Issue

മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും

മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും

മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും എന്ന വിഷയം ആനുകാലിക ദേശീയ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും പ്രസക്തമാണ്. മുസ്‌ലിമിനെ മോശമായി ചിത്രീകരിക്കുന്ന മലയാള രചനകള്‍ പലതുമുണ്ടെങ്കിലും ഭൂരിപക്ഷ രചനകളും ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കാരത്തെയും പാരമ്പര്യ വ്യവഹാരങ്ങളെയും വളരെ മാതൃകാപരമായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് സര്‍ഗാത്മകമായ ഒരു നിരീക്ഷണമാണ്. കാരണം, ഫ്രോയ്ഡ് പറഞ്ഞതുപോലെ life instinct ഉള്ളവര്‍ ഏതൊരു സംജ്ഞയുടെയും നിഷേധാത്മകമായ തലങ്ങളെ മറക്കാന്‍ ശ്രമിക്കുകയും പോസിറ്റീവ് വശങ്ങളില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതിജീവനത്തിനുള്ള പ്രത്യാശയും ആകാംക്ഷയും ഉള്ളവര്‍ […]

അന്യവത്കരിക്കപ്പെടുന്ന ജനതയുടെ ആദിമപ്രകാശനങ്ങള്‍

അന്യവത്കരിക്കപ്പെടുന്ന ജനതയുടെ ആദിമപ്രകാശനങ്ങള്‍

ഉമര്‍ ഖാളി എന്ന കവിയുടെ, സമൂഹ പരിഷ്‌കര്‍ത്താവിന്റെ, അതിലുപരി സ്വാതന്ത്ര്യസമരസേനാനിയുടെ രചനകളും ജീവിതവും പഠനവിധേയമാക്കി, ഇംഗ്ലീഷില്‍ ഒരു പുസ്തകമായി പ്രകാശിക്കുമ്പോള്‍ അതിന് ഇന്ത്യയുടെ ചരിത്രരചനാപാരമ്പര്യത്തില്‍ തന്നെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ ഏറെ പക്ഷപാതിത്വപരമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. പല കാരണങ്ങളാലും പല വിഭാഗങ്ങളും ചരിത്രത്തില്‍നിന്ന് അരികുവല്‍കരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന് ചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും. ഈ തിരസ്‌കാരത്തില്‍ ദേശീയതക്കും കൊളോണിയലിസത്തിനും തദ്ദേശീയമായ വ്യവഹാരരൂപങ്ങള്‍ക്കും പങ്കുണ്ട്. അങ്ങനെയൊരു തിരസ്‌കരണം ആയിരിക്കണം ഇവിടെ മലയാളഭാഷ […]

എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനാണ് എനിക്ക് രാഷ്ട്രീയം

എഴുത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനാണ് എനിക്ക് രാഷ്ട്രീയം

മിക്ക സന്ദര്‍ഭങ്ങളിലും പ്രായോഗികതകള്‍ നമ്മെ പിന്നോട്ടടിപ്പിക്കാറുണ്ട്. നമ്മുടെ രാഷ്ട്രീയ പരിസരങ്ങളും വേദികളും അതിന്റെ തെളിവുകളാണ്. അത്തരം രാഷ്ട്രീയങ്ങളില്‍ നിന്ന് ഒഴുകിവരുന്ന മറ്റൊരു ചര്‍ച്ചയാണ് ‘എഴുത്തിന്റെ രാഷ്ട്രീയം’ എന്ന നവചിന്ത. ഇതിന്റെ മുന്നോടിയെന്നോളം ‘എഴുത്ത്’, ‘രാഷ്ട്രീയം’ എന്നീ രണ്ടു പ്രമേയങ്ങളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇത്തരം ചിന്തകളില്‍ കടന്നുവരുന്ന എഴുത്തിനെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരാശയമായാണ് ഞാന്‍ നിര്‍വചിക്കുന്നത്. അതില്‍ എല്ലാത്തരം സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്കും വേദി തുറന്നുകൊടുക്കുന്നുണ്ട്. അതായിരിക്കും ഏറ്റവും നീതിയുക്തവും വര്‍ണനീയവുമായ നിര്‍വചനം. അതിനാല്‍ തന്നെ ചിത്രവും ചലച്ചിത്രവും […]

ചരിത്രം മായ്ക്കാനാവില്ല

ചരിത്രം മായ്ക്കാനാവില്ല

ഇന്നത്തെ ഇന്ത്യന്‍ പശ്ചാതലത്തില്‍ നിന്നും വ്യത്യസ്തമാണ് കേരളീയ പശ്ചാതലം. ഇന്ത്യന്‍ പശ്ചാതലം പൊതുവില്‍ പേടിപ്പിക്കുന്ന ഒന്നാവുമ്പോള്‍ കേരളീയ പശ്ചാതലം പൊതുവില്‍ പ്രതിരോധമാണ്. എന്നാല്‍ ആ പ്രതിരോധത്തില്‍ പോലും നമ്മെ പേടിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഉദാഹരണമായി, ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതാവ് പത്മനാഭന്‍ മാഷ് പങ്കുവെച്ച ഒരു സംഭവം. അദ്ദേഹം എല്ലാ വര്‍ഷവും കേരളത്തിലെ വലിയ എഴുത്തുകാരുടെ പ്രബന്ധങ്ങള്‍ ശേഖരിച്ച് വലിയൊരു പുസ്തകം തയാറാക്കാറുണ്ട്. കഴിഞ്ഞവര്‍ഷവും വിചിന്തനങ്ങള്‍ വിശകലനങ്ങള്‍ എന്ന പുസ്തകം ഇറക്കിയിരുന്നു. അതിലൊരു […]

ഐക്യപ്പെടുക, ഒരു സവര്‍ണാധിപതിക്കും ഇന്ത്യയെ കീഴ്‌പ്പെടുത്താനാകില്ല

ഐക്യപ്പെടുക, ഒരു സവര്‍ണാധിപതിക്കും ഇന്ത്യയെ കീഴ്‌പ്പെടുത്താനാകില്ല

ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി കേരളത്തിലുടനീളം ഇത്തരത്തില്‍ ഒരു മഹോത്സവം അവിരാമമായി ആഘോഷിച്ച സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് ഞാന്‍ ആശംസകള്‍ അര്‍പ്പിക്കട്ടെ. ഒപ്പം തന്നെ ഈ സാഹിത്യോത്സവ പുരസ്‌കാരം എനിക്ക് മുന്‍പ് സ്വീകരിച്ച എന്റെ പ്രിയ സുഹൃത്തുക്കളെ അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഇനിയുള്ള വര്‍ഷങ്ങളിലും സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് ഈ മഹത്തായ ഉത്സവം മുന്നോട്ട് കൊണ്ടുപോവാനും, എന്നെക്കാളും ഏറെ മഹത്വമുള്ള എഴുത്തുകാര്‍ക്ക് ഈ പുരസ്‌കാരം നല്‍കാനുമുള്ള അവസരം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയും ഞാന്‍ ഈ അവസരത്തില്‍ പങ്കുവെച്ചു […]