ്ങളില്‍ അല്ലാഹുവിന് സുജൂദ് ചെയ്തും ഖുര്‍ആന്‍ ഓതിയും റമളാന്‍ മാസത്തെ നിറഞ്ഞ മനസ്സോടെ വരവേറ്റവര്‍ക്കു തന്നെ. അവര്‍ ദാനധര്‍മങ്ങളും സകാതും യഥാവിധി വീട്ടി. പള്ളികളില്‍ സമയം ചെലവഴിച്ചു. റമളാന്‍അതിഥിയെ വരവേറ്റുവെന്നു മാത്രമല്ല, നന്നായി യാത്രയയക്കുകയും ചെയ്തവരാണവര്‍. പെരുന്നാളിലെ പ്രധാന ആഘോഷങ്ങളിലൊന്ന് തക്ബീറാണ്. ചന്ദ്രപ്പിറവി ദൃശ്യമായതു മുതല്‍ അല്ലാഹുവെ വാതോരാതെ വാഴ്ത്താന്‍ വിശ്വാസികള്‍ക്ക് ധൃതിയായി. അല്ലാഹുവിന്ന് മനസ്സു കൊടുത്തവര്‍ക്ക് ഈ തക്ബീര്‍ […]

ആമിനക്കുട്ടിയുടെ വിപരീതങ്ങള്‍

ആമിനക്കുട്ടിയുടെ വിപരീതങ്ങള്‍

പ്രതിഭ കോളേജ് പുന്നയൂര്‍ക്കുളം എന്ന പേരില്‍ പുന്നയൂര്‍ക്കുളത്തെ പുന്നൂക്കാവില്‍ എണ്‍പതുകളുടെ മധ്യത്തില്‍ ഒരു പാരലല്‍ കോളേജ് തെക്കോട്ടും വടക്കോട്ടും ശാഖകള്‍ വിടര്‍ത്തി തളിര്‍ത്ത് നിന്നിരുന്നു. ഇരുനൂറ്റിപ്പത്ത് എന്ന മാന്ത്രിക സംഖ്യയിലേക്ക് അടുക്കാനാകാതെ കരിഞ്ഞുപോയ കൗമാരപ്പൂവള്ളികളെ മുണ്ടും മടക്കിക്കുത്തി ക്ലാസെടുക്കാന്‍ എത്തിയിരുന്ന ഇവിടുത്തെ ചൂരല്‍പാപ്പാന്മാര്‍ വിജയത്തിന്‍റെ കരകളിലെത്തിച്ചു. തൊണ്ണൂറുകള്‍ വരെ അഞ്ച് വര്‍ഷം കൊണ്ട് പെട്ടെന്ന് തീര്‍ന്നുപോയി സമാന്തര അധ്യാപനത്തിന്‍റെ നിര്‍വൃതികള്‍ . ഓര്‍മയുടെ ആ ഗംഗയിലേക്ക് ഇറങ്ങിനിന്ന് മുഖം കഴുകി ഒരു കവിള്‍ജലം എടുത്തപ്പോള്‍ ഒരു ബ്ലാക്ക് […]