Articles

സ്വപ്നങ്ങളുടെ ചിറകരിയുന്ന ആകാശയാത്ര

എന്തുകൊണ്ടാണ് എയര്‍ഇന്ത്യക്കെതിരെ നാടുണരാത്തത്? ആരാണ് ഇരയുടെ സമരബോധത്തെ തണുപ്പിക്കുന്നത്? അല്ലെങ്കില്‍ ആരാണ് നമ്മുടെ ജനപ്രതിനിധികളെ നാക്കനക്കാന്‍ ധൈര്യമില്ലാത്ത വിധം പിറകോട്ടടിപ്പിക്കുന്നത്? ചെറുവിരലനക്കിയ യാത്രക്കാരെ ‘റാഞ്ചിയ’ എയര്‍ ഇന്ത്യക്കെതിരെ ഒരു വിചാരണ. കാസിം ഇരിക്കൂര്‍          മംഗലാപുരം വിമാനദുരന്തം കഴിഞ്ഞ് ഒരു മാസമായിക്കാണും, വിമാനയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പ്രവാസികള്‍ പരസ്പരം കൈമാറിക്കൊണ്ടിരിക്കുന്ന കാലം. റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി കോഴിക്കോട്ടേക്കുള്ള രാവിലത്തെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ക്കെ കുടുംബങ്ങളടക്കം ഒഴുകുന്നുണ്ടായിരുന്നു. […]

എന്നിട്ടും മോഡി ചിറകു വിടര്‍ത്തി പറക്കുകയാണ്

മതേതരത്വത്തിന്റെ അന്തസ്സത്ത ‘മോഡിത്വ’യുടെ മുന്നില്‍ തലകുനിക്കുന്ന ഭീഷണമായ ഒരന്തരീക്ഷം ഇന്ന് ഗുജറാത്തിനു മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ശാഹിദ് കേരളം സ്വതന്ത്ര ഇന്ത്യക്ക് നല്‍കിയ അമൂല്യ സംഭാവനയായ ‘ക്ഷീരപുരുഷന്‍’ വര്‍ഗീസ് കുര്യന്‍ ഈയിടെ അന്തരിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ടായിരുന്നു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് കുര്യന്‍ ഏറ്റുവാങ്ങേണ്ടിവന്ന നന്ദികേടിന്റെയും നൃശംസതയുടെയും അനുഭവമായിരുന്നു അത്. 2004 ജനുവരിയിലായിരുന്നു സംഭവം. കുര്യന്റെ കര്‍മഭൂമിയും ‘അമുലിന്റെ’ ആസ്ഥാനവുമായ ഗുജറാത്തിലെ ആനന്ദില്‍ മുഖ്യമന്ത്രി മോഡിയോടൊപ്പം ഒരു […]

വായനക്കാരുടെ വീക്ഷണം

വിശ്വമലയാള മഹോത്സവം സര്‍ക്കാര്‍ വിലാസത്തില്‍ അനന്തപുരിയിലരങ്ങേറി. ആദരണീയ രാഷ്ട്രപതി ഉദ്ഘാടകനായെത്തി. സര്‍ക്കാര്‍ മന്ദിരങ്ങളുടെ പേരുകള്‍ മലയാളീകരിച്ചിട്ടു മതിയായിരുന്നു ഈ കൊണ്ടാടലെന്ന് ഭാഷാ സ്നേഹികള്‍ പറഞ്ഞത് സര്‍ക്കാര്‍ കേട്ടില്ലെന്നു വച്ചു. അല്ലേലും ആംഗലേയമില്ലാതെ നമുക്കെന്താഘോഷം? മുഹമ്മദ് ഹസന്‍, ഫറോക്ക് മാധ്യമങ്ങള്‍    നിര്‍വഹിക്കേണ്ടത്          ലോകപ്രശസ്ത സാഹിത്യകാരന്‍ എ ജെ ക്രോണിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് ‘ദി നോര്‍തേണ്‍ ലൈറ്റ്’. ഹെന്റി പേജ് എന്ന പത്രപ്രവര്‍ത്തകനാണ് കേന്ദ്രകഥാപാത്രം. ‘ദിനോര്‍തേണ്‍ ലൈറ്റ്’ എന്ന ജനകീയ പത്രത്തിന്റെ […]

തിരിച്ചുവരവുകള്‍

തുളസി                 നമ്മുടെ പ്രധാനമന്ത്രി മണ്ടനാണ്. …. തുടങ്ങിയ പരാതികളാണ് ഇപ്പോള്‍ എവിടെച്ചെന്നാലും കേള്‍ക്കാന്‍ സാധിക്കുന്നത്. പക്ഷേ, നിഷ്പക്ഷമായി പറഞ്ഞാല്‍ ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു പ്രധാനമന്ത്രി ഇതിനു മുമ്പോ, ഇനിയോ ഉണ്ടാവാന്‍ പോകുന്നില്ല. അതേ ക്ളിയര്‍ ആയിട്ടില്ലേ, ഇന്ത്യയുടെ ഭാവി അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കഞ്ഞി വയ്ക്കണമെങ്കില്‍ മരം നട്ടുകൊള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഗ്യാസും കറന്റും ഉപയോഗിച്ച് കഞ്ഞി വയ്ക്കാമെന്ന് ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കില്‍ അതൊക്കെ വെറുതെയാണ്. അഞ്ചു […]

ശഹാദത്

പുല്ലമ്പാറ ശംസുദ്ദീന്‍   കൈകാലുകള്‍ വലിഞ്ഞു നിവര്‍ന്ന് ഉമ്മ നിശ്ചലമായി. നശ്വരമായ ഈ ഭൂമിയെ ശേഷിക്കുന്നവര്‍ക്കായി ഒഴിച്ചിട്ട് ഒടുക്കത്തെ യാത്ര. ഒരു യുഗം ഒടുങ്ങിയപോലെ.            ഉമ്മ കിടപ്പിലായി. ലുഖ്മാന്‍ നന്നെ വിഷമിച്ച സമയമായിരുന്നു അത്. ലുഖ്മാന്‍ വലിയ ഒരാളാകണമെന്നാഗ്രഹിച്ച ഉമ്മയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ശോകം തളം കെട്ടിയ ആ മുഖം കണ്ടപ്പോള്‍ അവന്റെ ഗുരുവിനും വേദനിച്ചു. അദ്ദേഹം പറഞ്ഞു : “ലുഖ്മാന്‍, നീ ഉമ്മയുടെ അടുത്ത് ചെല്ല്. […]