Issue 1108

ടിപ്പുവിനെ മാറ്റി നിര്‍ത്തുന്നതിന്ന് പിന്നില്‍

ടിപ്പുവിനെ മാറ്റി  നിര്‍ത്തുന്നതിന്ന് പിന്നില്‍

ചരിത്രത്തില്‍ വളരെക്കാലമായി ആലോചിച്ചു തീരാത്ത വ്യക്തിത്വമാണ് ടിപ്പുസുല്‍ത്താന്‍റേത്. കാലഘട്ടങ്ങള്‍ക്ക് കാത്തുവെക്കാനുള്ള ഒരുപാട് പാഠങ്ങള്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന്ന് നല്‍കിയ പോരാളിയാണദ്ദേഹം. എന്നാലദ്ദേഹത്തെ മുസ്ലിം മുഖ്യധാരയില്‍ നിന്ന് പറിച്ചുമാറ്റി ശിഈ വിശ്വാസക്കാരനാക്കി റദ്ദാക്കാനുള്ള നീക്കം മുഖ്യധാരാ ചരിത്രത്തില്‍ ദൃശ്യമാണ്. ശിഈ മുദ്രയുള്ള ടിപ്പു’ മുസ്ലിം മുഖ്യധാരയുടെ മനസ്സിലിരിക്കില്ല എന്ന് ഹിഡന്‍ അജണ്ടയുള്ള ചരിത്രകാരന്മാര്‍ക്കറിയാം. എന്നാല്‍ ടിപ്പുവിന്‍റെ വിശ്വാസത്തെക്കുറിച്ച് രേഖകള്‍ എന്താണ് സംസാരിക്കുന്നത്? കിര്‍മാനിയുടെ History of Tipusulthan എന്ന ഗ്രന്ഥത്തില്‍ നിന്ന് ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ധരിക്കുന്നു […]

കരിക്കുലം വീറ്റ!

കരിക്കുലം വീറ്റ!

Wanted എന്ന തലക്കെട്ടില്‍ തൊഴില്‍ അന്വേഷകരെ ത്രസിപ്പിക്കുന്ന പരസ്യം കണ്ടതോടെ ഉടനെ കബീര്‍ ഉത്സാഹത്തിലായി. മാന്യമായ ഒരു ജോലി കിട്ടിയിട്ടു വേണം കുടുംബത്തിന്‍റെ പ്രയാസം തീര്‍ക്കാന്‍. അഭിമാനത്തോടെ ജീവിക്കാന്‍! പിന്നെ അപേക്ഷ തയാറാക്കാന്‍ തുടങ്ങി. ഖത്തറില്‍ വന്നിട്ട് ഒരു മാസമാവുന്നു. ഇനി ഏതാനും ദിവസങ്ങളേ വിസ തീരാന്‍ ബാക്കിയുള്ളൂ. ജോലി കിട്ടിയോ എന്ന അന്വേഷണം പല കോണുകളില്‍ നിന്നും വരുന്നു. ഒരേര്‍പ്പാടില്‍ കയറിപ്പറ്റാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ജോലിയെക്കുറിച്ചുള്ള ആശങ്കയും വിസ തീരുന്നതിലെ വേവലാതിയും എല്ലാം […]